Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

ഞാൻ ചിരിയോടെ തിരക്കി .”പോടാ…അങ്ങനെ അല്ല …”
മഞ്ജുസ് എന്നെ തിരുത്തികൊണ്ട് ദേഷ്യപ്പെട്ടു .

“എന്ന പറ എങ്ങനെയാ ?”
ഞാൻ അവളെ നോക്കി ചിരിച്ചു .പിന്നെ മഞ്ജുസിനെ ഉറ്റുനോക്കി .

“അമ്മ എന്നെ അത്രയൊക്കെ കുറ്റപെടുത്തിയിട്ടും നീ എന്നെ കഷ്ടപ്പെട്ട് ന്യായീകരിക്കുന്നതൊക്കെ ഞാൻ കേട്ടു ..”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .

“ഓ…അത് ….”
ഞാൻ അവളുടെ സ്നേഹത്തിന്റെ കാര്യം അറിഞ്ഞു ചിരിച്ചു .

“ചിരിക്കല്ലെടാ തെണ്ടി….”
എന്റെ ചിരി കണ്ടു മഞ്ജുസ് എന്റെ കവിളിൽ നുള്ളി .

“ആഹ്…..ഇത് വല്യ കുരിശ് ആയല്ലോ …”
അവളുടെ കോപ്രായം കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും അവളെന്നെ വീണ്ടും പുണർന്നു കഴിഞ്ഞിരുന്നു .

“നിന്നെ പോലെ ആരും ഇല്ലെടാ …”
മഞ്ജുസ് പല്ലിറുമ്മി ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പറഞ്ഞു .

“ഉവ്വ ഉവ്വ ..മതി മോളെ പതപ്പിച്ചത് ”
ഞാൻ അവളെ ഇറുക്കികൊണ്ട് പയ്യെ ചിരിച്ചു .

“നോ മാൻ..അയാം സീരിയസ് …”
മഞ്ജുസ് എന്റെ നെഞ്ചിൽ ഷർട്ടിനു മീതേകൂടി ചുംബിച്ചുകൊണ്ട് ചിണുങ്ങി .

“ഹ്മ്മ്… നിനക്കു ഓരോ ടൈമില് ഓരോ സ്വഭാവം ആണ് .കൊറച്ചു കഴിഞ്ഞാൽ എന്നെ തന്നെ തെറിവിളിക്കും . പിശാശുമോറി ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു നുള്ളി .

“ഹി ഹി..ന്നാലും എനിക്കിഷ്ടാ …”
മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ ഒന്നുയർന്നു എന്റെ ചുണ്ടിൽ പയ്യെ മുത്തി .

“പക്ഷെ എനിക്കത്ര ഇഷ്ടല്ല …ഞാൻ നിന്റെ അമ്മേടെ അടുത്ത് അത് പറയാഞ്ഞത് അവരുടെ വായിലുള്ളതൊക്കെ നീ കേൾക്കണ്ട എന്നുവെച്ചിട്ടാ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു അവളെ പിടിച്ചു ബെഡിലേക്കിരുത്തി . ഒപ്പം ഞാനും ഇരുന്നു .

“പിന്നെ പിന്നെ…എനിക്ക് അറിഞ്ഞൂടെ നിന്നെ …”
മഞ്ജുസ് അതൊക്കെ തള്ളിക്കൊണ്ട് എന്റെ അടുത്തേക്ക് ഒട്ടിയിരുന്നു .പക്ഷെ ഞാനതു അത്ര കാര്യമാക്കിയില്ല .

“കവി….”
ഒന്നും മിണ്ടാതെ ഇരുന്ന എന്റെ കൈപിടിച്ച് മഞ്ജുസ് ചിണുങ്ങി .

“ഹ്മ്മ്മ്…”
ഞാൻ പയ്യെ വിളികേട്ടു .

“ആസ് എ വൈഫ് …ഞാൻ ഓക്കേ ആണോടാ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025