: നീയല്ലേ മുൻപ് പറഞ്ഞത് വീട്ടുകാർ പറയുന്ന ആളെ മാത്രമേ കെട്ടൂ എന്ന്… പിന്നെ എന്തിനാ ഇത്ര ടെൻഷൻ ആയത്
: അത് പിന്നെ…..
: ഉം… പറയെന്നേ…
അല്ലേൽ ഞാൻ ചോദിക്കാം…. അതാണല്ലോ പെണ്ണ് കാണാൻ പോയാലുള്ള നാട്ടുനടപ്പ്..
എന്നെ ഇഷ്ടായിനോ…?
: ഒട്ടും ഇഷ്ടായിട്ടില്ല….
: ഒരാഴ്ച ഷിൽനയുടെ കൂടെ നിന്നത് കാണാൻ ഉണ്ട്… ഹ ഹ ഹാ….
: എന്റെ വീട്ടുകാരെയൊക്കെ ഇഷ്ടപ്പെട്ടോ ഏട്ടന്…
: ആ…
അമ്മ നന്നായി സംസാരിക്കും അല്ലെ.. …അനിയൻ കുറച്ച് നാണം കുണുങ്ങി ആണോ….
: ആഹ്… അത് എല്ലാരും പറയുന്നതാ. അവൻ നന്നായി കമ്പനി ആയാലെ സംസാരിക്കൂ…
: പിന്നെ എന്താ…
: ഏട്ടൻ ഇനി എപ്പോഴാ മംഗലാപുരത്തേക്ക്…
: മിക്കവാറും അടുത്ത ആഴ്ച തന്നെ ഉണ്ടാവും. ഇനിയിപ്പോ നിനക്ക് ധൈര്യമായിട്ട് അവിടെ നിൽക്കാലോ… നിന്റെ കൂടി ഫ്ലാറ്റ് അല്ലെ അത്..
: ഏട്ടൻ വന്നാൽ ഞാൻ അപ്പൊ ഹോസ്റ്റലിലേക്ക് പോകും…. ഇപ്പൊ ഷി ഒറ്റയ്ക്ക് ആയതുകൊണ്ടല്ലേ..
: അതൊക്കെ ഞാൻ വന്നിട്ട് തീരുമാനിക്കാം കേട്ടോ…
വാ താഴേക്ക് പോകാം… ഇപ്പൊ തന്നെ പിള്ളേർക്ക് അവിടെ ഇരിക്കപ്പൊറുതി ഉണ്ടാവില്ല…
: ഉം…
_____/______/_____/_______
പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് വരുന്ന വഴി വിഷ്ണുവിന് ഒരേ നിർബന്ധം ബാറിൽ കയറണമെന്ന്. എന്തായാലും ഒരു നല്ലകാര്യം നടന്നതല്ലേ, കയറിയേക്കാം എന്ന് ഞാനും പറഞ്ഞു. ഓരോ തണുത്ത ബിയറും ചൂടുള്ള ബിരിയാണിയും അകത്താക്കിക്കൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തി. ഞാൻ ബിരിയാണി മാത്രമേ കഴിച്ചുള്ളൂ കേട്ടോ…. അറിയാലോ നമ്മുടെ അമ്മായിയെ. രാത്രി കൂട്ട് കിടക്കാൻ പോകാനുള്ളതല്ലേ.
വീട്ടിൽ എത്തി കാര്യങ്ങൾ ഒക്കെ പറഞ്ഞ് ഞങ്ങൾ എല്ലാവരും നേരെ ക്ലബ്ബിലേക്ക് ആണ് പോയത്. അമ്മായി എന്റെ വീട്ടിൽ ആണ് ഉള്ളത്. പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞല്ലോ, ഇനി ബാക്കി കാര്യങ്ങൾ പെട്ടന്ന് ആക്കാനുള്ള ചർച്ചയാണ് അവിടെ നടക്കുന്നത്. ഷിൽന എന്റെ കൂടെ വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു എല്ലാവരും. ഞാൻ മനപൂർവം അവളെ കൂട്ടാത്തതാണ്. ഇവിടെ എത്തിയാൽ ഉടനെ തിരിച്ച് പോകാനുള്ള സംശയം ആവും. വെറുതെ എന്തിനാ ആ പാവത്തിനെ ഇട്ട് ഓടിക്കുന്നത് എന്ന് കരുതി ഞാൻ തന്നെയാണ് അവളോട് വരേണ്ട എന്ന് പറഞ്ഞത്. ഉച്ചയ്ക്ക് 2.30 ന് ഉള്ള ട്രെയിനിൽ തുഷാരയും ഷിയും തിരിച്ച് പോകാനുള്ള പ്ലാനിൽ ആണ്.
ക്ലബ്ബിൽ പോയി തിരിച്ചു വരുമ്പോഴേക്കും തീരുമാനങ്ങൾ പലതും എടുത്ത് കഴിഞ്ഞിരുന്നു എല്ലാവരും ചേർന്ന്. വരുന്ന ആഴ്ച്ച തന്നെ വീട്ടുകാർ തമ്മിൽ
