Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 13

ഒരു നീളന്‍ ഹാളും പുറകിലായി ചെറിയ ഒരടുക്കളയും.. (കുളിക്കാനുള്ള വെള്ളം ചൂടാക്കാനും അത്യാവശ്യം ഒരു ചായയിടാനുമോക്കെയുള്ള സൌകര്യമുണ്ട്) ടോയ്ലറ്റും, മുന്നില്‍ മുളകൊണ്ട് ഹാന്‍ഡ് റെയില്‍ കെട്ടിയ തിണ്ണയും.. അത്രയുമാണ് കോട്ടേജിന്റെ സൗകര്യം.. ഹാളില്‍ തന്നെ പുറകുഭിത്തിയോട് ചേര്‍ത്ത് ഒരു ഡബിള്‍കോട്ട് കട്ടില്‍ ഇട്ടിട്ടുണ്ട്..  കട്ടിലില്‍ നിന്നും കുറച്ചു മാറി വലതു വശത്ത് നെരിപ്പോട്.. പിന്നെ ഒരു മേശ, കസേര അത്രയുമാണ് സൗകര്യങ്ങള്‍.. അല്ലെങ്കില്‍ തന്നെ ഹണിമൂണ്‍ കോട്ടേജിനു ഇത്രയും സൗകര്യം തന്നെ ധാരാളം..

ഞാന്‍ നെരിപ്പോട് കത്തിച്ച് മുറി ഒന്ന് ചൂടാകാന്‍ വച്ചിട്ട് മുറ്റത്തേയ്ക്കിറങ്ങി.. വലിയൊരു മലയ്ക്ക് മുകളില്‍ കയറി നില്‍ക്കുന്ന പ്രതീതിയാണ് അവിടെ നിന്നും നോക്കിയാല്‍.. വേലിക്കരുകില്‍ മുളകൊണ്ടുള്ള ഒരു ഇരിപ്പിടവും അതിനടുത്ത് ഒരു തൂണില്‍ സോളാര്‍ പാനലും ലൈറ്റും.. ആ ലൈറ്റിന്റെ വെളിച്ചം കഷ്ടി ആ ഇരിപ്പിടത്തിന്റെ ചുറ്റുവട്ടത്ത് മാത്രം കിട്ടും.. അതിനടുത്ത് പൂത്തുനില്‍ക്കുന്ന ചെമ്പകം.. അതിന്റെ വശ്യസൌരഭ്യം ആ മലയിടുക്കില്‍ മുഴുവന്‍ പരത്തിയോഴുകുന്ന ശീതവായു.. അകലെ പൌര്‍ണ്ണമി നിലാവ് ഉദിച്ചു നില്‍ക്കുന്നു.. പ്രണയാര്‍ദ്രമായ പ്രകൃതി.. അതിന്റെ മാസ്മരിക സൌന്ദര്യം ആസ്വദിച്ചു കൊണ്ട് നിന്നിരുന്ന അനു എന്റെ കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു.. നിലാവ് തോല്‍ക്കുന്ന അവളുടെ മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു..

“..ദേവേട്ടന്‍ നന്നായി തമിഴ് സംസാരിക്കുന്നല്ലോ..?? അയാളെന്താ പറഞ്ഞേ..??” ദൈവമേ ഇവളുടെ വായില്‍ നാക്കുണ്ടായിരുന്നല്ലേ.. എനിക്കല്‍ഭുതം.. ഈ കോട്ടേജിന്റെ കുറച്ചുമാറി ഇതുപോലെ തന്നെ കുന്നിന്‍ചെരിവിലേയ്ക്ക് ഫെയ്സ് ചെയ്ത മറ്റ് നാല് കോട്ടേജുകള്‍ കൂടിയുണ്ട് എങ്കിലും ഏറ്റവും അങ്ങേഅറ്റത്തേതില്‍ മാത്രമേ ലൈറ്റുള്ളൂ.. ഇടയ്ക്കുള്ള മൂന്നിലും ഇന്ന് ഗസ്റ്റില്ല.. സത്യം പറഞ്ഞാല്‍ ഈ ലോകത്ത് ഞാനും അനുവും മാത്രം.. ആ ഒരു ഫീലിങ്ങാവണം അവളുടെ വായ തുറപ്പിച്ചത്… ഇരുകൈകളും മാറത്ത് ഇറുക്കിയണച്ച്, ചിറ്റകൊടുത്ത ഷാളും പുതച്ച് നില്‍ക്കുന്ന അവളെ തണുത്ത് വിറയ്ക്കുന്നുണ്ട്.. എന്നാലും നാട്ടിലെ ചൂട് കാലാവസ്ഥയില്‍ നിന്നും വയനാടിന്റെ കുളിരിലലിയുന്ന സുഖമാസ്വദിച്ച് നില്‍ക്കുകയാണവള്‍.

“..രാത്രിയില്‍ ഇവിടെ ആനയിറങ്ങും… അതുകൊണ്ട് ഭക്ഷണം കഴിക്കാന്‍ നമ്മള്‍ താഴേക്ക് പോയാലും ഗെയിറ്റടയ്ക്കാന്‍ മറക്കരുതെന്നാ അവന്‍ പറഞ്ഞത്..” അനു പേടിക്കുമെന്നറിയാമെങ്കിലും ആ പേടിയുടെ ഭംഗിയൊന്നു കാണാന്‍ ഞാന്‍ പറഞ്ഞു..

“..യ്യോ… ആനയോ… ദേവേട്ടാ എനിക്ക് പേടിയാ… നമ്മക്ക്‌ താഴെ ഏതേലും കോട്ടേജില്‍ കിടക്കാം…” എന്റെ പ്രതീക്ഷ തെറ്റിയില്ല.. ആ പേടമാന്‍ കണ്ണുകളില്‍ ഭീതി പടര്‍ന്നു..

“…പിന്നേ…!! നമ്മള്‍ കിടന്നുറങ്ങുമ്പോ ആന വന്ന് നിന്നെ തൂക്കി എടുത്തോണ്ട് പോവും…”

“..യ്യോ.. ദേ… ദേവേട്ടാ ചുമ്മാ പേടിപ്പിക്കല്ലേ… എനിക്ക് സത്യായിട്ടും ആനയെ പേടിയാ..” ചുറ്റും നോക്കി എന്നോട് ചേര്‍ന്ന് നിന്നുകൊണ്ട് അവള്‍ ചിണുങ്ങി..

“…ഡി പൊട്ടിക്കാളീ… ആന കോട്ടേജിന്റെ അടുത്ത് വരാതിര്‍ക്കാനാ ചുറ്റുമുള്ള വേലി… അത് സോളാര്‍ പവര്‍ ഫെന്‍സാ.. അതുകൊണ്ട് പേടിക്കണ്ട.. രാത്രി ആനയിറങ്ങിയാലും ആ വേലി വരെയേ വരൂ..” ഞാനവളെ സമാധാനിപ്പിച്ചു.. അവള്‍ എന്നെ കണ്ണൂരുട്ടി പേടിപ്പിച്ച് ഷാളില്‍ ഒന്നുകൂടി ദേഹം പൊതിഞ്ഞ് മരംകൊണ്ടുള്ള ഗാര്‍ഡന്‍ചെയറില്‍ ഇരുന്നു.. സമയമേറുന്തോറും തണുപ്പിനു ശക്തി കൂടി വന്നു..

“..അനൂ.. ദാ ഈ ഡ്രസ്സ് ഇട്ടോ.. ഈ തണുപ്പിനു നല്ലതാ…” അവള്‍ക്ക് വേണ്ടി വാങ്ങിയ ഫുള്‍സ്ലീവ് കോട്ടണ്‍ ടീഷര്‍ട്ടും, പാന്‍റും, പുറമേ ലെതര്‍ കോട്ടിങ്ങും അകത്ത് ഫൈന്‍വൂളന്‍ തുണികൊണ്ടുള്ള ബ്ലാക്ക് ജാക്കറ്റും, ഒരുജോഡി ഹീല്‍ഡ് ഷൂ, സോക്സ്‌, കോട്ടണ്‍ ഗ്ലൌ, ചെവിമൂടുന്ന ടൈപ്പ് കറുത്ത കംബിളിത്തൊപ്പി എല്ലാം കണ്ട് അവളുടെ കണ്ണുകളില്‍ തിളക്കം.. നന്ദിയോടെ എന്റെ നേരെ മിഴിയെറിഞ്ഞ് അവള്‍ ഡ്രസ്സുമായി അകത്തേയ്ക്ക് പോയി..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025