Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

“ആഹ്…വാ വാ അളിയാ ..നീയില്ലാതെ ഞാൻ ബോറടിച്ചു ചത്തു ..”
കാറിൽ നിന്നിറങ്ങിയുള്ള എന്റെ വരവ് കണ്ടതും ശ്യാം ചിരിയോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റു .

പക്ഷെ ഞാൻ സ്വല്പം ഗൗരവത്തിൽ ആയിരുന്നു . ഞാൻ ചെറിയ കലിപ്പ് അഭിനയിച്ചുകൊണ്ട് വേഗത്തിൽ സ്റ്റെപ്പുകൾ കയറി . പിന്നെ ഞൊടിയിട കൊണ്ട് പുഞ്ചിരിച്ചു നിൽക്കുന്ന അവന്റെ ടൈയിൽ വലതു കൈകൊണ്ട് പിടിച്ചു അകത്തേക്ക് വലിച്ചു കയറ്റി .

“ഇങ്ങോട്ടു വാ മൈരേ …”
ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു അവനെ അകത്തേക്ക് നീക്കി .

“ഡെയ് ഡെയ്..ഷർട്ട് ചുളുക്കല്ലേ…വിട് വിട് എന്താ കാര്യം ?”
ശ്യാം എന്നെ നോക്കി ചിരിച്ചു .

അപ്പോഴേക്കും ഞാൻ ഇടം കാലുകൊണ്ട് വാതിൽ ചവിട്ടയടച്ചു ഒരു മാസ്സ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയെടുത്തു .

“ഇളിക്കല്ലേടാ നായെ …നിന്റെ മോന്ത അടിച്ചു പൊട്ടിക്കുവാ വേണ്ടേ ..”
ഞാൻ അവന്റെ കഴുത്തിന് പയ്യെ കുത്തിപിടിച്ചുകൊണ്ട് പല്ലിറുമ്മി . സംഗതി എന്റെ അഭിനയം ആണെന്ന് നല്ല ബോധ്യം ഉള്ളതുകൊണ്ട് ശ്യാം തിരിച്ചൊന്നും റിയാക്റ്റ് ചെയ്തില്ല .

“എന്തുവാടെ ..നീ കാര്യം പറ ..”
അവൻ എന്നെ നോക്കി ചിരിച്ചു .

“നിനക്കു ഒന്നും അറിയില്ല അല്ലേടാ മൈരേ ?”
ഞാൻ അവനെ നോക്കി കണ്ണുരുട്ടി .

“ഇല്ലെടാ മൈരേ ..നീ കൊറേ ആയല്ലോ …”
ശ്യാം പെട്ടെന്ന് എന്റെ കൈതട്ടികൊണ്ട് വെയ്റ്റ് ഇട്ടു .

“ഞാനിവിടെ ലൗഡ്‌ സ്പീക്കറിൽ ഇട്ടു ഉണ്ടാക്കുന്നത് നീയും അവിടെ പോയി ഏഴുന്നളിച്ചില്ലേ?”
ശ്യാം എന്നെ നോക്കി മുഷ്ടി ചുരുട്ടി .അതോടെ വീണയും അവനും കൂടി ചെറുതായി ഉടക്കി കാണുമെന്നു ഞാനും ഊഹിച്ചു .

“ആഹ്..അത് നന്നായൊള്ളൂ..നീ എന്തിനാ വേണ്ടാത്ത കാര്യം ഒകെ ആ പെണ്ണിനോട് പറഞ്ഞത് ? ഞാനാകെ നാണംകെട്ടു പോയി . ”
പെട്ടെന്ന് ദേഷ്യം ഒകെ കളഞ്ഞു ഞാൻ നോർമൽ ആയി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025