Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

ഇത്തവണ ഞെട്ടിയത് അർജുൻ ആണ്. അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നത് ഞാൻ കണ്ടു. അവൻ “എടി ” എന്ന് വിളിച്ചുകൊണ്ടു ലിയോണായുടെ നേരെ വരാൻ തുടങ്ങി. എന്നാൽ സതീഷ് അവനെ പിടിച്ച് വലിച്ചു കൊണ്ട് പോയി. “കോപ്പേ അങ്ങോട്ട്‌ കളിയാക്കിയിട്ടല്ലേ വെറുതെ പ്രശ്നം ഉണ്ടാക്കാതെ വാ ഇങ്ങോട്ട് ” സതീഷ് അർജുനോട് പറയുന്നത് ഞങ്ങൾ കേട്ടു. അങ്ങനെ സതീഷ് ഉണ്ടായിരുന്നത് കൊണ്ട് ഒരു അടി ഒഴിവായി. എന്നാലും ലിയോണ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാനും ഞെട്ടിപ്പോയി.

 

ഞാൻ : ” ഹോ ഇയാൾ ആൾ ചൂടത്തി ആണല്ലോ ”

 

ലിയോണ : ” പിന്നെ ഇവനോടൊക്കെ എന്താ പറയേണ്ടത്. നമ്മൾ കുനിഞ്ഞു കൊടുത്താൽ ഇവനൊക്കെ തലയിൽ കേറി ഇരുന്ന് നിരങ്ങും ”

 

ഞാൻ : ” കാര്യം ഒക്കെ ശെരി പക്ഷെ ഇപ്പൊ സതീഷ് ഇല്ലായിരുന്നെങ്കിൽ അവൻ നമ്മളെ തല്ലിയേനെ ”

 

ലിയോണ : ” ഓ പിന്നെ എനിക്കും ഉണ്ട് കയ്യ് നല്ല ചുട്ട അടി ഞാൻ കൊടുക്കും ”

ഹോ വല്ലാത്ത ചങ്കൂറ്റം തന്നെ പെണ്ണിന്

 

പിന്നെ ഞങ്ങൾ ക്യാബിനിൽ പോയി
എന്റെ ക്യാബിന്റെ തൊട്ട് അപ്പുറത്ത് ആണ് ലിയോണായുടെ ക്യാബിൻ. അല്പം ശ്രദ്ധിച്ച് ഇരുന്നാൽ വേണമെങ്കിൽ എനിക്ക് അവളുടെ ക്യാബിനിൽ നടക്കുന്ന സംഭാഷണം കേൾക്കാം.

 

അന്ന് ആരോ അവളോട്‌ സംസാരിക്കുന്നു. മറ്റ് രണ്ടു സ്ത്രീ ശബ്ദങ്ങൾ. ശബ്ദം കേട്ടിട്ട് ഓഫീസിൽ തന്നെ ഉള്ള ആര്യയും ദീപയും ആണ്. ഞാൻ അവർ പറയുന്നത് കേൾക്കാൻ വേണ്ടി ചെവി കൂർപ്പിച്ചു.

 

ആര്യ : ” നിന്റെ മോന് സുഖമാണോ ”

ലിയോണ : ” മോനോ ”

ദീപ : ” ആ ജയ് മോൻ. നിന്റെ സ്വന്തം അല്ലെ ”

ലിയോണ : ” ദേ ഡാഷ് മക്കളെ ചുമ്മാ കളിയാക്കാതെ പോയെ ”

ആര്യ : ” ഹാ ചൂടാവല്ലേ എവറസ്റ്റെ ”

 

ദീപ : ” ഏത് നേരവും നീ ജയ് ടെ കൂടെ ആണല്ലോ അതുകൊണ്ട് ചോദിച്ചതാ ”

ലിയോണ : ” അതിന് എന്താ. ഈ ഓഫീസിലെ….. അല്ല ഞാൻ കണ്ടിട്ടുള്ളതിൽ വച്ചിട്ട് ഏറ്റവും നല്ല സ്വഭാവം ആണ് ജയ് ടെ. അതുകൊണ്ട് അവന്റെ കൂടെ ഇരിക്കാൻ എനിക്ക് ഇഷ്ടാ ”

 

ആര്യ : ” ഉവ്വ ഉവ്വ സാധാരണ ഇങ്ങനെ ഒട്ടി ഇരിക്കുന്നത് പ്രേമത്തിന്റെ അസുഖം ഉള്ളവരാ ”

 

ലിയോണ : “ആണെന്ന് കൂട്ടിക്കോ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025