Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

അവളെ ഞാൻ മാറിൽ നിന്നും ഒന്നടർത്തി മാറ്റിയതും അവളെന്നെ നോക്കി പുഞ്ചിരി തൂകി .”ഈ കാര്യത്തില് ചേച്ചിയേക്കാൾ ബെറ്റർ കണ്ണേട്ടൻ ആണുട്ടോ ”
ഞാൻ റോസ്‌മോളെ കൊഞ്ചിക്കുന്നത് നോക്കി അഞ്ജു ചിരിയോടെ പറഞ്ഞു .

“പോടീ..”
അഞ്ജുവിന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ചിരിച്ചു .

“പോടീ ഒന്നും അല്ല ..ചേച്ചിക്ക് ദേഷ്യം വന്ന പിള്ളേരെ ഒക്കെ വെറുതെ അടിക്കും . കഷ്ടം ഉണ്ട് ”
അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“അത് സാരല്യടി അവൾടെ മക്കൾ അല്ലെ ..”
അഞ്ജുവിന്റെ സംസാരം കേട്ട് എന്റെ മാതാശ്രീ ഇടപെട്ടു മഞ്ജുസിന്റെ പക്ഷം പിടിച്ചു .

“എന്നാലും പാവം അല്ലെ ..അവരെന്തു പിഴച്ചു ..അന്നത്തെ കാര്യം ഞാൻ കണ്ണേട്ടനോട് പറയണം എന്ന് വിചാരിച്ചതാ ..”
മഞ്ജുസിനെ നോക്കി കണ്ണുരുട്ടികൊണ്ട് അഞ്ജു എന്നെ നോക്കി .

“അതെന്തു കാര്യം ? ”
ഞാൻ അവരെ മാറി മാറി നോക്കി .

“ചുമ്മാ ..ചേച്ചി ..റോസ്‌മോളെ വെറുതെ അടിച്ചു ”
അഞ്ജു പയ്യെ പറഞ്ഞതും അടുത്ത് നിന്ന മഞ്ജുസ് അവളുടെ കയ്യിലൊന്നു നുള്ളി .

“മഞ്ജുസേ നിന്റെ പേരിലിപ്പോ കൊറേ കംപ്ലയിന്റ് ആയിട്ടോ ..”
ഞാൻ ചിരിയോടെ അവളെ നോക്കി .

“ഇതങ്ങനെ ഒന്നുമല്ല കണ്ണേട്ടാ ..എന്നോടുള്ള ദേഷ്യം റോസ്‌മോളോട് തീർത്തതാ. അതിന്റെ പേരിൽ ഞാനും കൊറേ പറഞ്ഞു ..”
അഞ്ജു സ്വല്പം നീരസത്തോടെ തന്നെ പറഞ്ഞു .

സംഗതി എന്തോ നിസാര സംഭവം ആയിരുന്നു . അഞ്ജുവിനെ എന്തോ ആവശ്യത്തിന് മഞ്ജുസ് വിളിച്ചപ്പോ അവള് ചെന്നില്ല . ആ സമയത്തു റോസ്‌മോളെ കളിപ്പിച്ചുകൊണ്ട് അവള് ഉമ്മറത്തായിരുന്നു . ആ ദേഷ്യത്തില് മഞ്ജുസ് ഉറഞ്ഞുതുള്ളികൊണ്ട് ഉമ്മറത്തേക്ക് ചെന്നു അഞ്ജുവുമായി കയർത്തു .

പിന്നെ റോസ്‌മോളെ ബലമായി അവളുടെ മടിയിൽ നിന്നും പിടിച്ചു വാങ്ങി . പക്ഷെ റോസ്‌മോൾക്ക് അഞ്ജുവിനോട് നല്ല സഹകരണം ആയതുകൊണ്ട് പെണ്ണ് ഒന്ന് ബലം പിടിച്ചു . അതോടെ അഞ്ജുവും മഞ്ജുസും കൂടി റോസ് മോൾക്ക് വേണ്ടി പിടിവലി ആയി .

“ഹാഹ് ഇങ്ങു താ ച്ചേച്ചി ..അതിവിടെ ഇരുന്നോട്ടെ ”
റോസ്‌മോളുടെ കരച്ചില് കണ്ടു അഞ്ജു വിഷമത്തോടെ പറഞ്ഞു .

“വേണ്ട ..അവളെ നോക്കാൻ എനിക്കറിയാം..നിന്റെ സഹായം ഒന്നും വേണ്ട ..”
മഞ്ജുസ് അപ്പോഴത്തെ ദേഷ്യത്തിൽ കടുപ്പിച്ചു പറഞ്ഞു .

പിന്നെ വരാൻ മടിച്ചു നിൽക്കുന്ന റോസ്‌മോളുടെ തുടയിൽ അഞ്ജുവിനോടുള്ള ദേഷ്യം തീർക്കുംപോലെ ഒരു പെട അങ്ങ് കൊടുത്തു .

“മിണ്ടാതിരിക്കെടി അവിടെ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025