ഒരിക്കൽ നിന്റെ ജീവിതത്തിൽ സൗമ്യ ഉണ്ടാവുമെന്ന് കരുതി മാറി നിന്നതാ,,,, അന്ന് നിങ്ങടെയാ സ്നേഹം,,, അത് യാഥാർഥ്യമായാലും മനസ്സുകൊണ്ട് ഞാൻ നിന്നെ എന്നും ഇഷ്ടപ്പെട്ടേനെ,,, കാരണം നീ വേറൊരു പെണ്ണിന്റെ കൂടെയല്ലല്ലോ,,,, പ്രേമിച്ച പെണ്ണിന്റെ കൂടെയല്ലേ എന്ന് കരുതി,,,, എന്നാലിന്ന് എനിക്കങ്ങനെ ഉൾകൊള്ളാൻ പറ്റില്ല…..
നിന്റെയീ ശരീരത്തിനിനി ഞാനല്ലാതെ വേറൊരു അവകാശി ഉണ്ടാവാൻ പാടില്ല,,,,, അത് നീയെനിക്കു വാക്കായി തന്നാൽ,,,, നിന്റെ കൂടെ മരണം വരെ ഞാനെന്നും ഉണ്ടാവും,,,, അതിനു വേണ്ടി ഞാനെന്റെ മതമോ,,, വീട്ടുകാരെയോ,,, എന്ത് വേണേലും അതെനിക്ക് എത്ര വിലപ്പെട്ട വസ്തുവായാൽ പോലും ഞാനുപേക്ഷിക്കാം,,,, നിന്റെയത്ര വിലപ്പെട്ട വസ്തു പിന്നെയെനിക് ഭൂമിയിൽ വേറെയില്ലല്ലോ,,, അതുപോലെ തന്നെ നീയും എന്നെ കാണണം,,ആ സ്നേഹം നിനക്ക് തരാൻ പറ്റുമെങ്കിൽ നമുക്കൊന്നിക്കാം
അവളുടെ യീ വാക്കുകൾ കേട്ടു ശെരിക്കും ഞാൻ വല്ലാത്ത അവസ്ഥയിലായി,,,, എന്നിരുന്നാലും നാട്ടുകാർക്ക് മുന്നിൽ പെണ്ണ് പിടിയൻ എന്നുള്ള പേര് മാറ്റണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു…..അതിനു ഇവളെപ്പോലൊരു പെണ്ണാണ് എനിക്ക് നല്ലത്,,,, സിസിലിയും അച്ഛനും പറഞ്ഞത് പോലെയല്ലാ,,,, ഇവളാണ് ശെരിക്കും പെണ്ണ്,,, ഞാനിന്നേ വരെ കണ്ടതിൽ വെച്ചു ഏറ്റവും ഉശിരുള്ള പെണ്ണ്,,,, ഇവളെയീ ജന്മം ആർക്കും വിട്ടുകൊടുക്കില്ലെന്നു,,,
അതിനി കർത്താവായാൽ പോലും ഇല്ലെന്നു മനസ്സിലുറപ്പിച്ചു ഞാൻ…. അതുകൊണ്ട് തന്നെ കർത്താവിന്റെ രൂപത്തെ സാക്ഷിയാക്കി ഞാനവളോട് :ഇനി മുതൽ ദിലീപിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെൽ അത് നീയാണ് സെലിൻ,,,, നീയല്ലാതെ വേറാർക്കും ഞാനെന്റെ ശരീരമോ മനസ്സോടെ തൊടാൻ അവസരം നൽകില്ല…
അവളപ്പോൾ :നീയീ പറഞ്ഞത് സത്യമാണേൽ എന്റെ തലയിൽ തൊട്ടു കർത്താവിനെ നോക്കി ഈ പറഞ്ഞത് വീണ്ടും പറയൂ
ഞാനപ്പോൾ അവൾ പറഞ്ഞത് പോലെ ചെയ്യുന്നു… അന്നേരം അവൾ വീണ്ടും എന്നോട് :നീയെനിക്കു കർത്താവിന്റെ മുന്നിൽ വെച്ചാണ് സത്യം ചെയ്തു തന്നിരിക്കുന്നെ,,,,ഓർത്തു വെച്ചോളൂ,,, ഇനി നീയിതു തെറ്റിച്ചാൽ,,,, എന്റെ ജീവനോ അല്ലേൽ നമ്മുടെ ഒന്നിച്ചുള്ള ജീവനോ എടുക്കാൻ ദൈവത്തിനു അധികാരം ഉണ്ട്,,,, അതിനു ഞാൻ കർത്താവിനു ഇവിടെ വെച്ചു അനുമതി നൽകുന്നു…..അങ്ങനെയല്ലേ ദിലീ,,
എന്റെ നാവപ്പോൾ ഞാൻ പോലുമറിയാതെ തന്നെ അവൾക്കു വാക്ക് കൊടുക്കുന്നു…. സത്യത്തിൽ ആദ്യമായി ഒരു പെണ്ണിന് മുന്നിൽ ഞാൻ തോൽക്കുകയാണെന്നു സ്വയം തിരിച്ചറിയുകയായിരുന്നു……ആ സമയത്ത് അവിടേക്കു സിസിലിയും ഫാദറും കൂടി വരുന്നു…..അവരെ കണ്ടപ്പോൾ ഞങ്ങൾ രണ്ടാളും ആ നിലത്തു നിന്ന് എഴുന്നേൽക്കുന്നു…..
