Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 13

റിസപ്ഷന്‍ ഉള്‍പ്പെടുന്ന ഈ കെട്ടിടമാണ് ചിറ്റപ്പന്‍ ഇവിടെ കൃഷിതുടങ്ങിയ കാലത്ത് ആദ്യം പണിതത്.. അന്നിത് വീടായിരുന്നു.. പിന്നീട് റിസോര്‍ട്ടിനു വേണ്ടി പുറകില്‍  കോട്ടേജുകളും ഒരു ഡോര്‍മിറ്ററിയും കൂടിപ്പണിത കാലത്ത് വീടിന്റെ മുന്‍വശത്തെ തിണ്ണ പൊളിച്ച് ഒരു ഹാളാക്കി റിസപ്ഷനാക്കി മാറ്റിയെടുക്കുകയായിരുന്നു.. ചിറ്റപ്പനും ചിറ്റയും പണിക്കാരുമൊക്കെ ഇപ്പോഴും ഈ കെട്ടിടത്തില്‍ തന്നെയാണ് താമസം.. റിസോര്‍ട്ടിലെ പാചകപ്പുരയും ഈ കെട്ടിടത്തിലാണ് ..

ഇതിനു പുറകിലായി ഡോര്‍മിറ്ററി.. അതുകഴിഞ്ഞ് മരകൂട്ടങ്ങള്‍ക്കിടയില്‍ കോട്ടേജുകള്‍.. അവ ഓരോന്നും തമ്മില്‍ ആവശ്യത്തിനു അകലമുണ്ട്.. ഞങ്ങള്‍ അകത്തേയ്ക്ക് കയറിയതും ഉടുമുണ്ടില്‍ കൈതുടച്ചുകൊണ്ട് ചിറ്റപ്പന്‍ അടുക്കള ഭാഗത്ത് നിന്നും വന്നു… ബനിയനു മുകളില്‍ സ്വെറ്ററും കാലില്‍ സോക്സും ഷൂവും ധരിച്ച് വന്ന പുള്ളിക്കാരന്‍ ഒരു നിറഞ്ഞ ചിരിയോടെ ഞങ്ങളെ വരവേറ്റു..

“..ഡാ.. ചെറുക്കാ നീയീ വഴിയൊക്കെ മറന്നൂല്ലേ.. ഞങ്ങളങ്ങോട്ടു വിളിച്ചു വിരുന്നിനു വരാന്‍ പറയേണ്ടി വന്നു നിനക്ക് പെണ്ണിനേം കൂട്ടി ഒന്ന് വരാന്‍.. അല്ലേടാ..??” വന്നപാടെ എന്റെ വയറില്‍ ഒരിടി തന്നുകൊണ്ട് പുള്ളിക്കാരന്‍ പരിഭവം ഭാവിച്ചു..

“..ഹേയ് അങ്ങനെയൊന്നുമില്ല ചിറ്റപ്പാ.. പിന്നെ ടെയിം കിട്ടണ്ടേ..??”

“..ങ്ങ്ഹാ.. നീ വല്യ അംബാനിയാണല്ലോ..?? അതുപോട്ടെ നിങ്ങള് പോയി വേഷമൊക്കെ മാറിവാ… വിശേഷമൊക്കെ എന്നിട്ടാവാം…” ഞങ്ങളുടെ കോട്ടേജ് കാണിച്ചു തരാനായി പളനി എന്ന സഹായിയെ കൂടെ വിട്ടു.. ഡോര്‍മിറ്ററിയുടെ അടുത്തു കാണുന്ന കോട്ടേജുകള്‍ അല്ലാതെ റേറ്റ് കൂടിയ പ്രീമിയം കോട്ടേജുകള്‍ അഞ്ചെണ്ണം കൂടിയുണ്ട് ഇവിടെ.. പത്ത് മിനിറ്റ് ദൂരം നടക്കണം അങ്ങോട്ടേയ്ക്ക്.. ദൂരം കുറവാണെങ്കിലും കുന്ന് കേറി നടക്കേണ്ടി വരുന്നതുകൊണ്ടാണ് അത്രയും സമയം എടുക്കുന്നത്.. കാറില്‍ നിന്നും ബാഗൊക്കെ എടുത്ത് പളനിക്കൊപ്പം ഞങ്ങള്‍ നടന്നു.. എക്സ്ട്രീം ക്ലൈമറ്റ് റെയിഞ്ചുകളില്‍ ഹുമിഡിറ്റി കൂടതലാണല്ലോ.. അതുകൊണ്ട് കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും അനു അണച്ചു തുടങ്ങി..

എന്നോട് മിണ്ടാതെ നടന്നിരുന്ന അവളെപ്പിന്നെ ഞാന്‍ കൈയില്‍പ്പിടിച്ചു നടക്കേണ്ടി വന്നു.. നരുന്തുപോലിരിക്കുന്ന പളനിക്കിത് നിത്യാഭ്യാസമായതുകൊണ്ട് അവന്‍ പയറുപോലെ നടക്കുന്നു.. ഒരണപ്പുമില്ല… എനിക്കും ട്രക്കിംഗ് നല്ല പരിചയമായതുകൊണ്ട് പ്രശ്നമില്ലായിരുന്നു… റിസപ്ഷനും കോട്ടേജിനും ഇടയിലുള്ള ഈ ഭാഗം പ്ലാന്റെഷനാണ്.. എങ്കിലും ശരി കാട് തന്നെയായെന്നു പറയാം.. വെളിച്ചവുമില്ല.. പളനിയുടെ കൈയിലെ ടോര്‍ച്ചായിരുന്നു ആകെയുള്ള വെളിച്ചം.. ഞാന്‍ പിന്നെ എന്റെ മൊബൈലിന്റെ ഫ്ലാഷ് ഓണാക്കി അനുവിന്റെ കൈയില്‍ കൊടുത്തു.. എന്റെ തോളത്തും കൈയിലും ബാഗുകളും ഒരു കൈയില്‍ അവള്‍ മുറുകെ പിടിച്ചിരിക്കുന്നകൊണ്ടും മൊബൈല്‍ കൂടി പിടിക്കാന്‍ പറ്റില്ലായിരുന്നു..

പത്ത് മിനിറ്റ് ദൂരം പതിനഞ്ചു മിനിട്ടുകൊണ്ടാണ് ഞങ്ങള്‍ നടന്നു കേറിയത്.. കുന്നിന്റെ നെറുകയിലുള്ള കോട്ടേജ്.. കാറ്റാടി മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഭാഗത്ത് ചുറ്റും ഇലക്‌ട്രിക് ഫെന്‍സിംഗ് ഇട്ട ഭാഗത്തായിരുന്നു കോട്ടേജ്.. ഫെന്‍സിംഗിന്റെ ഇടയ്ക്കുള്ള ഗെയിറ്റ് കടന്നു ചെല്ലുന്നത് കോട്ടേജിന്റെ പുറകു വശത്തേയ്ക്കാണ്.. കാരണം മുന്‍ഭാഗം കീഴ്ക്കാംതൂക്കായ ചരിവാണ്‌… കനത്തില്‍ വേലി കെട്ടിയിട്ടുള്ളതുകൊണ്ട് കാല്‍തെന്നി വീണാലും വേലിയില്‍ തട്ടി നിന്നോളും..

“…സാര്‍.. യാനെ വറ വായ്പ്പിരുക്ക് അതിനാലെ സാപ്പാട്ക്ക് വരുമ്പോത് ഗെയിറ്റ് മൂടിയിട്ട് അന്ത വെളിയിലെ ഇരുക്കിറ സ്വിച്ച് ഓണ്‍ പണ്ണണോം… സരിയാ…?? ഇന്ത ടോര്‍ച്ച് വച്ചുക്കോ സാര്‍… വരുമ്പോത് ഉതവിയാറുക്കും” കോട്ടേജ് തുറന്നു ലൈറ്റൊക്കെ ഇട്ടുതന്നിട്ട് പോകുന്നതിനു മുന്‍പായി പളനി തലചൊറിഞ്ഞു നിന്നു..

“..പുരിഞ്ചിത് പളനി.. നാന്‍ പാത്തിക്കിറെ.. നീ ധൈരിയമാ പോങ്കോ..” അവനു ടിപ്പ് കൊടുത്ത് പറഞ്ഞു വിട്ടു.. കോട്ടേജില്‍ സോളാര്‍ ലൈറ്റുകള്‍ മാത്രമാണുള്ളത്.. അതും രാത്രി മുഴുവന്‍ കിട്ടില്ല അത്യാവശ്യത്തിനു ഉപയോഗിക്കാം എന്ന് മാത്രം..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025