Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18

വിഷ്ണു കൃത്യമായി പ്രാക്ടീസിന് പോയി തുടങ്ങിയതുകൊണ്ട് അതുകൊണ്ട്‌ ഓമനേച്ചിക്ക് എന്നെ വലിയ കാര്യമാണ് ഇപ്പോൾ.

മംഗലാപുരത്ത് നിന്നും വിട്ടിട്ട് ഒരാഴ്ച ആയി ഇന്നേക്ക്. ഷിൽനയും തുഷാരയും നല്ല കൂട്ടുകാർ ആയി മാറിയിട്ടുണ്ട്. നിമ്മിയെ പോലെ തുഷാരയും ഇപ്പോൾ ഷിൽനയുടെ ബെസ്റ്റ് ഫ്രണ്ട് ആയി തുടങ്ങി. അവസാനം എന്റെ കള്ളക്കളികൾ എല്ലാം തുഷാര അറിയുമോ എന്ന പേടിയാണ് എനിക്ക് ഇപ്പോൾ. എന്തായാലും എനിക്ക് ദോഷം വരുന്ന രീതിയിൽ ഷിൽന കാര്യങ്ങൾ എത്തിക്കില്ല. അങ്ങനെ ഒരു സമാധാനം ഉണ്ട്.

_________/_________/__________/______

ഡ്യൂട്ടി കഴിഞ്ഞു വന്ന തുഷാരയുടെ ഫോണിലേക്ക് അവളുടെ വീട്ടിൽ നിന്നും വിളിച്ചു. സംസാരിച്ചു കഴിഞ്ഞ ഉടനെ പെണ്ണിന്റെ മുഖം ഒന്ന് വാടി.  തുഷാരയുടെ ഭാവ വ്യത്യാസം കണ്ട് ഷിൽനയും ഒന്ന് പരിഭ്രമിച്ചു.

: എന്താടി….. എന്തെങ്കിലും പ്രശ്നം ഉണ്ടോ… നീ എന്താ ആകെ വല്ലാതിരിക്കുന്നെ ?

: ചേച്ചി….. വരുന്ന ഞാറയാഴ്ച എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന് പറഞ്ഞു. അമ്മയാ ഇപ്പൊ വിളിച്ചത്

( ഷിൽനയ്ക്ക് അപ്പൊ തന്നെ കാര്യം പിടികിട്ടി.. ഞാനാണ് പോകുന്നതെന്ന് തുഷാരയ്ക്ക് അറിയില്ലല്ലോ…എല്ലാവരും ചേർന്നുള്ള നാടകം അല്ലെ ഇത്…)

: അതിനെന്താ…. നീ പോയിട്ട് വാ. പെണ്ണുകാണാൻ അല്ലെ, അല്ലാതെ നിന്നെ പിടിച്ച് തിന്നാൻ ഒന്നും അല്ലല്ലോ…

: അതല്ല….. അമ്മയുടെ സംസാരത്തിൽ ഇത് ഏകദേശം ഉറപ്പിച്ച മട്ടാണ്. അച്ഛന് അറിയാവുന്ന കുടുംബം ആണെന്നാ പറഞ്ഞത്.

: നീ ഏതായാലും പോയി കണ്ടുനോക്ക്.

: അവരെങ്ങാൻ അത് ഉറപ്പിച്ചാലോ..

: അവനെ അങ്ങ് കെട്ടണം… അതിനെന്താ

: ചേച്ചി എന്താ ഒന്നും അറിയാത്ത പോലെ പറയുന്നേ… അപ്പൊ അമലേട്ടൻ …

: ങേ…. അപ്പൊ പെണ്ണിന് പ്രേമം തുടങ്ങിയോ എന്റെ ഏട്ടനോട്…

: എന്താ ….ഷിൽനേച്ചി..ഒന്നും അറിയാത്ത പോലെ….

: നീ എന്തായാലും നാളെ ഡ്യൂട്ടി കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോ…
ബാക്കി പിന്നെ നോക്കാം…

: അവർ എല്ലാം ഉറപ്പിച്ച മട്ടാണ്…

: നീ ചെറുക്കനെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാൽ മതി. പിന്നെ നിർബന്ധിക്കില്ലല്ലോ…

: അതൊക്കെ തോന്നാലാ… നല്ല ചെറുക്കൻ ആണെന്നാ അമ്മ പറഞ്ഞത്.

: നീ ടെൻഷൻ ആവല്ലേ… നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം..
എന്തായാലും നീ നാളെ വൈകുന്നേരം പോകാൻ നോക്ക്..

: ചേച്ചി അപ്പൊ ഒറ്റയ്ക്ക് നിൽക്കുമോ…

: അതൊക്കെ ഞാൻ നിന്നോളാം…

: അല്ലെങ്കിൽ എന്റെ കൂടെ വീട്ടിലേക്ക് വന്നൂടെ… എന്നിട്ട് ഞായറാഴ്ച ഒരുമിച്ച് തിരിച്ചു വരാം…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025