Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

ഞാൻ : ” പേടിക്കണ്ട കൊച്ചച്ചൻ ശെരിയാക്കാം ”

ചേട്ടത്തി എനിക്ക് ചായ തന്നു. ഞാൻ ചായ കുടിച്ചിട്ട് മുറിയിൽ പോയി കിടന്നപ്പോൾ കിച്ചു അവിടെ എത്തി. എനിക്ക് നേരെ അവൾ ക്യൂബ് നീട്ടി.

കിച്ചു : ” ശെരിയാക്കി താ കൊച്ചാച്ച”

ഞാൻ അത് മേടിച്ചു തിരിച്ചു നോക്കി.

കിച്ചുമോൾ കഷ്ടപ്പെട്ട് കട്ടിലിൽ കയറി. എന്റെ വയറിനു മുകളിൽ കയറി ഇരുന്നു അവൾ. എന്നിട്ട് ഞാൻ അത് അങ്ങനെ ഇങ്ങനെ തിരിക്കുന്നത് ഒക്കെ നോക്കി. ഞാൻ ചെയ്യുന്നതൊക്കെ നോക്കി എന്നിൽ തന്നെ കണ്ണ് നാട്ടിരിക്കുന്ന കിച്ചുവിന്റെ മുഖത്ത് ആകാംഷയാണ്.

സത്യം പറഞ്ഞാൽ എന്നെ കൊണ്ട് നടക്കുന്നില്ല. കിച്ചുവിന്റെ മുഖം വല്ലാതെ ആകുന്നു. അവളുടെ കൊച്ചച്ചന് എല്ലാം അറിയാം എന്നാണ് അവളുടെ ധാരണ. അവളുടെ മനസിലുള്ള എന്റെ വിഗ്രഹം ചീട്ടുകൊട്ടാരം പോലെ തകരുന്നു.

അവസാനം വേറെ വഴി ഇല്ലാതെ ഞാൻ അതിന്റെ കട്ടകൾ ഇളക്കി.

കിച്ചു : ” അയ്യോ പൊത്തി പോയോ ”

ഞാൻ : ” ഇല്ല മോളു ഇപ്പൊ ശെരിയാക്കി തരാം. ”

ഞാൻ കൃത്യമായി കട്ടകൾ അടുക്കി എല്ലാം ഒരേ നിറത്തിൽ ഉള്ളത് ഒരു വശത്ത് ആക്കി. എന്നിട്ട് ഞാൻ അത് അവളുടെ കയ്യിൽ കൊടുത്തു.

അന്നേരം അവളുടെ മുഖം ഒന്ന് കാണണം. ആയിരം ചന്ദ്രന്മാർ ഉദിച്ചത് പോലെ തെളിഞ്ഞു അത്. അവൾ അത് തിരിച്ചും മറിച്ചും നോക്കി. എല്ലാ വശവും കൃത്യമായി ഒരേ നിറം. അവൾ ഏന്തി വലിഞ്ഞ് എന്നെ ഉമ്മ വച്ചു.

കിച്ചു : ” താങ്ക്യൂ കൊച്ചാച്ച ”

 

രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ആണ് അച്ഛന്റെ അന്ത്യശാസനം വന്നത്.

അച്ഛൻ : ” എങ്ങനെ ഉണ്ട് കോളേജ് ”

ഞാൻ : ” കുഴപ്പം ഇല്ല ”

അച്ഛൻ : ” കുഴപ്പം ഇല്ലാത്തത് കഴിഞ്ഞ രണ്ടു കൊല്ലം ഞാൻ കണ്ടു. ഒരൊറ്റ പേപ്പർ ജയിച്ചില്ല. ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തൻ ”

കേട്ട് തഴമ്പിച്ചത് കൊണ്ട് ഒന്നും തോന്നിയില്ല.

അച്ഛൻ : ” ഒരൊറ്റ വർഷം കൂടി ഞാൻ ക്ഷമിക്കും അതിനുള്ളിൽ എല്ലാ പേപ്പറും എഴുതി എടുത്തോളണം ഇല്ലെങ്കിൽ പിന്നെ നിന്റെ സ്ഥാനം ഈ പടിയ്ക്ക് പുറത്താണ്. ”

ഞാൻ വെറുതെ തലയാട്ടി.

അച്ഛൻ : ” പൊങ്ങൻ. മര്യാദക്ക് പഠിക്കുകയുമില്ല…. പണ്ടാരം. തിന്നാൻ മാത്രമായിട്ട്. ”

ചേട്ടൻ അത് കേട്ട് ഇളകി ചിരിച്ചു. ചേട്ടത്തി വായ പൊത്തി ചിരിച്ചു.

ഞാൻ എല്ലാം ഇടത്തെ ചെവിയിലൂടെ കയറ്റി വലത്തേ ചെവിയിലൂടെ ഇറക്കി വിട്ടു. വൈകാതെ ഈ വീട്ടിൽ എനിക്ക് സ്ഥാനം ഉണ്ടാകില്ല എന്ന് എനിക്ക് നന്നായി അറിയാം.

ഞാൻ എന്നത്തേയും പോലെ ആ ദിവസം ഏറ്റുവാങ്ങിയ പരിഹാസങ്ങൾ എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട് ഉറങ്ങാൻ കിടന്നു.

പിറ്റേ ദിവസം കോളേജിൽ ഞാൻ എത്താൻ അല്പം വൈകി.

സാർ : ” എന്തുവാടെ മര്യാദക്ക് പഠിക്കതുമില്ല സമയത്തിന് വരിക എങ്കിലും ചെയ്തൂടെ ”

ഞാൻ : ” സോറി സർ ”

സാർ : ” ആ സോറി ഒന്നും കേൾക്കേണ്ട. ഈ hour താൻ പുറത്ത് നില്ല് ”

പുല്ല് നല്ല ദിവസം തന്നെ. ഞാൻ നേരെ ക്യാന്റീനിൽ പോയി. ക്ലാസ്സിന്റെ പുറത്ത് തന്നെ പോസ്റ്റ്‌ അടിച്ചു നിന്നിട്ട് എന്ത് കാര്യം.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025