Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

ഉമ്മറത്തേക്ക് എത്തിയതും ഞാൻ റോസിമോളെ സ്വല്പം ഉറക്കെ വിളിച്ചു . അപ്പോഴാണ് അച്ഛനും മുത്തശ്ശിയുമൊക്കെ ഞങ്ങളെ തിരിഞ്ഞു നോക്കുന്നത് .എന്റെ ശബ്ദം കേട്ടതും കളിപ്പാട്ടത്തിന്റെ ചന്തം നോക്കി രസിച്ചിരുന്ന റോസ് മോള് ഒന്ന് ഞെട്ടി . പിന്നെ ഞങ്ങളെ തിരിഞ്ഞു നോക്കി . എന്നെയും മഞ്ജുസിനെയും ഒപ്പം കണ്ടതോടെ പെണ്ണിന്റെ മുഖത്ത് സന്തോഷം വിടർന്നു .

“ചാ ച്ചാ…”
കളിപ്പാട്ടം നിലത്തേക്കിട്ടു പെണ്ണ് എന്നെ നോക്കി ചിരിച്ചു . പിന്നെ കീ കൊടുത്ത പോലെ തറയിലൂടെ മുട്ടിലിഴഞ്ഞു ഞങ്ങളുടെ നേരെ വേഗത്തിൽ വന്നു . മഞ്ജുസിന്റെ അച്ഛനും മുത്തശ്ശിയുമൊക്കെ അത് ചെറു ചിരിയോടെ നോക്കുന്നുണ്ട് .

“പതുക്കെ പതുക്കെ …”
ഞാൻ പെണ്ണിന്റെ സ്പീഡ് കണ്ടു എരിവ് വലിച്ചു . പിന്നെ അവളുടെ അടുത്തേക്ക് ഓടി ചെന്ന് പെണ്ണിനെ തറയിൽ നിന്നും എടുത്തു ഉയർത്തി .

“വീഴുവെടി പെണ്ണെ ..എങ്ങോട്ടാ ഈ പായുന്നെ ”
ഞാൻ അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിരിച്ചു .

“ച്ചാ ച്ചാ ..ഹ്മ്മ്..മ്മം മ്മം ..”
അവൾ തിരിച്ചും ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ ഉമ്മവെച്ചു എന്റെ മുഖത്ത് ഇടം കൈകൊണ്ട് അടിച്ചു .

“‘അമ്മ പോയി വന്നില്ലേ അച്ഛാ ?”
വിളക്ക് വെക്കാനായി പോയ അമ്മയെ കാണാത്തതുകൊണ്ട് മഞ്ജുസ് എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് തിരക്കി .

“ഇല്ലെടി..ഇപ്പൊ വരും..”
അവളുടെ അച്ഛൻ അതിനു ഗൗരവത്തിൽ മറുപടി നൽകി .

“ആഹ് …ഇവനെന്താ ഈ നോക്കുന്നെ ? ചെക്കന് മൊബൈൽ കണ്ടാൽ പിന്നെ ആരേം വേണ്ട ”
പുള്ളിയുടെ മടിയിലിരിക്കുന്ന ആദിയെ ഉദ്ദേശിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു . അതിനു പുള്ളിക്കാരൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു .

“മുത്തശ്ശി എന്താ മിണ്ടാണ്ടെ ഇരിക്കണേ ? ഇപ്പൊ ഭാഗവതം വായിക്കലൊന്നും ഇല്ലേ ?’
മഞ്ജുസ് അവരെ കളിയാക്കി മുത്തശ്ശിയുടെ അടുത്തേക്ക് നീങ്ങി .

“എല്ലാം ഉണ്ടെടി പെണ്ണെ ..”
മുത്തശ്ശി അതിനു ചിരിയോടെ മറുപടി നൽകി .

“എന്ന പിന്നെ എടുത്തുവെച്ചു വായിക്കെന്നെ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് കുനിഞ്ഞു അവരുടെ കഴുത്തിൽ കൈചുറ്റി .

“അതൊക്കെ ഞാൻ വായിച്ചോളാം ..നീ ആദ്യം പോയി മേക്കഴുകി കാവിൽ പോയി തൊഴുതേ ”
മുത്തശ്ശി ഒരുപദേശം പോലെ പറഞ്ഞു .

“ഇപ്പഴോ ?”
മഞ്ജുസ് മടിയോടെ ചിണുങ്ങി .

“ഇപ്പഴാല്ലാണ്ടെ പിന്നെ എപ്പഴാ ? വേഗം ചെല്ല്..ഒക്കെ അവനവന്റെ ആണെന്ന് ഓര്മ വേണം ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025