Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് തലയ്ക്കു കൈകൊടുത്തു .”ഇഷ്ടം കൊണ്ടല്ലേ മോളെ ….”
ഞാൻ അതുകേട്ടു അവളുടെ കവിളിൽ പെട്ടെന്ന് ഒരുമ്മ നൽകി . പിന്നെയും കുറച്ചുനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു . ഒടുക്കം പിള്ളേര് ഉറങ്ങി എഴുനേറ്റു , ചായയും കുടിച്ച ശേഷമാണ് കുഞ്ഞാന്റിയോടും മുത്തശ്ശിയോടും പിള്ളേരോടുമൊക്കെ യാത്ര പറഞ്ഞു ഇറങ്ങിയത് . തിരിച്ചു വീട്ടിൽ എത്തിയ ശേഷവും ഞാൻ കുഞ്ഞാന്റിയെ വിളിച്ചിരുന്നു . അവള് കരുതും പോലെ മഞ്ജുസിനു ങ്ങനെ ഒരു ധാരണയും ഇല്ലെന്നു ഞാനവളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു .

പിറ്റേന്നത്തെ ദിവസം ഞാൻ കോയമ്പത്തൂരിലേക്ക് വീണ്ടും വണ്ടി വിട്ടു . പിന്നെ ഒരാഴ്ചക്കാലം അവിടെ തന്നെ ആയിരുന്നു . പ്രൊപ്പോസൽ വീണയുടെ വീട്ടുകാർ അംഗീകരിച്ച സന്തോഷത്തിൽ ശ്യാമും ആ ദിവസങ്ങളിൽ ഏറെ സന്തുഷ്ടൻ ആയിരുന്നു . ബാറിലെ സായാഹ്നങ്ങളും ജഗത്തുമൊത്തുള്ള കറങ്ങലും പഴനിയണ്ണന്റെ കമ്പനിയും ഒക്കെയായി വീണ്ടും ദിവസങ്ങൾ നീങ്ങി . പിന്നീട് വന്ന വീക്കെൻഡിൽ ആണ് പിള്ളേരുമായി പഴനിയിൽ പോകുന്നത് .

ഒരു ട്രാവലർ വിളിച്ചാണ് പോയത് . മഞ്ജുസിന്റെ കാറിൽ എന്റെ വീട്ടിലുള്ളവരൊക്കെ ആദ്യം ഒറ്റപ്പാലത്തേക്കെത്തി . ഞാൻ കോയമ്പത്തൂരിൽ നിന്ന് സ്വന്തം കാറിലും അങ്ങോട്ടേക്കെത്തി . അവിടെ നിന്നും പിന്നെ ഒരു ട്രാവലറിൽ ആണ് എല്ലാവരും കൂടി യാത്ര പോയത് . മഞ്ജുസിന്റെ ചെറിയച്ഛന്റെ ട്രാവൽസ് കമ്പനിയുടെ വണ്ടിയാണ് അത് .

മഞ്ജുസിന്റെ വീട്ടിൽ നിന്ന് അവളുടെ അച്ഛനും അമ്മയും ചെറിയമ്മയും ചെറിയച്ഛനും അവരുടെ മക്കളും ഉണ്ടായിരുന്നു . മഞ്ജുസിന്റെ അച്ഛന്റെ നേരെ താഴെയുള്ള അനിയൻ ആണ് ബാലഗോപാൽ , പുള്ളിയുടെ ഭാര്യ ശൈലജ , പുള്ളിക്കാരനും പെൺകുട്ടികൾ തന്നെയാണ് . കീർത്തനയും ,അശ്വതിയും ! അശ്വതിക്ക് ഏതാണ്ട് എന്റെ ഒക്കെ പ്രായം തന്നെ ഉണ്ട് . ആള് എം.ബി.ബി എസ് കഴിഞ്ഞു പ്രാക്ടീസിങ് തുടങ്ങി . കീർത്തന എൻജിനീയറിങ് പഠിക്കുകയാണ് . രണ്ടാളും കാണാനൊക്കെ മിടുക്കികൾ ആണ് . മുത്തശ്ശിക്ക് ആരോഗ്യ പ്രേശ്നങ്ങൾ ഉള്ളതുകൊണ്ട് വരാൻ സാധിച്ചില്ല .അതുകൊണ്ട് തന്നെ മുത്തശ്ശിയെ മഞ്ജുസിന്റെ അച്ഛന്റെ ഏറ്റവും ഇളയ അനിയന്റെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷമാണ് ഞങ്ങൾ യാത്ര തിരിച്ചത് .

ചിരിയും കളിയും സംസാരവുമൊക്കെ ആയി നല്ല സുഖമുള്ള യാത്ര തന്നെ ആയിരുന്നു . പിള്ളേരും അതൊക്കെ എന്ജോയ് ചെയ്യുന്നുണ്ട് . ഓരോരുത്തർ അവരെ മാറി മാറി കൊഞ്ചിക്കാൻ മത്സരിക്കുകയായിരുന്നു . അതുകൊണ്ട് തന്നെ ഞാനും മഞ്ജുസും ഏറ്റവും പുറകിൽ ഉള്ള സീറ്റിൽ ഇരുന്നു ഞങ്ങളുടേതായ സ്വകാര്യത ആസ്വദിക്കുകയായിരുന്നു .

“അല്ലടാ കവി ..നിന്റെ മൊട്ട കൂടി അടിച്ചാലോ ?”
എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു മഞ്ജുസ് ചിരിയോടെ തിരക്കി .

“മൊട്ട അല്ല..മു …എന്നെകൊണ്ട് പറയിപ്പിക്കണ്ട ”
ഞാൻ അവളുടെ ചോദ്യം കേട്ടു ഒന്നു ശബ്ദം താഴ്ത്തി മുരണ്ടു .

“ഒരു ദൈവ കാര്യം അല്ലെ ?”
മഞ്ജുസ് എന്നെ തോണ്ടിക്കൊണ്ട് ചിരിച്ചു .

“ആണോ..എന്ന നിന്റെ വായിൽ കൂടി രണ്ടു ശൂലം കേറ്റ്..അതും ദൈവ കാര്യം ആണ് ”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“അതേലെ..ചെ വേണ്ടായിരുന്നു ”
എന്റെ മറുപടി കേട്ടു മഞ്ജുസ് ചിരിച്ചു ,

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025