Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

“പതുക്കെ പോടാ …എന്തിനാ ഇത്ര ധൃതി ..”
എന്റെ ഡ്രൈവിംഗ് കണ്ടു അച്ഛൻ ഒരുപദേശം പോലെ പറഞ്ഞു .

“ഇതൊക്കെ നോർമൽ സ്പീഡ് ആണ് അച്ഛാ …”
അതിനു മറുപടിയായി ഞാൻ പിറുപിറുത്തു .

“ഹ്മ്മ്..എന്നാലും പതുക്കെ പോയാൽ മതി . പിന്നെ എനിക്ക് നല്ല ക്ഷീണം ഉണ്ട് ..ഞാൻ ഒന്ന് മയങ്ങട്ടെ ..എത്താറാകുമ്പോ വിളിച്ചാൽ മതി ”
അച്ഛൻ എന്നോടും അഞ്ജുവിനോടുമായി പറഞ്ഞു . ഞാനതിനു തലയാട്ടികൊണ്ട് സമ്മതം നൽകി . അതോടെ അച്ഛൻ സീറ്റിലേക്ക് ചാരികിടന്നു . സീറ്റ്ബെൽറ്റ് ഇടാതെയാണ് പുള്ളി ഇരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഞാൻ വണ്ടി ഒരുവശം ഒതുക്കിനിർത്തികൊണ്ട് പുള്ളിയുടെ സീറ്റ്ബെൽറ്റ് ടൈറ്റ് ചെയ്തു .

പുള്ളി അത് ഒരു ചിരിയോടെ നോക്കികൊണ്ട് വീണ്ടും കണ്ണുകളടച്ചുകൊണ്ട് സീറ്റിലേക്ക് ചാരി . അങ്ങനെ നട്ടപാതിരാ ആകുമ്പോഴാണ് ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയത് . വീടെത്തുന്നതിനു കുറച്ചുമുമ്പേ അച്ഛൻ വിളിക്കാതെ തന്നെ ഉറക്കമുണർന്നിരുന്നു . ഞങ്ങൾ വരുമെന്നറിയാവുന്നതുകൊണ്ട് വീടിന്റെ ഗേറ്റോക്കെ മലർക്കെ തുറന്നിട്ടിട്ടുണ്ട് .

ഇടക്കിടെ ഞങ്ങൾ എവിടെയെത്തി എന്നറിയാനുള്ള മഞ്ജുസിന്റെ മെസ്സേജുകൾ അഞ്ജുവിനു കിട്ടുന്നതുകൊണ്ട് മഞ്ജുസും അമ്മയും ഞങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു . കാർ മുറ്റത്തേക്ക് കയറിയതും മഞ്ജുസും അമ്മയും ഇരിക്കുന്ന കസേരകളിൽ നിന്നെഴുനേറ്റു ഞങ്ങളെ ആകാംക്ഷയോടെ നോക്കി .

കാർ നിന്നതോടെ അച്ഛൻ ആദ്യം പുറത്തേക്കിറങ്ങി . എന്റെ അടുക്കൽ ഗൗരവം കാണിക്കുമെങ്കിലും അമ്മയുടെ അടുത്ത് അതൊന്നും ഏൽക്കില്ല . അതുകൊണ്ട് കാറിൽ നിന്ന് ഇറങ്ങിയ ഉടനെ കക്ഷി അമ്മയെയും മഞ്ജുസിനെയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. പിന്നാലെ അഞ്ജുവും ഞാനും ഇറങ്ങി . അഞ്ജു അച്ഛനോടൊപ്പം ഉമ്മറത്തേക്ക് കയറി .

ഞാൻ ബാഗും പെട്ടിയും ഒകെ എടുക്കാനായി ഡിക്കി തുറന്നു മുറ്റത്തു തന്നെ നിൽപ്പുണ്ട് .

“ആരും കിടന്നില്ലേ ?”
ഉമ്മറത്തേക്ക് കയറികൊണ്ട് അച്ഛൻ ഗൗരവത്തിൽ തിരക്കി .

“ഇല്ലച്ഛാ ..അച്ഛൻ വന്നിട്ട് കിടക്കാം ന്നു വെച്ചു”
ആ ചോദ്യത്തിന് മഞ്ജുസ് ആണ് മറുപടി നൽകിയത് .

“ഹ്മ്മ് ..മോൾക്ക് സുഖല്ലേ ? പിള്ളേരൊക്കെ ഉറങ്ങികാണും അല്ലെ ..”
മഞ്ജുസിന്റെ തോളിൽ പയ്യെ തട്ടികൊണ്ട് അച്ഛൻ പയ്യെ ചോദിച്ചു . ഇങ്ങേർക്ക് അവളോട് മാത്രം ഇത്ര സോഫ്റ്റ് കോർണർ എന്താണെന്നു ഞാനും സംശയിക്കാതിരുന്നില്ല !എന്റെ പ്രേമകാര്യം അറിഞ്ഞപ്പോൾ എന്റെ മോന്തക്കിട്ട് പൊട്ടിച്ച മനുഷ്യൻ ആണ് ഇപ്പൊ മരുമകളെ സ്നേഹിക്കുന്നത് !”

“ആഹ്…അവരൊക്കെ നേരത്തെ ഉറങ്ങും …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025