Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

എത്തിയപ്പോൾ കിച്ചു മോള് എന്നെ കണ്ട് ഓടി വന്നു.

കൊച്ചാച്ചാ എന്നും വിളിച്ചോണ്ട് അവൾ ഓടി വരുന്നത് കാണുന്നത് തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ മോളെ വാരിയെടുത്ത് ഒക്കത്ത് വച്ചു.

കിച്ചു : ” ദാ ഇത് കണ്ടോ കൊച്ചാച്ചാ. അച്ഛൻ വാങ്ങി തന്നതാ ”

ഞാൻ നോക്കുമ്പോൾ കൊച്ചിന്റെ കയ്യിൽ ഒരു റുബിക്സ് ക്യൂബ് ഇരിക്കുന്നു. രണ്ട് വയസ്സുള്ള കൊച്ചാണ്. റുബിക്സ് ക്യൂബ് ഒന്നും സോൾവ് ചെയ്യാനുള്ള ആവതില്ല അതിന്.

ഞാൻ : ” ആഹാ കൊള്ളാല്ലോ ”

കിച്ചു : ” കൊച്ചാച്ച ഇത് എത്ര കറക്കിട്ടും ആവണില്ല. കൊച്ചച്ചൻ ശെരിയാക്കി തരുവോ ”

ഞാൻ അവളെയും കൊണ്ട് അകത്തേക്ക് കയറി.

ഞാൻ : ” അതിനെന്താ തരാല്ലോ. രണ്ട് വയസൊള്ള കൊച്ചിന് കളിക്കാൻ കൊടുത്ത സാധനം കണ്ടില്ലേ. ഇക്കണക്കിനു ചേട്ടൻ നിന്നെ 5ആം വയസ്സിൽ ക്വാണ്ടം തിയറി പഠിപ്പിക്കും ”

അത് കേട്ടോണ്ടാണ് ചേട്ടത്തി അങ്ങോട്ട്‌ വന്നത്.

സ്വാതി : ” ഹ്മ്മ് ഞാൻ കേട്ടു ”

ഞാൻ : ” അല്ല പിന്നെ ഇത്രയും ചെറിയ കൊച്ചല്ലേ ചേട്ടത്തി. അതൊന്ന് കൈകൊണ്ടു തിരിക്കാൻ പോലും അറിയില്ല കുഞ്ഞിന് ”

സ്വാതി : ” എടാ മണ്ടാ പിള്ളേര് ചെറുപ്പത്തിലേ ബുദ്ധി വികസിക്കണം. അതെങ്ങനെ നിന്നെ പോലെ മണ്ടന്മാരോട് പറഞ്ഞിട്ട് കാര്യമില്ല ”

ഞാൻ തലകുനിച്ചു.

കിച്ചു : ” കൊച്ചച്ചൻ മണ്ടനൊന്നുമല്ല അല്ലല്ലോ കൊച്ചാച്ചാ ”

ഞാൻ കുഞ്ഞിനെ നോക്കി ഒന്ന് ചിരിച്ചു.

സ്വാതി : ” ഓഹ് നിന്റെ കൊച്ചച്ചൻ പരീക്ഷയിൽ വാങ്ങി കൂട്ടിയ മുട്ടകൾ വിറ്റാൽ നമുക്ക് സുഖായി ജീവിക്കാം ”

ഞാൻ : ” ചേച്ചി പ്ലീസ്…. കൊച്ചിന്റെ മുന്നിൽ എങ്കിലും വെറുതെ വിട് ”

സ്വാതി : ” ഹ്മ്മ് ഞാൻ ഒരു കാര്യം പറഞ്ഞേക്കാം നീ ആ സാധനം സോൾവ് ചെയ്യാൻ നിക്കണ്ട അത് കുഞ്ഞ് ഒറ്റയ്ക്ക് ചെയ്തു നോക്കട്ടെ ”

ഞാൻ : ” ഈ രണ്ടു വയസുള്ള കുഞ്ഞോ…. എന്നാൽ നിങ്ങൾ ആദ്യം ഒന്ന് കാണിച്ചെങ്കിലും കൊടുക്ക് ”

സ്വാതി : ” നിനക്ക് ചായ എടുക്കാം ”

ചേട്ടത്തി വിഷയം മാറ്റിയതാണ്. പാവം കിച്ചു. സംഗതി റുബിക്സ് ക്യൂബ് ശെരിയാക്കുന്നതല്ല. ഇത്രയും ചെറുപ്പത്തിലേ ഇവരൊക്കെ കുട്ടികളെ ഇങ്ങനെ ഒക്കെ ചിന്തിച്ചു വയ്ക്കുകയാണ്. ജനിച്ച അന്ന് തീരുമാനിക്കും ഇവളെ അല്ലെങ്കിൽ ഇവനെ ഡോക്ടർ/എഞ്ചിനീയർ ആക്കണം എന്നൊക്കെ. എന്നെപോലെ വേറെ രംഗത്ത് ഒക്കെ കഴിവുള്ളവർ ആണെങ്കിൽ അതിന്റെ ഇടയിൽ കിടന്നു ജീവിതം നശിക്കും.

ഈ കുരുന്നു കുഞ്ഞിന് റുബിക്സ് ക്യൂബ് എന്തായാലും ശെരിയാക്കാൻ പറ്റില്ല. അത് അവളിൽ കനത്ത നിരാശബോധം ആണ് ഉണ്ടാക്കുക. അതോടെ അവൾക്ക് ദേഷ്യവും സങ്കടവും വരാനാണ് സാധ്യത.

കിച്ചു എന്നെ ദയനീയമായി നോക്കി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025