Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

ഞാനതിനു പയ്യെ മൂളി . പിന്നെ അമ്മയുടെ റൂമിനടുത്തേക്ക് പോയി . അച്ഛൻ ബെഡിൽ മലർന്നു കിടന്നു സുഖമായി ഉറങ്ങുന്നുണ്ട് .”നല്ല  ഉറക്കം ആണല്ലോ ..വിളിക്കണോ ?”
ഞാൻ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .”പറയാതെ പോണത് മോശം അല്ലെ ..നീ വിളിക്കെടാ ..”
മഞ്ജുസ് എന്ന് പ്രോത്സാഹിപ്പിച്ചു . അതോടെ അവളെ പുറത്തു നിർത്തി ഞാൻ റൂമിലേക്ക് കടന്നു . പിന്നെ അച്ഛന്റെ അടുത്ത് ബെഡിൽ ചെന്നിരുന്നു ധൈര്യം സംഭരിച്ചു പയ്യെ വിളിച്ചു .

“അച്ഛാ …അച്ഛാ….”
ഞാൻ ഒന്ന് രണ്ടു വട്ടം വിളിച്ചതും പുള്ളി കണ്ണ് തുറന്നു . എന്നെ മുൻപിൽ കണ്ടതും പുള്ളി ചുറ്റുമൊന്നു നോക്കി . കിടന്ന സ്ഥലം മാറിപ്പോയോ എന്ന് തോന്നിയോ എന്തോ .

“ഞാൻ പോവാട്ടോ …”
അച്ഛൻ എന്തേലും ഇങ്ങോട്ട് പറയുന്നതിന് മുൻപേ ഞാൻ കാര്യം അങ്ങോട്ട് പറഞ്ഞു .  അതോടെ പുള്ളി തലയാട്ടികൊണ്ട് എഴുനേറ്റു . ഒരു ലുങ്കി മുണ്ട് മാത്രമാണ് കക്ഷിയുടെ വേഷം . അത് ഒന്നുടെ വാരി ചുറ്റികൊണ്ട് കക്ഷി എന്നെ നോക്കി .

“ഇറങ്ങുവാണോ?”
പുള്ളി എന്നെ ഗൗരവത്തിൽ നോക്കി .

“ആഹ്..അതെ ..”
ഞാൻ അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ്..എന്ന നടക്ക്”
പുള്ളി ഗൗരവത്തിൽ പറഞ്ഞു ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നാലെ ഞാനും . അതോടെ വാതിൽക്കൽ നിന്ന മഞ്ജുസ് ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ ഹാളിലേക്ക് ഓടി .ഞാനും അച്ഛനും കൂടി ഹാളിലോട്ട് എത്തിയതോടെ മഞ്ജുസ് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു . പിന്നെ അവളും അച്ഛനും കൂടി ഉമ്മറത്തു വന്നു നിന്ന് എന്നെ യാത്രയാക്കി . സ്വല്പം വിഷമം തോന്നിയെങ്കിലും പോകാതെ പറ്റില്ലല്ലോ .

അങ്ങനെ പത്തുമണി അടുപ്പിച്ചു ഞാൻ കോയമ്പത്തൂരിലെ സാമ്രാജ്യത്തിലെത്തി .ഞാൻ ചെല്ലുന്ന കാര്യം അറിയാവുന്നതുകൊണ്ട് ശ്യാം ഓഫീസിലേക്ക് പോകാതെ എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു .
ഗസ്റ്റ് ഹൌസിന്റെ മുൻപിൽ കാർ നിർത്തിക്കൊണ്ട് ഞാൻ ഇറങ്ങി . ശ്യാം വീടിന്റെ ഉമ്മറത്തെ കസേരയിൽ അയൺ ചെയ്തു മിനുക്കിയ ഷർട്ടും ടൈയും ഒകെ കെട്ടി സെറ്റപ്പായി ഇരിക്കുന്നുണ്ട് .   അവന്റെ ലൂക്കും കാര്യങ്ങളും കണ്ടാൽ ഞാൻ അവന്റെ അസ്സിസ്റ്റന്റും അവൻ എന്റെ  മുതലാളിയും ആണെന്ന് തോന്നും .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025