റൂമിലെത്തുമ്പോൾ മഞ്ജുസ് ഒരുവശം ചെരിഞ്ഞു കിടക്കുകയാണ് . ഉറക്കമാണോ അതോ ചുമ്മാ കിടക്കുവാനോ എന്നറിയില്ല . റൂമിൽ ലൈറ്റ് ഒകെ ഇട്ടിട്ടുണ്ട് . ഞാൻ പയ്യെ വാതിൽ ചാരികൊണ്ട് അകത്തേക്ക് കയറി . പിന്നെ മടിച്ചു ആണെങ്കിലും ബെഡിലേക്ക് കയറി ഒന്ന് ചുമച്ചു !
“ഹ്ഹ് ഹും..ഹ്ഹ് ഹും ”
ഞാൻ അവളുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി ഒന്ന് ശബ്ദം ഉണ്ടാക്കിയെങ്കിലും അവൾക്ക് അനക്കം ഒന്നുമില്ല .
“നീ എന്താ താഴേക്ക് വരാത്തത് ?”
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പയ്യെ തിരക്കി .
“ഒന്നും ഇല്ല …”
അതിനു അവള് പയ്യെ മറുപടി നൽകി .
“എന്ന വാ ..പിന്നെന്തിനാ ഇവിടെ കിടക്കണേ?”
ഞാൻ സംശയത്തോടെ ചോദിച്ചു അവളെ തോണ്ടി . പക്ഷെ അതിനു മറുപടി ഒന്നും കിട്ടിയില്ല .
“വേദനിച്ചോ ?”
ഞാൻ പെട്ടെന്ന് ട്രാക്ക് മാറ്റി അവളുടെ അടുത്തേക്ക് ചെരിഞ്ഞു കിടന്നു ചോദിച്ചു . അതിനും മറുപടി ഒന്നുമില്ല.
“എന്തേലും പറയെടോ . നീ ഇങ്ങനെ മിണ്ടാതെ കിടന്നാൽ ഞാൻ എന്താ മനസിലാക്കേണ്ടത് ?”
ഞാൻ അവളുടെ മുൻപിലേക്ക് കയ്യിട്ടു അവളെ എന്നിലേക്ക് വലിച്ചു ചേർത്തു . മഞ്ജുസ് ഒന്ന് ബലം പിടിച്ചു നോക്കിയെങ്കിലും അത് ഏറ്റില്ല.
“സോറി മിസ്സെ…പറ്റിപോയെടി …”
ഞാൻ നിരാശയോടെ പറഞ്ഞു അവളുടെ പിന്കഴുത്തിലേക്ക് മുഖം ചേർത്തു .
“നീ വേണേൽ എന്നെ അടിച്ചോ…അല്ലെങ്കിൽ എന്തേലും ചെയ്യ് …ഇങ്ങനെ കിടക്കല്ലേ ”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിണുങ്ങി .
അതിനും മറുപടി ഇല്ല .
“നീ ശരിക്കും തെറ്റിയോ ? ”
അവളുടെ മറുപടി വൈകുന്നത് കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു അകന്നു മാറി .
