Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

ഞാൻ : ” ഓ ലിയോണ എനിക്ക് അറിയില്ലായിരുന്നു ”

 

ലിയോണ : ” ജയ് നിങ്ങൾ മാത്രമാണ് എന്റെ പൊക്കം കണ്ടിട്ട് ഇതുവരെ അസാധാരണം ആയി പെരുമാറാത്ത അന്യൻ ”

 

ഞാൻ : ” അന്യനോ ”

 

ലിയോണ : ” എന്റെ അമ്മയും അനിയത്തിയും എന്റെ സ്വന്തം അല്ലെ. അവർ എന്നെ കളിയാക്കിയിട്ടില്ല. അല്ലാ എന്റെ അമ്മയെ കാണാൻ വരാമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലല്ലോ. ഞാൻ ജയ്‌യെ പറ്റി അമ്മയോട് എന്നും പറയും. അമ്മ എന്നും പറയും ജയ്യെ കൂട്ടികൊണ്ട് വരാൻ ”

ഞാൻ : ” ഒരു ദിവസം വരാമെടോ. ”

 

ലിയോണ : ” ഒന്നും പറയണ്ട ഇന്ന് തന്നെ പോരെ. ഇന്ന് ഡിന്നറിനു ഞാൻ പ്രതീക്ഷിക്കും ജയ്‌യെ ”

 

ഞാൻ : ” ഓ എന്ന പിന്നെ ഇന്ന് തന്നെ വരാം ”

 

ഞാൻ അപ്പോൾ ചിന്തിച്ചു. സത്യത്തിൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് ഞാനും ലിയോനായും. ബോഡി ഷെമിങ് എന്ന സാധനത്തിന്റെ ഇരകൾ. ലിയോണയെ നോക്കി ഞാൻ ഒന്ന് ചിരിച്ചു.

 

ലിയോണ : ” ജയ് ഒരു കാര്യം ഞാൻ പറയാം താൻ ഇങ്ങനെ ഉൾവലിഞ്ഞു ജീവിക്കരുത്. എടാ എന്ന് വിളിച്ചാൽ പോടാ എന്ന് പറയാൻ പറ്റണം. നമ്മൾ എല്ലാത്തിനെയും നേരിടണം. അതിനുള്ള ചങ്കൂറ്റം വേണം ”

 

ഞാൻ : ” ഹഹഹ എന്റെ ഈ ശരീരം വച്ചു ചങ്കൂറ്റം കാണിക്കണം എന്നൊക്കെ പറയാൻ തോന്നുന്നല്ലോ ലിയോണാ ”

 

ലിയോണ : ” തമാശ കളയൂ ജയ്. എനിക്ക് ഇഷ്ടാ ഈ ശരീരം. ഇതിന് ഇപ്പൊ എന്താ കുഴപ്പം ”

 

പറഞ്ഞു കഴിഞ്ഞാണ് അവൾക്ക് അതിൽ ഒരു ഡബിൾ മീനിങ് ഉണ്ടെന്ന് കത്തിയത്. ചമ്മൽ കൊണ്ട് അവളുടെ മുഖം താഴ്ന്നു പോയി. ഇത്രയും വലിയ പെണ്ണ് ഇങ്ങനെ നാണിക്കുന്നത് ഞാൻ ആദ്യം കാണുകയാ. അത് കണ്ട് എനിക്കും ചിരി വന്നു. ഞാൻ പൊട്ടിച്ചിരിച്ചു പോയി. പെട്ടെന്ന് ലിയോണ മുഖം ഉയർത്തി എന്നെ ഒരു പിണക്കത്തോടെ നോക്കി.

 

ലിയോണ : ” ഇങ്ങനെ കളിയാക്കുകയാണെങ്കിൽ ഞാൻ മിണ്ടൂല്ല കേട്ടോ ” അവൾ ഒരു പരിഭവത്തോടെ ചുണ്ട് കൊട്ടി പറഞ്ഞു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025