Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

“ഗെറ്റ് ലോസ്റ്റ് മാൻ..ഐ ഹേറ്റ് യൂ ”
മഞ്ജുസ് എന്നെ തിരിഞ്ഞു നോക്കി നില്പുറക്കാത്ത പോലെ പറഞ്ഞു .

“ഡീ ഡീ അവിടെ നിന്നെ …”
അവളുടെ പോക്ക് നോക്കി ഞാൻ പിന്നാലെ ഇറങ്ങി . അതോടെ മഞ്ജുസെന്നെ നോക്കി പുറകിലോട്ടു കാലടി വെച്ച് നടക്കാൻ തുടങ്ങി . രണ്ടു ചുവടു വെച്ചപ്പോഴേക്കും ദേ കിടക്കുന്നു താഴെ ! നേരെ നടക്കാൻ പറ്റാത്തവളാണ് പുറകിലോട്ടു നടക്കുന്നത് .

“ആഹ്…ഹ ..”
കാലുമടങ്ങികൊണ്ട് മഞ്ജുസ് പൂഴിമണലിലേക്ക് ചന്തിയും കുത്തിവീണു . സായാഹ്നത്തിലെ കുളിർകാറ്റുകൊണ്ട് ബിയർ നുണഞ്ഞിരുന്ന ചിലർ ആ കാഴ്ച കണ്ടു പൊട്ടിച്ചിരിച്ചു , ഒപ്പം ഞാനും !.

പക്ഷെ മഞ്ജുസിനു അതൊന്നും വിഷയമായിരുന്നില്ല . അവൾ വീണിടം വിഷ്ണുലോകം എന്ന ഭാവത്തിൽ അവിടെ ഇരുന്നു എന്നെ നോക്കി . ഞാൻ ആ വീഴ്ചയും കണ്ടു കുലുങ്ങി ചിരിച്ചു അവൾക്കടുത്തേക്ക് നടന്നു നീങ്ങി . അവളോട് സംസാരിച്ചു കളയാൻ നേരമില്ലാത്തതുകൊണ്ട് ഞാൻ നേരെ ചെന്ന് അവളെ പിടിച്ചുയർത്തി .

എന്നോടുള്ള വിരോധം കാരണം അവളൊന്നു ബലംപിടിച്ചു നോക്കിയെങ്കിലും ഞാൻ അവളെ പെട്ടെന്ന് പിടിച്ചു ഉയർത്തികൊണ്ട് എന്റെ കൈകളിൽ കോരിയെടുത്തു . മഞ്ജുസ് അത് തെല്ലൊരു അത്ഭുതത്തോടെ നോക്കി എന്റെ കൈകളിൽ മൽസ്യകന്യകയെ പോലെ എവിടെയും പിടിക്കാതെ മലർന്നു കിടന്നു !

ആ സമയത്തു ഞാനൊന്നും മൈൻഡ് ചെയ്യാതെ അവളെയുമെടുത്തു നേരെ നടന്നു .

“എന്ത് വെയ്റ്റ് ആടോ നിനക്ക് ..”
നടക്കുന്നതിനിടെ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“പറ്റില്ലേൽ താഴെ ഇടെടാ ..”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് പുച്ഛത്തോടെ പറഞ്ഞു . പിന്നെ എന്റെ കൈകളിൽ കിടന്നു ഡാൻസ് കളിക്കുംപോലെ ഒന്ന് ഇളകിയാടി .

അതോടെ ഞാനവളെ താഴെയിറക്കി ഒന്ന് തുറിച്ചു നോക്കി .

“എന്താടാ നോക്കുന്നെ ..”
മഞ്ജുസ് പെട്ടെന്ന് ഒന്നടിക്കുഴഞ്ഞുകൊണ്ട് എന്റെ കവിളിൽ തട്ടി . അതിനു ഞാനൊന്നും മിണ്ടാതെ നിന്നപ്പോൾ അവൾ വീണ്ടും എന്റെ കവിളിൽ തട്ടി ശല്യപ്പെടുത്താൻ തുടങ്ങി .

“എടുക്ക്..ടേക്ക് മി ….”
മഞ്ജുസ് മണലിൽ കാലിട്ടടിച്ചുകൊണ്ട് എന്റെ കവിളിൽ നുള്ളി .

“ഞാനൊന്നങ്ങട് തന്നാലുണ്ടല്ലോ..മൈര് ..”
അവളുടെ മറ്റേടത്തെ കോപ്രായം കണ്ടു എനിക്ക് ചൊറിഞ്ഞു വന്നു . പിന്നെ രണ്ടും കൽപ്പിച്ചു അവളെയങ് പൊക്കിയെടുത്തു തോളത്തേക്കിട്ടു .

“ലവ് യു ബേബി …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025