Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

മഞ്ജുസിന്റെ സ്വരം കേട്ടതും മറുതലക്കൽ ശ്യാം ഒന്ന് ചൂളിപ്പോയി . എരിവ് വലിച്ച പോലുള്ള ഒരു സൗണ്ട് ഞാൻ ഫോണിൽ കൂടി കേട്ടു.”ആരായാലും എന്താ ..ഇങ്ങനെ ആണോടാ സംസാരിക്കുന്നത് ?”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി അവനെ ഒന്ന് ഫയർ ചെയ്തു .

“അത് പിന്നെ …മിസ്സെ …ഞാൻ …ഞങ്ങളുടെ ഒരു ഇതിന്റെ പുറത്തു…”
ശ്യാം അതോടെ ഒന്ന് പരുങ്ങി .

“ഹ്മ്മ്മ് ഹ്മ്മ്…നിന്ന് താളം ചവിട്ടണ്ട …വിളിച്ച കാര്യം പറ ”
മഞ്ജുസ് ചിരി അടക്കികൊണ്ട് അവനോടായി തിരക്കി .

“അത് പിന്നെ..ശ്യാം ഇല്ലേ അവിടെ ?”
അവൻ വീണ്ടും എന്നെ അന്വേഷിച്ചു .

“ഇല്ല…കാര്യം എന്താണെന്നു വെച്ച പറ ..അവൻ വന്നാൽ ഞാൻ പറയാം ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ തട്ടിവിട്ടു .

“അല്ല ..അതുപിന്നെ ..വീണയുടെ കാര്യം…”
ശ്യാം ഒടുക്കം മടിച്ചു മടിച്ചു കാര്യം എഴുന്നള്ളിച്ചു . അതോടെ ഞാൻ മഞ്ജുസിന്റെ കയ്യിന്നു ഫോൺ തട്ടിയെടുത്തു .

” കാര്യം ഒകെ അവള് നിന്നെ അപ്പപ്പോ അറിയിക്കുന്നില്ലേ..പിന്നെന്തിനാ മലരേ എന്നെ ബുദ്ധിമുട്ടിക്കുന്നത് ? അവളുടെ വീട്ടുകാരൊക്കെ ഓക്കേ ആണ്…നീ പോയി നിന്റെ വീട്ടില് കാര്യം പറഞ്ഞു സെറ്റാക്കിക്കോ”
ഞാൻ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു .

“നേരാണോ ?”
ശ്യാം എന്നിട്ടും വിശ്വാസം വരാത്ത പോലെ തിരക്കി .

“അല്ല നുണ ..എടാ മൈതാണ്ടി അവള് ഒകെ പറഞ്ഞില്ലേ ? ഞാനും മിസ്സും കൂടി ഒകെ തഞ്ചത്തിൽ അവതരിപ്പിച്ചിട്ടുണ്ട് . ഇനി ബാക്കിയൊക്കെ നീയും വീട്ടുകാരും പോയി കണ്ടിട്ട് എന്താന്ന് വെച്ചാ ചെയ്യ് ..കൃഷ്ണൻ മാമക്കും അമ്മായിക്കുമൊക്കെ സമ്മതം ആണ് …”
ഞാൻ വീണ്ടും കാര്യങ്ങൾ ഒന്നുടെ വിശദീകരിച്ചു .

“ആഹാ…എന്ന പിന്നെ നോക്കാൻ ഒന്നും ഇല്ല ..അടുത്ത ആഴ്ച തന്നെ പെണ്ണുകാണൽ സെറ്റ് ”
അതുകേട്ടതോടെ ശ്യാമും ആവേശത്തിലായി .

“ആഹ്..എന്നാപ്പിന്നെ അതിനുള്ള വഴി നോക്ക് …നിന്റെ തന്തപ്പിടി നാട്ടിലുള്ളതുകൊണ്ട് ഇനി വേറൊന്നും ആലോചിക്കണ്ടല്ലോ ”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു .

“ഹ്മ്മ്…ഞാൻ അച്ഛനോട് സൂചിപ്പിച്ചിരുന്നു..മൂപ്പർക്ക് വിഷയം ഒന്നുമില്ല..”
ശ്യാം സന്തോഷത്തോടെ തന്നെ പറഞ്ഞു .

“ആഹ്..എന്നാൽപ്പിന്നെ വേഗം അങ്ങ് സെറ്റാക്കിക്കോ …കൃമികടി ഒകെ തീരട്ടെ ”
ഞാൻ അവനിട്ടൊന്നു താങ്ങിക്കൊണ്ട് ചിരിച്ചു .

“പോടെ പോടെ …”
അതുകേട്ടു അവനും ചിരിച്ചു .കാൾ അവസാനിച്ചതോടെ ഞാനും മഞ്ജുവും മുഖാമുഖം നോക്കി .

“പാവം അവനും പെട്ടു..”
ഞാൻ മഞ്ജുസിന്റെ കൈത്തലം പിടിച്ചു പയ്യെ ചിരിച്ചു .

“ഉവ്വ ഉവ്വ ..ഇവിടെ പെട്ടത് ഞാനാ …നിന്നെ സഹിക്കാൻ വല്യ പാടാ.എന്തൊരു ചൊറി ആണ് ദൈവമേ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025