Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 13

കുളി കഴിഞ്ഞു ഡ്രസ്സുംമാറി വരുമ്പോള്‍ തീന്മേശയില്‍ പ്രാതല്‍ തയ്യാറായിരിക്കും.. ഒപ്പം ഓഫീസിലേയ്ക്ക് കൊണ്ടുപോകാനായി ഞാന്‍ എടുത്ത് വച്ചിരുന്ന ബാഗും.. രാത്രി ഞാന്‍ തിരിച്ചെത്തുമ്പോള്‍ സ്റ്റഡിറൂമിലെ സോഫയില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ചു തലയിണയും പുതപ്പും വച്ചിട്ടുണ്ടാകും… ഞങ്ങള്‍ രണ്ടുപെരുമാണ് ഫസ്റ്റ് ഫ്ലോറില്‍ ആദ്യം എഴുന്നേല്‍ക്കുന്നവര്‍.. എന്റെ മുറിയിലല്ല ഞാന്‍ ഉറങ്ങുന്നത് എന്ന് മറ്റാരും കണ്ടെത്താതിരിക്കാന്‍  രാവിലെ ഞാന്‍ ജോഗിങ്ങിനു പോയി വരുമ്പോള്‍ അതൊക്കെ അവള്‍ മാറ്റിയിരിക്കും.. എന്റെ മുഖത്തുപോലും നോക്കാറില്ല എങ്കിലും.. മുന്‍പ് മുത്ത് ചെയ്യാറുണ്ടായിരുന്നപോലെ എന്റെ എല്ലാ കാര്യങ്ങളും അവള്‍ കണ്ടറിഞ്ഞു ചെയ്തിരുന്നു… ഇതിനിടയില്‍ ഞാന്‍ അവളെ കൂടുതല്‍ അറിയുകയായിരുന്നു..

വ്യാഴാഴ്ച്ച രാവിലെ ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകി.. അതുകൊണ്ട് ഉണര്‍ന്ന പുറകെ ഞങ്ങളുടെ മുറിയിലേക്കാണ് ആദ്യം പോയത്… വേറൊന്നുമല്ല മുള്ളാന്‍ മുട്ടിയിട്ടു പാടില്ലായിരുന്നു… സാധാരണ ജോഗിങ്ങിനു പോയി പാടത്തിന്റെ അടുത്തെത്തുമ്പോള്‍ ഓപ്പണായി നല്ല കാറ്റൊക്കെകൊണ്ട് നീട്ടിപ്പിടിച്ചു നിന്ന് മുള്ളാറാണ് പതിവ്… എന്നാല്‍ അന്ന് അവിടെ എത്തുന്നത് വരെ സഹിക്കാന്‍ പറ്റില്ലായിരുന്നു.. മുള്ളിക്കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് അനു മുറിയില്‍ ഇല്ല എന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത്… ഇവളിതെവിടെപ്പോയി എന്നാലോചിച്ചു നിക്കുമ്പോഴാണ് ബാല്‍ക്കണിയുടെ ഭാഗത്ത് നിന്ന് ഒരു പാട്ട് കേള്‍ക്കുന്നത്.. ചെന്ന് നോക്കിയപ്പോള്‍ മൊബൈലില്‍ അധികം ഉച്ചത്തിലല്ലാതെ പാട്ട് വച്ച് നൃത്തം ചെയ്യുന്ന അനു.. വാതിലിന്റെ എതിര്‍വശത്തേയ്ക്ക് തിരിഞ്ഞു നിന്ന് നൃത്തം ചെയ്യുന്ന അവളുടെ അംഗലാവണ്യം ഞാന്‍ നോക്കി നിന്നു.. പച്ച ചുരിദാറും വെള്ള ലെഗ്ഗിംഗ്സും ധരിച്ച്, വെള്ള ഷാള്‍ അരയില്‍ കെട്ടി, മുടി പിന്നിയിട്ട്, താളത്തില്‍ ചുവടുവയ്ക്കുന്ന അവളുടെ താരുണ്യമേനി  തുളുമ്പുന്ന കാഴ്ച്ച അത്ര നയനമോഹനമായിരുന്നു..

അനു നൃത്തം ചെയ്യുമെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു…അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ പൂജാമുറിയില്‍ ഒരു വീണ ഇരിക്കുന്നത് കണ്ടിരുന്നു… സന്ധ്യാസമയത്ത് ദീപം കൊളുത്തിയശേഷം അനുവോ അഞ്ചുവോ അത് മീട്ടി കീര്‍ത്തനം പാടാറുണ്ട് എന്നമ്മ പറഞ്ഞിരുന്നു.. അപ്പോഴും അനു ഒരു നര്‍ത്തകിയാണ് എന്ന് പറഞ്ഞിരുന്നില്ല… അഞ്ചുവിനേക്കാള്‍ അല്‍പ്പം തടിയും കൊഴുപ്പുമുണ്ട് അനുവിന്.. തടിവയ്ക്കുന്ന പ്രകൃതമാണെന്ന്  കണ്ടാല്‍ത്തന്നെ അറിയാം.. എന്നിട്ടും ശരീരത്തിന്റെ ഒതുക്കവും അഴകളവുകളും അവള്‍ നിലനിര്‍ത്തുന്നത് സ്ഥിരമായി നൃത്തം ചെയ്യുന്നതുകൊണ്ടാവും.. അവളുടെ വിരിഞ്ഞ നിതംബഭംഗിക്ക് കാരണവും ഈ ശീലമാകും എന്ന് തോന്നി..

മൊബൈല്‍ പാടിയിരുന്ന കീര്‍ത്തനം തീര്‍ന്നു.. ഇരു ചൂണ്ടുവിരലുകളും തമ്മില്‍ കൊരുത്ത് മുകളിലേയ്ക്കുയര്‍ത്തി, വലത് കാലിന്റെ പെരുവിരലില്‍ ഉയര്‍ന്ന്, തല അല്‍പ്പം വലത്തോട്ട് ചെരിച്ച്, അവള്‍ നൃത്തം അവസാനിപ്പിക്കുമ്പോള്‍ അവളുടെ മോഹന നടനത്തില്‍ ലയിച്ച് പുറകില്‍ നിന്നിരുന്ന എന്നെ അവള്‍ കണ്ടു… നാണിച്ച് ചിരിച്ചുകൊണ്ട് മുഖം കുനിച്ച അവളുടെ മുഖത്ത് ആ ഭാവം അറിയാതെ വന്നതാണെന്ന് തോന്നി… അടുത്ത നിമിഷം ആ പഴയ നിസ്സംഗഭാവം തിരികെ വന്നു.. ഞാനൊന്ന് ചിരിച്ച് കൈകൊണ്ട് അസ്സലായി എന്ന്‍ മുദ്രകാണിക്കുമ്പോഴും ആ ഭാവത്തില്‍ മാറ്റമില്ല.. ഞാനൊന്നും പറയാതെ ജോഗിങ്ങിനു പോയി.. എന്നാല്‍ ഗെയിറ്റ് കടന്ന് ഞാന്‍ പുറത്തേയ്ക്ക് പോകുമ്പോള്‍ ബാല്‍ക്കണിയില്‍ അവള്‍ എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025