Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി

മനസിലെ തീയുടെ ചൂട് എന്നിൽ നിന്നും പുറത്തേക്ക് അനുഗമിച്ചത് മിഴിയിലൂടെ കണ്ണുനീരയാണ്….. ഷവറിനുകീഴിൽ നിന്നും ഞാൻ ശബ്ദം ഇല്ലാതെ പൊട്ടിക്കരഞ്ഞു.

 

ഇന്ദുസിന് നേരെ ഒരു ജീവിതം പ്രതീക്ഷയോടെ നീട്ടിയിട്ട് അത് തട്ടിക്കളഞ്ഞു…. ദേവുവിന്റെ ജീവിതം ചവിട്ടി അരച്ചു… രണ്ട് പെണ്ണുങ്ങൾ ആണ് എന്നോടൊപ്പം ഒരു ജീവിതം കൊതിക്കുന്നത്… ഒരു തീരുമാനം എടുക്കാൻ ആവുന്നില്ല ആകെ സാധിക്കുന്നത് കരയാൻ മാത്രം.

 

“””കിച്ചു… മഴയത്തുനിന്നു കയറിവന്നിട്ട്… കൊറേ നേരമായല്ലോ അകത്തുകയറിയിട്ട്… മതി… ഇല്ലേൽ വല്ലസുഖോം പിടികൊട്ടോ… !!!!””””

 

ബാത്‌റൂമിൽ കയറിയിട്ട് കുറെ നേരമായത് കണ്ട് ഇന്ദുസ് വാതലിൽ മുട്ടികൊണ്ട് പറഞ്ഞു.

 

 

“””അഹ് വരുവാ ഇന്ദുസേ “””

ഞാൻ ഷവർ ഓഫ്‌ ചെയ്തു ടവൽ എടുത്ത് തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

 

പുറത്തിറങ്ങിയ ഞാൻ കണ്ടത് എന്നെ നോക്കി നിൽക്കുന്ന ഇന്ദുസിനെയാണ് .

 

“””എന്ത്പറ്റി കിച്ചൂട്ടാ…. മുഖം വല്ലാതെയിരിക്കുന്നു…???? “””

 

എന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ഇന്ദുസ് ചോദിച്ചു .

 

“””എന്തോ… ഒരുതലവേദനപോലെ.. !!!!”””

 

ഞാൻ ഇന്ദുസിനെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

 

“”””ഇത്രയുമായിട്ടും തലയിലെ വെള്ളം തോർത്തികളയാൻ … അറിഞ്ഞൂടെ കിച്ചൂട്ടാ.. നിനക്ക് “”””

 

എന്റെ അരയിൽ ചുറ്റിയ ടവൽ അഴിച്ചെടുത്തു കൊണ്ട് എന്റെ തലതോർത്തുന്നതിനിടയിൽ ഇന്ദുസ് എന്നോട് പറഞ്ഞു….

 

 

ഞാൻ പെട്ടന്ന് ഇന്ദുസിനെ കെട്ടിപിടിച്ചു ഇന്ദുസിനെ ചുമലിൽ മുഖം ചേർത്ത് നിശബ്ദമായി തേങ്ങി.

 

“”””കിച്ചു…???? “”””

എന്റെ പുറത്ത് തലോടിക്കൊണ്ട് ഇന്ദുസ് വിളിച്ചു.

 

“”””ഉം… “””

 

“””എന്ത് പറ്റി വാവേ??? “””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025