Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

അവളുടെ ഇടതു കയ്യിലിരുന്ന ആദി അതെല്ലാം കൗതുകത്തോടെ നോക്കുന്നുണ്ട് .”സുഖം അല്ലേടി പെണ്ണെ ..?”
അവളുടെ പുറത്തു പയ്യെ തട്ടികൊണ്ട് അച്ഛൻ തിരക്കി .

“പിന്നെ…പെരുത്ത് സുഖം …”
മഞ്ജുസ് പാതി കളിയായും കാര്യമായും പറഞ്ഞു ചിരിച്ചു . പിന്നെ ആദികുട്ടനെ അച്ഛനെ ഏൽപ്പിച്ചു .

“ദേ ഡാ അപ്പൂസേ നിന്റെ മുത്തശ്ശൻ …”
അച്ഛനെ ചൂണ്ടി കൊണ്ട് മഞ്ജു ചിണുങ്ങി .

“അതൊക്കെ അവനു ഓര്മ ഉണ്ട് ..അല്ലേടാ മോനെ …”
ആദിയുടെ കവിളിൽ പയ്യെ നുള്ളികൊണ്ട് മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു .

പ്രസവ ശേഷം മൂന്നു മാസത്തോളം പിള്ളേരും മഞ്ജുവും സ്വന്തം വീട്ടിൽ ആയിരുന്നു .അതുകൊണ്ട് തന്നെ അച്ഛനും അമ്മക്കുമൊക്കെ പിള്ളേരെന്നു വെച്ചാൽ ജീവൻ ആണ് .ആ സമയത്തു പിള്ളേരുടെ കാര്യമൊക്കെ നോക്കിയതും, അവരെ കുളിപ്പിച്ചിരുന്നതും ഒരുക്കിയതുമൊക്കെ മഞ്ജുവിന്റെ അമ്മയായിരുന്നു .

“നിങ്ങളിങ്ങനെ അവിടെ നിന്ന് സംസാരിക്കാതെ അകത്തോട്ട് കേറിവാ പിള്ളേരെ …”
മുറ്റത്തു നിന്ന് സർകീട്ടു നടത്തുന്ന ഞങ്ങളെ നോക്കി ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന മുത്തശ്ശി സ്വല്പം ഉറക്കെ പറഞ്ഞു . അപ്പോഴാണ് കളിചിരിയിൽ മുഴുകിയ ഞങ്ങൾ എല്ലാവരും അങ്ങോട്ട് ശ്രദ്ധിക്കുന്നത് .

“ശരിയാ….കേറി ഇരിക്ക് മോനെ …”
എന്നെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ അച്ഛൻ ചിരിച്ചു . അതോടെ എല്ലാവരും കൂടി പൂമുഖത്തേക്ക് കയറി . കുറച്ചു നാളുകൾക്കു ശേഷം അവിടേക്കെത്തിയതിന്റെ അമ്പരപ്പിൽ റോസ് മോളും ആദിയും ചുറ്റും കണ്ണോടിക്കുന്നുണ്ട് .

“സുഖല്ലേ മുത്തശ്ശി…”
ചാര് കസേരയിൽ ഇരുന്ന മുത്തശ്ശിയുടെ കൈപിടിച്ചുകൊണ്ട് ഞാൻ പയ്യെ തിരക്കി . പിന്നെ അവരുടെ അടുത്തായി തിണ്ണയിൽ ഇരുന്നു .

“അങ്ങനെ പോണൂ കുട്ടിയേ….വയസായില്യേ ..”
മുത്തശ്ശി അതിനു ചിരിയോടെ ഒരു മറുപടി നൽകി . ഞാനതിനു ചിരിയോടെ ഒന്ന് മൂളിക്കൊടുത്തു .

“അമ്മമ്മേനെ മറന്നോടീ ചുന്ദരി …?”
റോസിമോളെ നോക്കി ചിണുങ്ങിക്കൊണ്ട് മഞ്ജുവിന്റെ അമ്മ തിരക്കി . അതിനു മറുപടി ആയി റോസിമോള് അവരുടെ മുഖത്തൊക്കെ ഇടം കൈത്തലം കൊണ്ട് പയ്യെ അടിച്ചുകൊണ്ട് ചിണുങ്ങി .

“മമ്മ ..മാ ..”
റോസ് മോള് ചിരിച്ചുകൊണ്ട് അവരുടെ കവിളിൽ ഉമ്മവെച്ചു . മഞ്ജുസും അവളുടെ അച്ഛനും അതൊക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് .

“ന്റെ മുത്തശ്ശി എന്താ കുന്തം വിഴുങ്ങിയ പോലെ ഇരിക്കണേ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025