Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

“ഏയ് ഇല്ല ..ഞാൻ പുള്ളിക്കാരിയോട് കാര്യമൊക്കെ പറഞ്ഞിട്ടുണ്ട് ..അത് പാവം ആണെടാ …”
ശ്യാം ചിരിയോടെ തട്ടിവിട്ടു .

“ഹ്മ്മ്..ഹ്മ്മ്…”
അവന്റെ മറുപടി കേട്ട് ഞാൻ അർഥം വെച്ച് മൂളി .

“പോടേയ് ..ഇപ്പൊ അങ്ങനെ ഒന്നും ഇല്ല ..നിന്നെപ്പോലെ ഞാനും ഏക പത്നി വ്രതത്തിലാ..”
ശ്യാം കാര്യമായി തന്നെ പറഞ്ഞു .

“ആഹ്..എന്നാൽ നിനക്ക് കൊള്ളാം..”
ഞാൻ ചിരിയോടെ പറഞ്ഞു .

“ഡെയ് ഇവിടെ വല്ലോം കഴിക്കാൻ ഉണ്ടോ ? ഞാൻ ഒന്നും കഴിക്കാതെയാ വന്നത് ”
പെട്ടെന്ന് എന്തോ ഓർമിച്ച പോലെ ഞാൻ അവനു നേരെ തിരിഞ്ഞു .

“ആഹ് കാണും .പവിഴം വന്നു എന്തൊക്കെയോ ഉണ്ടാക്കി വെച്ചിട്ടുണ്ട് ”
ശ്യാം ഗൗരവത്തിൽ പറഞ്ഞു .

“ഹോ..ആശ്വാസം …നീ കഴിച്ചോ ?”
ഞാനവനെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ്..എന്റെ കഴിഞ്ഞു ..നീ പോയി കഴിച്ചിട്ട് വാ ..എല്ലാം കിച്ചണിൽ അടച്ചുവെച്ചിട്ടുണ്ട് ”
ശ്യാം പയ്യെ  പറഞ്ഞു .

അതോടെ ഞാൻ വേഷം മാറ്റി ഭക്ഷണം കഴിക്കാനായി കിച്ചനിലോട്ടു പോയി . ആ സമയത്തു തന്നെ ഞാനെത്തിയ വിവരം പറയാൻ വേണ്ടി മഞ്ജുസിനും വിളിച്ചു .  ഇഡ്ഡലിയും സാമ്പാറുമാണ് പവിഴം അന്നത്തേക്കായി ഉണ്ടാക്കി വെച്ചിരുന്നത് . വിശപ്പ് കൂടുതലുള്ളതുകൊണ്ടോ എന്തോ അന്നത്തെ പലഹാരത്തിനു അതീവ രുചി ആയിരുന്നു .

ഞാൻ ഫോൺ സ്പീക്കർ മോഡിലിട്ടു മഞ്ജുസിനെ വിളിച്ചു . പിന്നെ പ്ളേറ്റിനോട് ചേർത്ത് തന്നെ ഫോണും ടേബിളിൽ വെച്ചു.

ഒന്ന് രണ്ടു റിങ് അടിച്ചപ്പോഴേക്കും അവള് കാൾ കട്ടാക്കി . അതോടെ കക്ഷി ക്‌ളാസിൽ ആകുമെന്ന് ഞാൻ ഊഹിച്ചു .

“അയാം ബിസി മാൻ …”
“ശല്യപെടുത്തല്ലേടാ തെണ്ടി …”

എന്റെ ഊഹം  ശരിയെന്ന പോലെ മഞ്ജുസിന്റെ രണ്ടു മെസ്സേജും പിന്നാലെയെത്തി . ഞാനത്  വായിച്ചു പയ്യെ പുഞ്ചിരിച്ചു .

“ഓക്കേ മാഡം…ഐ മിസ് യു ”
“ഉമ്മ്ഹ…”

പിന്നെ അവൾക്കുള്ള മററുപടിയും അയച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025