Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 4

മീനു : “അത് ഉണ്ട് അമ്മേ “

വല്യമ്മ : “നീ ഒരു പെണ്ണായിട്ടും നിനക്ക് അത് ആസ്വദിക്കാൻ പറ്റിയില്ലേ? “

മീനു : “പറ്റി അമ്മേ “

വല്യമ്മ : “അത് എന്തൊകൊണ്ട് ആണെന്ന് മോൾ ചിന്തിച്ചിട്ടുണ്ടോ “

മീനു ചേച്ചി ആകെ കൺഫ്യൂഷൻ ആയി. ചേച്ചി അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലായിരുന്നു. ചേച്ചി ഇല്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി.

വല്യമ്മ : ” അത് എന്താണെന്ന് വച്ചാൽ നമ്മൾ എന്ത് ഇഷ്ടപ്പെടണം എന്ത് ഇഷ്ടപ്പെടണ്ട എന്തിനെ ഭയക്കണം എന്നൊന്നും നമ്മൾക്ക് തീരുമാനിക്കാൻ പറ്റില്ല. ഓരോരുത്തർക്കും ഓരോന്ന് ആയിരിക്കും ഇഷ്ടം. അവർ അതിനെ ഇഷ്ടപ്പെടുന്നത് അവരുടെ കുഴപ്പം അല്ല. മനുഷ്യൻ അങ്ങനെ ആണ് ഡിസൈൻ ചെയ്യപ്പെട്ടത്. നമ്മൾ പാമ്പിനെ പേടിക്കുന്നത് നമ്മൾ തീരുമാനിച്ചിട്ട് ആണോ. ഇനി നമ്മൾ തീരുമാനിച്ചാൽ അതിനെ പേടിക്കാതെ ഇരിക്കാൻ പറ്റുവോ. ധൈര്യം കൊണ്ട് ആ പേടിയെ മറികടക്കാം എന്നെ ഉള്ളു പേടി ഉണ്ടാവാതെ ഇരിക്കില്ല. അതുപോലെ ആണ് ഇതും. ഓരോരുത്തരെയും അവരവരായി സ്നേഹിക്കാൻ പടിക്ക്. സമൂഹം ആവശ്യപ്പെടുന്ന പോലെ നടക്കേണ്ട കാര്യമില്ല നമ്മൾ പച്ചക്ക് എങ്ങനെ ആണോ അതുപോലെ നടക്കാൻ നമുക്ക് പറ്റണം. നിനക്ക് മനസിലാവുന്നുണ്ടോ? “

മീനു : “മനസ്സിലാവുന്നുണ്ട് അമ്മേ”

വല്യമ്മ : “ആണോ എന്നാൽ പോയി അവനോട് സോറി പറ “

മീനുചെച്ചി കണ്ണൊക്കെ തുടച്ച് വല്യമ്മയുടെ മടിയിൽ നിന്ന് എണീറ്റ് എന്റെ മുന്നിൽ വന്നു നിന്നു. ചേച്ചി എന്നോട് സോറി ഒന്നും പറയാതെ എന്നെ അമർത്തികെട്ടിപിടിച്ചു. എന്റെ അത്ര ഉയരമുള്ള ചേച്ചി എന്റെ നെറ്റിയിൽ ഉമ്മ വച്ചു. എന്റെ രണ്ട് കവിളിലും ഉമ്മ തന്നു. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി മീശമാധവനിൽ കാവ്യാ മാധവൻ ദിലീപിനോട് പറയുന്ന പോലെ കെഞ്ചി പറഞ്ഞു ” ക്ഷമിക്കടാ ”
എനിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്നെ വെറുത്തു എന്ന് ഞാൻ കരുതിയ ചേച്ചി ഇപ്പോൾ എന്നെ ഞാനായിട്ട് ഈ രൂപത്തിൽ തന്നെ ഇഷ്ടപെടുന്നു എന്ന കാര്യം എനിക്ക് വല്ലാത്ത ആശ്വാസം ആയി. ചേച്ചി എന്റെ അടുത്ത് സ്നേഹപ്രകടനം നടത്തുന്ന കണ്ട അമ്മയും വല്യമ്മയും സന്തോഷം കൊണ്ട് കണ്ണ് നിറച്ചു.

ഞാനും ചേച്ചിയും പഴയ പോലെ കട്ടചങ്കുകൾ ആയി. ചേച്ചി എന്റെ കൈപിടിച്ച് നേരെ ചേച്ചിടെ മുറിയിൽ കൊണ്ടുപോയി. പോകുന്ന വഴിക്ക് ചേച്ചി വല്യമ്മയുടെ കുണ്ടിയിൽ ഒരു നുള്ള് കൊടുത്തു. വല്യമ്മ തുള്ളിപ്പോയി. ” ഇത് നേരത്തെ എന്നേ അടിച്ചതിന് ” എന്നും പറഞ്ഞ് ചേച്ചി എന്നെയും കൊണ്ട് ചേച്ചിയുടെ മുറിയിലേക്ക് ഓടി. ഞങ്ങളുടെ പോക്ക് നോക്കി വല്യമ്മയും അമ്മയും ചിരിച്ചു. എന്നിട്ട് അവർ വീണ്ടും പഴയപടി കത്തിവെപ്പ് തുടർന്നു.

മുറിയിൽ എത്തിയ ചേച്ചി എന്നെ മുഴുവനായി ഒന്നു ചൂഴ്ന്നു നോക്കി.

മീനു : ” നിന്റെ ഡ്രെസ്സ് ഒക്കെ കൊള്ളാം പക്ഷെ എന്തോ കുറവുണ്ട്. ങാ നിനക്ക് ആഭരണം ഒന്നൂല്ല. ഒരു കാര്യം ചെയ്യ് നിനക്ക് ഞാൻ വളയും മാലയും കമ്മലും തരാം. “

ഞാൻ : “അതോന്നും വേണ്ട ചേച്ചി എന്തിനാ “

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025