Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

എന്നെ കണ്ടതും കസേരയിലിരുന്ന അഞ്ജു എണീക്കാൻ തുടങ്ങി .

“വേണ്ടെടി നീ ഇരുന്നോ …”
റോസിമോളെയും എടുത്തു എനിക്കാണ് തുടങ്ങിയ അവളുടെ തോളിൽ പിടിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു . അതോടെ എണീക്കാൻ തുടങ്ങിയ പെങ്ങൾ അവിടെ തന്നെ ഇരുന്നു . എനിക്ക് പിറകെ വന്ന മഞ്ജുസ് അഞ്ജുവിന്റെ അടുത്ത് കിടന്ന കസേരയിലേക്ക് കയറി ഇരുന്നു . അവളെ കണ്ടതും അമ്മയുടെ മടിയിലിരുന്ന് ആധി കൈനീട്ടി ചിണുങ്ങി .അപ്പോഴേക്കും ഞാൻ തിണ്ണയിലേക്ക് കയറി ഇരുന്നു .

“‘അമ്മ ..അ..മ്മാ ..”
ആദി കൈകൊട്ടി ചിരിച്ചുകൊണ്ട് എന്റെ മാതാശ്രീയെ നോക്കി .

“ആഹ്.നിന്റെ അമ്മയെ .ഒക്കെ ഞാൻ കൊറേ കണ്ടതാ .”
ചെക്കന്റെ ചിണുക്കം നോക്കി മാതാശ്രീ ചിരിയോടെ പറഞ്ഞു .

റോസിമോള് ആണേൽ അഞ്ജുവിന്റെ മടിയിൽ കിടന്നു പാതിമയക്കത്തിലാണ് . അതുകൊണ്ട് അവളുടെ ചാച്ചാ വന്നതൊന്നും അറിഞ്ഞിട്ടില്ല . ആദി വീണ്ടും മഞ്ജുസിനെ നോക്കി ബഹളം വെച്ചതോടെ മഞ്ജുസ് ചിരിച്ചുകൊണ്ട് എഴുനേറ്റു . പിന്നെ നിലത്തിരിക്കുന്ന അമ്മയുടെ മടിയിൽ നിന്നും അവനെ വാരിയെടുത്തു.

“അമ്മേടെ സ്വത്തു വാ …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവനെ വാരിയെടുത്തുകൊണ്ട് കവിളിൽ ചുംബിച്ചു . അതോടെ ആദികുട്ടൻ ഒന്ന് ഇളകിച്ചിരിച്ചു .

“ഹി ഹി ഹി…”
അവൻ മഞ്ജുസിന്റെ മുഖത്ത് ഇടംകൈ പരതികൊണ്ട് ചിരിച്ചു .പിന്നെ അവളുടെ മൂക്കിൻതുമ്പിലൊക്കെ പിടിച്ചുവലിച്ചു രസിച്ചു .

“എടാ..നാളെ നീ ഒറ്റക്കാണോ പോകുന്നെ ?”
അച്ഛനെ വിളിക്കാൻ പോകുന്നതോർത്തു മാതാശ്രീ തിരക്കി .

“എന്തെ ? ഇങ്ങള് വരുന്നുണ്ടോ ?’
ഞാൻ അമ്മയെ നോക്കി ചിരിച്ചു .

“പോടാ ചെക്കാ …ഒറ്റയ്ക്ക് ആണേൽ അഞ്ജുവിനെ കൂടി കൂട്ടിക്കോ ..അവൾക്കു നാളെ ക്‌ളാസ് ഒന്നും ഇല്ല ”
മാതാശ്രീ ഒരു ഓപ്‌ഷൻ പോലെ പറഞ്ഞു . അതോടെ ഞാൻ അഞ്ജുവിനെ ഒന്ന് പുരികം ഉയർത്തി നോക്കി .

“പറയുന്ന പോലെ ഇവള് എയർപോർട് കണ്ടിട്ടില്ലല്ലോ ല്ലേ..”
ഞാൻ അഞ്ജുവിനെ കളിയാക്കികൊണ്ട് ചിരിച്ചു .

“അയ്യടാ ..പറയണ ആളെ എയർപോർട്ടിൽ ആണല്ലോ പ്രസവിച്ചത് ..ഒന്നുപോടോ ”
എന്റെ സംസാരം കേട്ട് അഞ്ജു ചൂടായി . മഞ്ജുസും ആ മറുപടി കേട്ട് ഒന്ന് ചിരിച്ചു ആദികുട്ടനെ എടുത്തു ഒക്കത്തുവെച്ചു .

“ആഹ്..അങ്ങനെ പറഞ്ഞു കൊടുക്കെടി അഞ്ജു ..ഇവന് ബാക്കിയുള്ളോരേ കളിയാക്കാൻ നൂറു നാവാ”
കിട്ടിയ ഗ്യാപ്പിൽ മഞ്ജു കാലുമാറികൊണ്ട് എനിക്കിട്ടു താങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025