Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 13

യാത്ര വയനാട്ടിലേയ്ക്കായതുകൊണ്ട് ഞാന്‍ ശ്രീക്കുട്ടന്റെ എന്‍ഡേവര്‍ രാവിലെ ഓഫീസിലേയ്ക്ക് പോകുന്നതിനു മുന്‍പായി ബുക്ക് ചെയ്തിരുന്നു… പകരം എന്റെ ഓഡി തരാമെന്നു പറഞ്ഞപ്പോഴേ അവന്‍ സന്തോഷത്തോടെ അവന്റെ കാര്‍ എനിക്ക് തന്നു… ചിറ്റപ്പന്റെ റിസോര്‍ട്ടിലേയ്ക്ക് രണ്ടു വഴികളുള്ളതില്‍ ഒന്ന് ഓഫ് റോഡ്‌ ഡ്രൈവിന് പറ്റിയ വഴിയാണ്… ഏകദേശം രണ്ടു കിലോമീറ്റര്‍… അതും സഞ്ചാരികള്‍ക്ക് ഒരു അനുഭവമാകും എന്നതുകൊണ്ട് ആ വഴി നന്നാക്കാതെ ഇട്ടിരിക്കുകയാണ്… എന്‍ഡേവര്‍ എടുക്കാന്‍ തീരുമാനിക്കാനുള്ള പ്രധാന കാരണം അതായിരുന്നു..

ഉച്ചയൂണും കഴിഞ്ഞ് ഞങ്ങള്‍ പുറപ്പെടാന്‍ ഒരുങ്ങി… അനുവിന്റെ മുഖത്ത് എപ്പോഴത്തെയും പോലെ ആ നിസ്സംഗത മാത്രം.. ഒന്ന് ചിരിച്ചു കണ്ടിരുന്നെകില്‍ എന്ന് തോന്നി… ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ അവള്‍ ഡ്രസ്സ് മാറി നില്‍ക്കുന്നു.. കട്ടിലിനടുത്ത് അല്‍പ്പം കുനിഞ്ഞു നിന്ന്, കൊണ്ടുപോകാന്‍ ഒരുക്കി വച്ചിരുന്ന ബാഗുകളില്‍ എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് അവള്‍.. കറുപ്പില്‍ ശല്‍ക്കങ്ങള്‍ പോലെ മെറൂണ്‍ ഡിസൈനുള്ള ഫുള്‍ സ്ലീവ് അനാര്‍ക്കലിയാണ് അവളുടെ വേഷം… അതെ ഡിസൈനുള്ള ഷാള്‍ ഇടത്തെ തോളില്‍ മുന്നോട്ടും പിന്നോട്ടുമായി പകുത്ത് ഇട്ടിട്ടുണ്ട്.. മുടി പിന്നിയിടുകയോ കെട്ടിവയ്ക്കുകയോ ചെയ്യുന്ന ശീലം അവള്‍ക്കില്ല.. നിതംബം മുട്ടുന്ന കനത്ത കോലന്‍മുടി മിക്കവാറും അലസമായിട്ടിരിക്കും.. മുഖത്തേയ്ക്ക് വീണു കിടക്കുന്ന അളകങ്ങള്‍ ചെവിക്കു പിറകില്‍ തിരുകി വയ്ക്കും അത്രമാത്രം.. കുനിഞ്ഞു നില്‍ക്കുന്ന അവളുടെ വീണക്കുടങ്ങള്‍ക്ക് ഇടയിലേയ്ക്ക് കയറി കിടക്കുന്ന ടോപ്പിന്റെ പിന്‍ഭാഗം ആ മുഴുപ്പ് എടുത്ത് കാണിക്കുന്നു… മുറിയിലേയ്ക്ക് വന്ന എന്നെ വരവേറ്റ ആ കാഴ്ച്ച നോക്കി ഞാന്‍ കുറച്ചുനേരം വാതില്‍ക്കല്‍ തന്നെ നിന്നു..

“..എല്ലാം ഓ.കെ…” ബാഗില്‍ എല്ലാമുണ്ടെന്നു ഉറപ്പുവരുത്തി നിവര്‍ന്ന അവള്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞിട്ട് തിരിഞ്ഞതും വാതില്‍ക്കല്‍ നില്‍ക്കുന്ന എന്നെ കണ്ട് ചമ്മി നിന്നു.. പുറമേ വല്യ ഗൌരവക്കാരിയാണെങ്കിലും അവളുടെ ഉള്ളില്‍ ഒരു കുസൃതിക്കുടുക്ക ഒളിച്ചിരുപ്പുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.. അവളെക്കടന്നു ഡ്രസ്സിംഗ് ടേബിളിനടുത്തേയ്ക്ക് നടക്കുമ്പോള്‍ ആ കണ്ണുകളില്‍ ആ കുസൃതി മിന്നി.. ഞാന്‍ കരിമ്പച്ചയില്‍ കറുത്ത സ്ട്രൈപ്സുള്ള ഫുള്‍സ്ലീവ് ടീഷര്‍ട്ടും ബ്ലാക്ക് ജീന്‍സുംമിട്ടിറങ്ങി.. ബ്ലാക്ക്  എന്‍ഡേവര്‍ കുതിച്ചു പാഞ്ഞു..

ചാഞ്ഞു തുടങ്ങുന്ന അസ്തമയ സൂര്യന്റെ കിരണങ്ങള്‍ നിഴലാട്ടം നടത്തുന്ന വഴികളിലൂടെ ഞാന്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.. എന്നെ ശ്രദ്ധിക്കാതെ പുറത്തെ കാഴ്ച്ചകള്‍ നോക്കിയിരുന്ന അനു പതുക്കെ ഉറങ്ങി.. മൂന്ന് മണിക്കൂര്‍ യാത്രയുണ്ട്.. ചുരം കയറുന്നതിനു മുന്‍പായി ഞാന്‍ അനുവിന് വേണ്ടി കുറച്ച് സ്വെറ്റിംഗ് ഡ്രസ്സുകളും ജാക്കറ്റും മറ്റും വാങ്ങി.. ബാഗില്‍ എല്ലാമുണ്ടെന്നു ഉറപ്പു വരുത്തുന്നതിനിടയില്‍ അവള്‍ എടുക്കാന്‍ മറന്നിരുന്നവ… മറന്നതല്ല അവള്‍ക്ക് അങ്ങനെയുള്ള ഡ്രസ്സുകളൊന്നും ഇല്ലായിരുന്നു… ഞാന്‍ വണ്ടി നിര്‍ത്തിയതും, ഷോപ്പില്‍ കയറിയതുമൊന്നും ഉറക്കത്തിലായിരുന്ന അവളറിഞ്ഞിരുന്നില്ല.. ചുരം കയറുന്നതിനിടെ മര്‍ദ്ദവ്യത്യാസം അനുഭവപ്പെട്ടുതുടങ്ങിയപ്പോള്‍ അനു ഉണര്‍ന്നു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025