Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

“പറയാൻ പറ ..നിങ്ങള് ഒരേ കാസ്റ്റ് ഒക്കെയല്ലേ ? പിന്നെന്താ പ്രെശ്നം ? പോരാത്തതിന് നിനക്ക് ജോലിയും ഉണ്ട് ”
ഞാനവനെ പ്രോത്സാഹിപ്പിച്ചു .

“മ്മ്..വല്യ പൊട്ടലും ചീറ്റലും ഒന്നും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു . എന്തായാലും നീ കൊറച്ചു പൈസ തന്നു എന്നെ സഹായിക്കേണ്ടി വരും . കല്യാണം ഒക്കെ അല്ലേ”
കിഷോർ കളിയായി പറഞ്ഞു ചിരിച്ചു .

“പൈസ ഒന്നും വിഷയമല്ല മോനെ…എന്റെ കെട്ട്യോള് ഭയങ്കര റിച്ച് ആണ് ”
ഞാൻ അതുകേട്ടു പയ്യെ തട്ടിവിട്ടു .

“ആഹ്…ഞാൻ മുൻപ് ലീവിന് വന്നപ്പോ കണ്ടതല്ലേ ..അറിയാം ..നല്ല ലുക്ക് ആണ് ആ ചേച്ചി ”
കിഷോർ പയ്യെ പറഞ്ഞു .

“ചേച്ചിയാ?”
ഞാൻ അവൻ പറഞ്ഞത് കേട്ട് ഒന്ന് ചിരിച്ചു .

“പിന്നെ അല്ലാതെ …അതിനു എന്നേക്കാൾ ആറേഴു വയസ് മൂപ്പ് ഇല്ലേ ? നിന്റെ കെട്ട്യോൾ ആണെന്ന് വെച്ചിട്ട് ഞാൻ എടി..പോടീ എന്ന് വിളിക്കണ്ട കാര്യം ഇല്ലല്ലോ ”
കിഷോർ എന്നെ തിരുത്തികൊണ്ട് ചിരിച്ചു .

“അതൊക്കെ ഉണ്ട് …എന്നാലും ചേച്ചി എന്നൊന്നും വിളിക്കണ്ട..വന്നിട്ട് അവള് കേട്ടാൽ പിന്നെ നിന്നെ അടുപ്പിച്ചെന്നു വരില്ല ”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു .

“ഹ ഹ …അത് കൊള്ളാം…”
കിഷോർ അതുകേട്ടു ചിരിച്ചു .

“എന്നാപ്പിന്നെ മോനെ നീ കാര്യങ്ങളൊക്കെ ഫാസ്റ്റ് ആയിട്ട് നീക്കിക്കൊ …ബാക്കി വന്നിട്ട് കാണാം ”
ഞാൻ തീർത്തു പറഞ്ഞു .

“ഓക്കേ ഡാ ….അടുത്ത ശനിയോ ഞായറോ ലാൻഡ് ചെയ്യും ”
കിഷോർ ഒന്നുടെ വ്യകത്മാക്കി .

“അയ്യോ..അപ്പൊ ഞാൻ നാട്ടിൽ ഉണ്ടാവാൻ ചാൻസ് ഇല്ല..അഹ് എന്നാലും കൊഴപ്പം ഇല്ല…തിങ്കളാഴ്ച തിരിച്ചു എത്തും ”
പിള്ളേരുമായുള്ള പഴനി ട്രിപ്പ് ഓർത്തു ഞാൻ പയ്യെ തട്ടിവിട്ടു .

“ഏഹ്? നീ എവിടെക്കാ പോണേ?”
എന്റെ മറുപടി കേട്ട് കിഷോർ സംശയിച്ചു .

“പഴനി ..പഴനി ..പിള്ളേരുടെ മൊട്ട അടിക്കണം … ”
ഞാൻ ചിരിയോടെ തട്ടിവിട്ടു .

“ഹോ ..പറയുന്ന പോലെ നീ ഇപ്പൊ ഗൃഹനാഥൻ ആണല്ലോ അല്ലേ ”
എന്റെ അവസ്ഥ ഓർത്തു കിഷോർ കളിയാക്കി .

“മൈരേ..നീയും ഇതൊക്കെ അനുഭവിക്കാൻ ഉള്ളതാ ..അത് മറക്കണ്ട . എന്തായാലും ഞാൻ ശ്യാമിനോട് പറയാം നിന്നെ പിക്ക് ചെയ്യാൻ വരാൻ..കിട്ടുമെങ്കിൽ കോയമ്പത്തൂർക്കു തന്നെ ടിക്കെറ്റ് എടുത്തോ ”
ഞാൻ ഒരു ഉപദേശം പോലെ പറഞ്ഞു . എന്റെ സ്വല്പം ഉറക്കെയുള്ള സംസാരം ഒകെ റോസിമോള് നെറ്റി ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് . അവള് നോക്കുമ്പോഴൊക്കെ ഞാൻ ഒരുമ്മ കൊടുത്തു പെണ്ണിനെ അടക്കി നിർത്തും . ഞാൻ അവളെ തീരെ മൈൻഡ് ചെയ്യുന്നില്ല എന്ന് അവൾക്ക് തോന്നരുതല്ലോ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025