Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

അവരുടെ നെഞ്ച് വരെ മാത്രം പൊക്കം ഉള്ള എന്നെ അവർക്ക് ഒരു തരത്തിലും ഇഷ്ടപ്പെടില്ല. അവരുടെ സങ്കല്പത്തിൽ ഉള്ള പുരുഷന് അവരെക്കാൾ ഉയരം വേണം. അവർക്ക് എത്തി കുത്തി നിന്നാൽ അവന്റെ ചുണ്ടിൽ ചുംബിക്കാൻ പറ്റുന്ന പോലെ വേണം.

 

അതുകൊണ്ട് തന്നെ ഞാൻ ആരോടും ഒന്നും മിണ്ടാതെ സ്വയം ഒതുങ്ങി കൂടി. അച്ഛനും അമ്മയും കൂടി നഷ്ടം ആയതോടെ ജീവിതത്തിൽ ഞാൻ ശെരിക്കും ഒറ്റപ്പെട്ടു. എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ പോലും ആരും ഇല്ലായിരുന്നു. ഞാൻ ദിവസവും ജോലിക്ക് പോകും തിരിച്ചു വരും എന്തെങ്കിലും തിന്നും ഉറങ്ങും. എന്റെ എല്ലാ ദിവസവും ഒരുപോലെ തന്നെ. ഞായറാഴ്ച ഞാൻ പുറത്തോട്ട് ഒന്നും ഇറങ്ങാതെ ചടഞ്ഞു കൂടി ഇരിക്കും.

 

എനിക്ക് ആൾക്കൂട്ടങ്ങളെ ഭയം ആയിരുന്നു. ആൾകൂട്ടത്തിൽ എന്നെ ആളുകൾ നോക്കുമ്പോ അവരുടെ മുഖത്ത് പുച്ഛം ഇല്ലെങ്കിൽ കൂടി എനിക്ക് അങ്ങനെ ഫീൽ ചെയ്യും. അതുകൊണ്ട് ഞാൻ കല്യാണം പോലെയുള്ള ചടങ്ങുകൾക്ക് പോകാറില്ല. അതുകൊണ്ട് തന്നെ ബന്ധുക്കളുമായി അടുപ്പം ഇല്ല. തീർത്തും ഒറ്റപെട്ട ഒതുങ്ങിയ ഏകാന്ത ജീവിതം.

 

അങ്ങനെ ഇരിക്കെ പതിവ് പോലെ ഓഫീസിൽ ഇരിക്കുമ്പോൾ ആണ് പുതിയ ഒരു അവതാരത്തെ കണ്ടത്. എന്റെ ക്യാബിൻ മുന്നിൽ കൂടി നടന്നു പോയതാണ് അവൾ. നല്ല ഒരു സുന്ദരി പെണ്ണ്. മോഡേൺ ആയ ജീൻസും ഷർട്ടും ഒക്കെ ധരിച്ച ഒരു കിടിലൻ പെണ്ണ്. ഞാൻ വെറുതെ ഒന്ന് നോക്കി. ഓഫീസിൽ ആരുമായും എനിക്ക് അടുപ്പം ഇല്ല. വരും പണി എടുക്കും പോകും അതാണ് എന്റെ രീതി. ഞാൻ അവളെയും ഒന്ന് നോക്കി വിട്ടു. പിന്നെ പണി എടുക്കാൻ തുടങ്ങി. അവൾ ആരാണെന്നോ ഒന്നും അറിയണ്ട കാര്യം എനിക്കില്ല.

 

ഏകദേശം ഒരാഴ്ച കഴിഞ്ഞ് കാണും. ഉച്ചയ്ക്ക് ഞാൻ ഓഫീസ് ക്യാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുക ആയിരുന്നു. പെട്ടെന്ന് ആരോ എന്റെ എതിർ വശത്ത് വന്നിരുന്നു. ഞാൻ മുഖം ഉയർത്തി നോക്കി. അത് അവൾ തന്നെ ആണ്. “എസ്ക്യൂസ്‌ മി ഞാൻ ലിയോണ”

അവൾ എന്നെ നോക്കി പറഞ്ഞു.

 

ലിയോണ : ” സത്യത്തിൽ ഞാൻ ഇവിടെ ജോയിൻ ചെയ്തിട്ട് വൺ വീക് ആയി. താങ്കളെ മാത്രം പരിചയപ്പെടാൻ പറ്റിയില്ല ”

 

ഞാൻ : ” ഓ സോറി. എന്റെ പേര് ജയ് ”

 

ലിയോണ : ” നൈസ് ടു മീറ്റ് യു ജയ്. ജയ് എത്ര കാലമായി ഇവിടെ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025