Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

ആദിയെ അങ്ങനെ ഒരുവട്ടം ഞാൻ കൊണ്ടുപോയെങ്കിലും ചെക്കൻ കരഞ്ഞതോടെ കളിയൊക്കെ പാതിക്കു നിർത്തി വീട്ടിലോട്ടു മടങ്ങേണ്ടി വന്നു. അതിനു ശേഷം അവനുമായി ഞാൻ കളിസ്ഥലത്തേക്ക് പോയിട്ടില്ല . ബൈക്കിൽ ചുറ്റാൻ ആണെങ്കിൽ എത്രനേരം വേണമെങ്കിലും അവൻ മിണ്ടാതെ ഇരുന്നോളും !

അന്നത്തെ കളിയൊക്കെ കഴിഞ്ഞു റോസ്‌മോളുമായി ഞാൻ വീട്ടിലെത്തുമ്പോൾ സമയം ഒൻപതൊക്കെ കഴിഞ്ഞിരുന്നു .ഫോൺ എടുക്കാതെ പോയ കാരണം മഞ്ജുസ് വിളിച്ചുനോക്കിയാലും കാര്യമില്ല . കളിയൊക്കെ ഏഴുമണി കഴിഞ്ഞാൽ തീരുമെങ്കിലും അവിടെ ഇരുന്നു ചുമ്മാ ഓരോന്ന് പറഞ്ഞിരുന്നു നേരം കളയുന്നത് പതിവാണ് . അപ്പോഴേക്കും വിയർപ്പൊക്കെ കാറ്റുകൊണ്ട് ആറുകയും ചെയ്യും . പിന്നെ ക്ളബ്ബിലോക്കെ ചെന്നു ഒന്ന് മുഖം കാണിച്ചു അവിടെ സ്വൽപ്പനേരം ഇരിക്കും . അതിനു ശേഷമാണ് മടക്കം . ഇവിടെയൊക്കെ ബാറ്റൺ കൈമാറുന്ന പോലെ റോസ് മോളെ എടുക്കാനും കൊഞ്ചിക്കാനുമൊക്കെ ആളുകളുടെ ക്യൂ ആണ് ! പെണ്ണ് ആണേൽ ആരുടെ കൂടെയും പോകുന്നതുകൊണ്ട് എനിക്ക് സ്വസ്ഥമായിട്ട് ഇരിക്കുവേം ചെയ്യാം . അഞ്ചു മിനുട്ടുകൂടുമ്പോൾ എന്നെ അന്വേഷിക്കുമെന്ന് മാത്രം !

അന്ന് വീട്ടിൽ കയറി ചെല്ലുമ്പോഴേ മഞ്ജുസിന്റെ കയ്യിന്നു നല്ലതു കേൾക്കുമെന്ന് എനിക്കുറപ്പായിരുന്നു . ഞാൻ ഒറ്റയ്ക്ക് ആണെങ്കിൽ നേരം വൈകിയാലും അവൾക്കു കുഴപ്പമില്ല . പക്ഷെ മോള് എന്റെ കൂടെ ആയിരുന്നതുകൊണ്ട് കക്ഷി കലിപ്പിടും . എട്ടുമണി ഒക്കെ ആകുമ്പോൾ പിള്ളേർക്ക് ഫുഡ് കൊടുത്തു ഉറക്കുന്നതാണ് അവളുടെ പതിവ് .

ഗേറ്റ് തുറന്നു ഞാൻ വീട്ടു മുറ്റത്തേക്ക് കടക്കുമ്പോൾ തന്നെ മഞ്ജുസ് ഉമ്മറത്തെ കസേരയിൽ ചമ്രം പടിഞ്ഞു ഇരിക്കുന്നുണ്ട് . എന്നെ പ്രതീക്ഷിച്ചുള്ള ഇരിപ്പാണെന്നു ആ നോട്ടം കണ്ടാലറിയാം . നല്ല കലിപ്പ് മോഡ് ആണ് !

ഞാൻ ഒന്നും ഉരിയാടാതെ നിശബ്ദത പാലിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി. കൈകളിൽ ഇരുന്ന റോസ് മോളുടെ ചിണുക്കവും “മാ മ്മ .മാ” എന്നുള്ള മഞ്ജുവിനെ ചൂണ്ടിയുള്ള വിളികളും എന്നെ ചെറുതായി നാണംകെടുത്തി . അല്ലെങ്കിൽ “ചാ ചാ ‘ പൂച്ച എന്ന് പറയുന്ന പെണ്ണാണ് . അവൾക്കു വിശക്കുന്നുണ്ടാവണം !

ഞാൻ ചെരിപ്പഴിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി . മഞ്ജു അതെല്ലാം ഗൗരവത്തിൽ കസേരയിലിരുന്നുകൊണ്ട് നോക്കുന്നുണ്ട് . ഞാൻ അവളെ നോക്കി ഒന്ന് ചിരി അഭിനയിച്ചു . പക്ഷെ കക്ഷിക്ക് ഭാവ മാറ്റം ഒന്നും ഇല്ല .

“അ .. മ്മ .മാ ”
മഞ്ജുസിനെ കണ്ടതും റോസ് മോള് എന്റെ കൈകളിൽ കിടന്നു ചിണുങ്ങി .

ഞാൻ ഉമ്മറത്ത് കയറിയതും മഞ്ജുസ് കസേരയിൽ നിന്നു ചാടിയിറങ്ങി . അവൾ എഴുനേറ്റ പാടെ കസേരയൊന്നു പിറകിലേക്ക് നിരക്കി . അതിന്റെ ശബ്ദം ആ നിശബ്ദതയിൽ ബോംബിട്ട പോലെ മുഴങ്ങി .

“അവിടെ നിന്നെ …”
ഞാൻ ഒന്നും മിണ്ടാതെ നീങ്ങുന്നതുകണ്ടു മഞ്ജുസ് ശബ്ദം ഉയർത്തി .

അതോടെ ഞാൻ ഇനി രക്ഷയില്ലെന്ന മട്ടിൽ നിന്നു .

“സമയം ഇപ്പൊ എത്ര ആയി ?’

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025