Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

 

ഞാൻ : ” നാല് വർഷം ആയി. ലിയോണായുടെ ആദ്യത്തെ ജോലി ആണോ ഇത് ”

 

ലിയോണ : ” അതെ ആദ്യമായിട്ടാ ”

 

ഞാൻ : ” ഓ ഗുഡ് ഏത് കോളേജിൽ ആണ് പഠിച്ചത്. ”

ലിയോണ : ” St അഗസ്റ്റിൻ കോളേജ് ”

 

ഞാൻ : ” ഓഹ് ഗുഡ് നൈസ് കോളേജ് ”

 

ഞങ്ങൾ അങ്ങനെ പരിചയപ്പെട്ടു. നല്ല സുഹൃത്തുക്കൾ ആയി. ലഞ്ച് ടൈം കഴിയുന്ന വരെ ഞങ്ങൾ സംസാരിച്ചു. ഏറ്റവും ഒടുവിൽ അവൾ പോകാൻ വേണ്ടി എണീറ്റപ്പോൾ ഞാൻ ഒന്ന് ഞെട്ടി പോയി. 6 അടി ഉയരം എങ്കിലും ഉണ്ട് ലിയോണയ്ക്ക്. ഈ ഓഫീസിലെ പല ആണുങ്ങളേക്കാൾ ഉയരം ഉണ്ട്. അല്ല എനിക്ക് പിന്നെ ഒന്നും പ്രശ്നം ഇല്ല. കുത്തബ് മിനാറിനെക്കാൾ ഒരുപാട് വലുതാണ് ബുർജ് ഖലീഫ പക്ഷെ ഒരു കുടിലിനെ സംബന്ധിച്ച് കുത്തബ് മിനാറും ബുർജ് ഖലീഫയും ഒക്കെ ഒരുപോലെയാണ്. രണ്ടും ഒരുപാട് വലുതാണ് അത്രേ ഒള്ളു.

 

 

അന്ന് വൈകിട്ട് ഞാൻ ഓഫീസ് വിട്ട് ഇറങ്ങി. ഓട്ടോ പിടിക്കാൻ ആയി ഞാൻ ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുക ആയിരുന്നു. പൊക്കം ഇത്ര കുറവായത് കൊണ്ട് ടൂ വീൽ വണ്ടി ഓടിക്കാൻ പോലും ഞാൻ മിനക്കെട്ടിട്ടില്ല. കടുത്ത അപകർഷതാ ബോധം ഉണ്ട് എനിക്ക്. ഞാൻ അത് പഠിക്കാൻ ചെന്നാൽ മറ്റുള്ളവർ കളിയാക്കുമോ എന്ന ഭയം. അതുകൊണ്ട് ഞാൻ എന്നും ഓട്ടോയിൽ ആണ് ഓഫീസിലേക്ക് വരവും പോക്കും. വീട്ടിലേക്ക് വലിയ ദൂരം ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല.

 

എന്റെ തൊട്ടടുത്ത് ഗുഡുഗുഡുഗുട് എന്ന് ശബ്ദം ഉണ്ടാക്കി ഒരു ബുള്ളറ്റ് ബൈക്ക് വന്നു നിന്നു. ഞാൻ തല ഉയർത്തി നോക്കിയപ്പോൾ ഹെൽമെറ്റ്‌ ഒക്കെ വച്ച് ബൈക്കിൽ ഇരിക്കുന്നത് ലിയോണ. വൗ ലിയോണ ബുള്ളറ്റ് ഓടിച്ചാണ് വരുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു.

 

ലിയോണ : ” എന്താ മാഷേ നടന്നാണോ പോകുന്നെ ”

 

ഞാൻ : ” അല്ല ഓട്ടോ പിടിക്കാൻ പോകുവാ ”

 

ലിയോണ : ” എവിടെയാ താമസം ”

 

ഞാൻ : ” രാജാജി സ്ട്രീറ്റ് ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025