Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

“അത് ചേച്ചി ശരിയല്ലാഞ്ഞിട്ടാ..നാലെണ്ണം തിരിച്ചു പറഞ്ഞാൽ കണ്ണേട്ടന്റെ ഡയലോഗടി ഒക്കെ നിക്കും ”
ഇത്തവണ പക്ഷം പിടിച്ച മഞ്ജുസിനും അവളൊന്നു താങ്ങി .

അതുകേട്ടു ഞാൻ മഞ്ജുസിന്റെ ചമ്മിയ മോന്തയിലേക്ക് ഒന്ന് നോക്കി .

“ആഹ് ..ഇപ്പൊ എന്റെ നെഞ്ചത്തേക്കായോ?”
മഞ്ജുസ് അവളുടെ മറുപടി കേട്ട് ചിരിച്ചു .

“എടി നിനക്കറിയാഞ്ഞിട്ടാ അഞ്ജു ..മായേച്ചിയോടു ചോദിച്ചു നോക്ക് ..ഡയലോഗ് അടിക്കാൻ മഞ്ജുസിനെ കഴിഞ്ഞിട്ടേ ആ കോളേജിൽ ആളുള്ളൂ ..എന്നെയൊക്കെ എത്ര പൊരിച്ചിട്ടിട്ടുണ്ട് ”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് അഞ്ജുവിനോടായി പറഞ്ഞു. എന്റെ മാതാശ്രീയും അതുകേട്ടപ്പോഴൊന്നു പുഞ്ചിരിച്ചു .

“ദേ കവി..മതി മതി…ഓവർ ആക്കണ്ട..നീ പോകുന്ന കാര്യം പറ ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് വേഗം ഇടയിൽ കയറി .

“ഓ..അതിപ്പോ എന്താ പറയാൻ ..അവള് പോരുന്നെങ്കി പോന്നോട്ടെ . താലപ്പൊലി എടുത്തു കൊണ്ടുപോകാൻ ഒന്നും എനിക്ക് പറ്റില്ല ..”
ഞാൻ അഞ്ജുവിനെ നോക്കി സ്വല്പം വെയ്റ്റ് ഇട്ടു .

“ആഹ്..അവള് വന്നോളും ..നീ പറഞ്ഞു പറഞ്ഞു അത് മുടക്കാതിരുന്നാൽ മതി..”
മഞ്ജുസ് ഇത്തവണ അഞ്ജുവിനു സപ്പോർട്ട് ആയി വന്നു .

“ഹാഹ് നീയെന്താ മഞ്ജുസേ ഈ പറയണേ ..ഞാൻ എന്ത് പറഞ്ഞു ന്നാ ഈ പറയണേ ? അവള് വന്നോട്ടെന്നെ ..ഇനിയിപ്പോ ഇവൾക്ക് [അഞ്ജുവിനെ നോക്കി ] വിമാനത്തിൽ കേറണോ ? നമുക്ക് കയറ്റിവിടാം ..”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .

“അതേയ് കൂടുതൽ ഡയലോഗ് ഒന്നും വേണ്ട , എനിക്ക് നാളെ അങ്ങനെ തോന്നിയാൽ ഞാൻ വരും..അത്ര തന്നെ. ഇനിയിതിനെ പിടിച്ചേ ..സ്വന്തം മോളല്ലേ ”
അഞ്ജു എന്റെ സംസാരം കേട്ട് ദേഷ്യംപിടിച്ചു എഴുനേറ്റു . പിന്നെ പാതിമയങ്ങിയ റോസിമോളെ എന്റെ മടിയിലേക്ക് വെച്ച് തന്നു .

“ഡീ ഡി പതുക്കെ അത് ഉണരും …”
അഞ്ജുവിന്റെ അൺലോഡിങ് കണ്ടു മഞ്ജുസ് പയ്യെ പറഞ്ഞു .

“ഓഹ്”
അഞ്ജു ദേഷ്യത്തോടെ മൂളികൊണ്ട് റോസിമോളെ എന്റെ മടിയിലേക്ക് വെച്ചു. അതോടെ ഞാൻ പെണ്ണിനെ എന്റെ നെഞ്ചോടു ചേർത്തുകൊണ്ട് കെട്ടിപിടിച്ചു . എന്റെ ഗന്ധവും ചൂടും അറിഞ്ഞിട്ടോ എന്തോ റോസീമോൾ പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് പയ്യെ “ചാ ച്ചാ” എന്ന് കുറുകി .

“പൊന്നൂസേ..ചാച്ചടെ പൊന്നൂസ് ഉറങ്ങിയോടി ..”
ഞാൻ പെണ്ണിനെ എന്റെ നെഞ്ചിലേക്ക് അമർത്തികൊണ്ട് ചിണുങ്ങി . അഞ്ജുവും മഞ്ജുസും എന്റെ അമ്മയുമെല്ലാം ആ കാഴ്ച കൗതുകത്തോടെ നോക്കിനിൽപ്പുണ്ട് .

എന്റെ ശബ്ദം കേട്ടതും പാതിമയങ്ങിയ പെണ്ണ് പയ്യെ കണ്ണുതുറന്നുകൊണ്ട് ചിരിച്ചു .

“ചാ ചാ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025