Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

“ഹ്മ്മ്..നോക്കട്ടെ …ഇത് കഴിഞ്ഞിട്ട് അവനെ കൂടി വിളിക്കണം …അവനിപ്പോ നിന്റെ മാമന്റെ മോളുമായിട്ട് ഫുൾ ചുറ്റിക്കളി ആണല്ലേ ?”
കിഷോർ എല്ലാം അറിയാവുന്ന പോലെ തിരക്കി .

“ഹ്മ്മ്….അതെ അതെ…എത്രയും വേഗം രണ്ടിനേം കെട്ടിക്കണം …ഇപ്പൊ തന്നെ അവിടേം ഇവിടേം ഒക്കെ പോണുണ്ടോ എന്ന് എനിക്ക് ഡൗട്ട് ഉണ്ട് ”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞതും മറുതലക്കൽ കിഷോർ പൊട്ടിച്ചിരിച്ചു .

“ഹ്ഹ ഹ ..എന്തുവാടെ …”
എന്റെ മറുപടി കേട്ട് അവൻ ചിരിച്ചു .

“എന്നാപ്പിന്നെ മച്ചാനെ നീ വെച്ചോ …എന്റെ മോള് ഇവിടെ ചൂടാവുന്നുണ്ട് ”
റോസ്‌മോളുടെ പുരികം ചുളിച്ചുള്ള നോട്ടം കണ്ടു ഞാൻ ചിരിച്ചു .

“ഹ ഹ ..ഓക്കേ ഓക്കേ …”
കിഹോറും അത് സമ്മതിച്ചു . അതോടെ ഞാൻ വേഗം ഫോൺ പോക്കെറ്റിലെക്കിട്ടു റോസിമോളെ നോക്കി ചിണുങ്ങി .

“എന്താടി നോക്കണേ ?”
അവളുടെ കഴുത്തിൽ എന്റെ താടി ഉരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു . അതോടെ പെണ്ണ് ഇക്കിളി എടുത്തു ചിരിക്കാൻ തുടങ്ങി .

“ഹി ഹി ഹി..ചാ ച്ച…”
അവള് കയ്യും കാലും ഇട്ടടിച്ചു എന്റെ കയ്യിൽ കിടന്നു ചിരിച്ചു . സ്വല്പ നേരം അവളുമായി ഞാൻ മുറ്റത്തും റോഡിലുമൊക്കെ നടന്നു നേരം കളഞ്ഞു . പിന്നെ തിരികെ വീട്ടിലേക്ക് തന്നെ കയറി . അപ്പോഴേക്കും അമ്മായി ഞങ്ങൾക്കുള്ള ചായ എടുത്തു വെച്ചിരുന്നു .

വീണയും മഞ്ജുസും കൂടി സോഫയിൽ ഇരുന്നു എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട് . ഞാൻ ഹാളിലേക്കെത്തിയതോടെ മഞ്ജുസ് സംസാരം നിർത്തി എഴുനേറ്റു . പിന്നെ എനിക്കൊപ്പം ചായ കുടിക്കാനായി ഡൈനിങ് ടേബിളിലേക്ക് ഇരുന്നു .

“ഇനി ഊണ് കഴിച്ചിട്ടൊക്കെ പോയാൽ പോരെടാ ?”
കസേര വലിച്ചിട്ടിരുന്ന എന്നോടായി മോഹനവല്ലി അമ്മായി തിരക്കി .

“ആഹ്..നോക്കാം…എന്തായാലും ബിന്ദു അമ്മായിടെ അവിടെ പോയിട്ട് ഞങ്ങള് തിരിച്ചു വരാം .കുഞ്ഞാന്റിയുടെ അവിടെ ഉച്ചക്ക് ശേഷമേ പോകുന്നുള്ളൂ ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചായ എടുത്തു ഊതി കുടിച്ചു . മുൻപിൽ ഇരിക്കുന്ന കേക്കും ലഡ്ഡുവും ഒകെ കണ്ടു റോസിമോള് മടിയിൽ ഇരുന്നു ബഹളം വെക്കുന്നുണ്ട് .

“എടുക്കാം…എടുക്കാം …ഒന്നടങ് പെണ്ണെ ”
അവളുടെ കുണുക്കം നോക്കി ഞാൻ ചിരിച്ചു . പിന്നെ ഒരു കേക്കിന്റെ പൊതി അഴിച്ചു ചെറിയ പീസ് എടുത്തു അവളുടെ കുഞ്ഞു വായിൽ ഇട്ടുകൊടുത്തു . അതോടെ റോസിമോള് അത് ആസ്വദിച്ച് നുണയാൻ തുടങ്ങി .

മഞ്ജുസും അതുപോലെ ആദിയെ ഊട്ടുന്നുണ്ട് .

“ഇവളുടെ കല്യാണ കാര്യം ഒകെ എന്തായി ആന്റി ?”
പെട്ടെന്ന് മഞ്ജുസ് വീണയെ നോക്കി ചിരിച്ചുകൊണ്ട് മോഹനവല്ലി അമ്മായിയെ നോക്കി .ഞങ്ങള് വന്ന ആഗമന ഉദ്ദേശം മഞ്ജുസ് തന്നെ പൊട്ടിച്ചിട്ടുണ്ട് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025