Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

മഞ്ജുസ് ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി .”ആഹ്…നല്ല സ്വഭാവമുള്ള കുട്ടിയാ..അത് ..അല്ലെങ്കിൽ കൂട്ടുകാരനെ നോക്കാൻ വേണ്ടിയിട്ട് ആരേലും ഇങ്ങനെ വന്നു നിൽക്കോ.”
അമ്മായിയും അതോടെ ട്രാക്കിൽ കേറി .

“ഹ്മ്മ്..ബെസ്റ്റ് സ്വഭാവം ….”
ഞാനതുകേട്ടു മനസിൽ പിറുപിറുത്തു .

പക്ഷെ വീട്ടുകാരുടെ അനുകൂല റെസ്‌പോൺസ് കണ്ടതോടെ വീണയുടെ മുഖം ഒന്ന് പ്രസാദിച്ചു . മല പോലെ വന്നത് ഏലി പോലെ പോയി എന്ന പോലെ ആയി കാര്യങ്ങൾ . ഒറ്റ വക്കിൽ ഒരു കല്യാണം റെഡി ആയി .

“ആഹ്..ശ്യാം നല്ല പയ്യനാ..ഇനി ഇവളുടെ കാര്യം കൂടി അറിഞ്ഞാൽ നമുക്കങ്ങട് ശരിക്കും ആലോചിക്കാം അല്ലെ ആന്റി ?”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് അമ്മായിയെ നോക്കി .

“ഹ്മ്മ്..ആലോചിക്കുന്നതിൽ ഒന്നും തെറ്റില്ല….പക്ഷെ ഇവളുടെ ചേട്ടന്മാരോടൊക്കെ ഒന്ന് ചോദിക്കണം ..പിന്നെ അവരല്ലേ ആലോചന ആയിട്ട് ഇങ്ങോട്ടു വരേണ്ടത് ”
അമ്മായി അതിലെ നൂലാമാലകൾ വിശദീകരിച്ചു .

“അതൊക്കെ ചോദിച്ചിട്ട് അമ്മായി പറ ..ഞാൻ അവന്റെ വീട്ടില് വേണേൽ കാര്യം പറയാം ”
ഞാൻ കാര്യായിട്ട് തന്നെ തട്ടിവിട്ടു .

“നിനക്ക് വല്ല എതിർപ്പും ഉണ്ടോടീ വീണേ ?”
മഞ്ജുസ് പെട്ടെന്ന് വീണയെ നോക്കി പുരികം ഇളക്കി .

“ആഹ്..വന്നു നോക്കട്ടെ ..ഞാൻ കണ്ടിട്ട് പറയാം ”
വീണ സ്വല്പം വെയ്റ്റ് ഇട്ടു നിന്ന് അഭിനയം ശക്തമാക്കി .

“ആഹ്…എന്തായാലും വരാൻ പറഞ്ഞോ..ജാതകം ഒകെ ശരിയാണേൽ നമുക്ക് ആലോചിക്കാം കണ്ണാ ”
എല്ലാം കേട്ട് ഉമ്മറത്തിരുന്ന കൃഷ്ണൻ മാമയും അതിനു സമ്മതം അറിയിച്ചു .

“ഹ്മ്മ്….”
ഞാൻ മൂളികൊണ്ട് വീണയെ നോക്കി . അവളുടെ മുഖത്തും കാര്യം വർക്ക് ഔട്ട് ആയ സന്തോഷം ഉണ്ടായിരുന്നു!

പിന്നെ മഞ്ജുസും വീണയും കൂടി അതേപ്പറ്റി കുറച്ചുനേരം സംസാരിച്ചിരുന്നു . അതിനു ശേഷം ഞങ്ങള് ബിന്ദു അമ്മായിയുടെ വീട്ടിൽ പോയി ഉച്ചവരെ അവിടെ ചിലവഴിച്ചു . ബിന്ദു അമ്മായിയുടെ മക്കളായ രാഗേഷും അഞ്ജലിയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു .

ആദിയെയും റോസിമോളെയും കളിപ്പിച്ചു അവരും ആ നിമിഷങ്ങൾ എൻജോയ് ചെയ്തു . അഞ്ജലി ഡിഗ്രിക്ക് പഠിക്കുന്നത് മഞ്ജുവിന്റെ കോളേജിൽ തന്നെയാണ് . അതുകൊണ്ട് അവര് തമ്മിൽ നല്ല അടുപ്പം ആണ് . അതുകൊണ്ട് അഞ്ജലി എന്നോട് കോളേജ് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു .

“മായേച്ചിയും മഞ്ജുസും ഒകെ കോളേജിൽ ഉള്ളോണ്ട് നിന്റെ കാര്യം ഒകെ കഷ്ടാവും അല്ലേടി ?”
ഉമ്മറത്ത് സംസാരിച്ചിരിക്കെ ഞാൻ അഞ്ജലിയോടായി തിരക്കി . അവള് റോസിമോളെയും മടിയിൽ വെച്ച് കൊഞ്ചിക്കുന്നുണ്ട് .

“അതേടോ കണ്ണേട്ടാ…ഒരു ഫ്രീഡവും ഇല്ല. വല്ല ബോയ്‌സുമായി സംസാരിച്ചു നിക്കുന്നത് കണ്ടാൽ തന്നെ രണ്ടും കൂടി കണ്ണുരുട്ടും ”
കോളേജിലെ അവസ്ഥ ഓർത്തു അഞ്ജലി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025