Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

“പിന്നെ ..”
ചിരി നിർത്തിയ ശേഷം അവള് വീണ്ടും എന്തോ പറയാൻ വന്നു .

“ഒരു പിന്നേം ഇല്ല…കൊറച്ചു നേരം ഒരു സ്വൈര്യം താ …”
അവളുടെ കുശുകുശുക്കല് ഓർത്തു ഞാൻ കണ്ണുരുട്ടി .

“ആഹാ…ഇപ്പൊ ഞാൻ സ്വൈര്യക്കേട്‌ ആയല്ലേ”
എന്റെ മറുപടി കേട്ടു അവള് ചിണുങ്ങി .

“ഇപ്പോഴല്ല..പണ്ടും …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ നുള്ളി .

“എന്റെ മഞ്ജു ചേച്ചി…ഇടക്കൊക്കെ ഒന്ന് മുന്നിലോട്ടു വാടി…ആ പാവത്തിന് ഒരു റെസ്റ്റ് കൊടുക്ക് .”
ഒടുക്കം അശ്വതിയും കീർത്തനയുമൊക്കെ കളിയാക്കി തുടങ്ങിയപ്പോഴാണ് അവള് ഒരു നാണം വന്ന ചിരിയോടെ എഴുനേറ്റു പോയത് . ഞങ്ങളുടെ ഈ സംസാരം ഒകെ അവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

എന്റെ അച്ഛനും മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും ഒകെ മുൻപിൽ ഇരുന്നു ഓരോ ലോക കാര്യങ്ങളും വർത്തമാന രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യുന്നുണ്ട് . മഞ്ജുസിന്റെ ചെറിയച്ഛൻ ഒരു പൊടിക്ക് ബി.ജെ.പി അനുഭാവി ആയതുകൊണ്ട് ചർച്ച പൊടി പൊടിക്കുന്നുണ്ട് . അമ്മമാര് തമ്മിൽ പിന്നെ പറയുന്നത് മൊത്തം കുടുംബ കാര്യങ്ങൾ ആണ്.

“അല്ല..അഞ്ജുവിന്റെ കല്യാണം ഒന്നും നോക്കുന്നില്ലേ?”
അടുത്തടുത്തിരുന്ന എന്റെ അമ്മയോട് മഞ്ജുസിന്റെ അമ്മ തിരക്കി .

“ആഹ്…ഇതുവരെ അങ്ങനെ ആലോചിച്ചിട്ടില്ല..ഇനി നോക്കണം ..”
അഞ്ജുവിനെ നോക്കികൊണ്ട് തന്നെ അമ്മച്ചി ഗൗരവത്തിൽ പറഞ്ഞു . പക്ഷെ അഞ്ജുവിനു അത് കേട്ടിട്ട് പ്രേത്യകിച്ചു ഒരു ഭാവ മാറ്റവും ഇല്ല . അവള് കീർത്തനയുടെയും അശ്വതിയുടെയും കൂടെ കൂടി എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട് . പിള്ളേരും അവരുടെ ഇടയിൽ ആണ് .

മഞ്ജുസ് അവിടെയും ഇല്ല ഇവിടെയും ഇല്ല എന്നപോലെ ഇടക്കു എന്റെ അടുത്ത് വരും . പിന്നെ കുറച്ചു നേരം അവരുടെ അടുത്തും പോയി ഇരിക്കും .

“കവി ചേട്ടൻ എന്താ മാറി ഇരിക്കുന്നെ ?”
ഞാൻ മാത്രം ഒരു മൂലക്ക് മാറി ഇരിക്കുന്നത് കണ്ടു ഒടുക്കം കീർത്തന ആണ് എന്റെ അടുത്തേക്ക് വന്നത് .

“ഏയ് ചുമ്മാ …നമ്മുടെ റേഞ്ച് ഉള്ള ആരും ഇതിൽ ഇല്ല..പിന്നെന്തു ചെയ്യാനാ മോളെ ”
ഞാൻ ഒരു പുഞ്ചിരിയോടെ തട്ടിവിട്ടു .

“നല്ല തള്ള് ആണല്ലേ …”
എന്റെ മറുപടി കേട്ടു അവള് ചിരിച്ചു . പിന്നെ എന്റെ അടുത്തായി വന്നിരുന്നു .പിന്നെ അവളുടെ വിശേഷങ്ങളൊക്കെ എന്നോട് പറഞ്ഞു . കക്ഷി ട്രിച്ചി എൻ

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025