Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി .”താനെന്താടോ ഒന്നും മിണ്ടാതെ നിക്കണേ ?”
എന്റെ അമ്മയെ നോക്കികൊണ്ട് അച്ഛൻ ചിരിച്ചു . പിന്നെ പുളിക്കാരിയുടെ കയ്യിൽ പിടിച്ചു തിണ്ണയിലേക്കിരുന്നു . അമ്മയും ഒപ്പം ഇരുന്നുകൊടുത്തു .”അമ്മക്ക് അച്ഛൻ വന്ന സന്തോഷല്ലേ ..അതാ മിണ്ടാത്തത് ”
അഞ്ജു അതൊക്കെ നോക്കി പയ്യെ പറഞ്ഞു .അപ്പോഴേക്കും ബാഗും പെട്ടിയുമൊക്കെ എടുത്തു ഞാൻ ഉമ്മറത്തേക്ക് കയറി .”ഇതൊക്കെ റൂമില് വെച്ചാ മതിയോ ?”
ഉമ്മറത്തേക്ക് കയറുന്നതിനിടെ ഞാൻ അച്ഛനോടായി തിരക്കി .”ആ ബാഗ് മാത്രം എന്റെ റൂമിൽ വെച്ചോ..മറ്റേത് ഒകെ നിന്റെ കുട്ടികൾക്കുള്ള ടോയ്‌സും ഡ്രെസ്സും ഒകെ ആണ് ”
ഞാൻ ഉന്തിനടക്കുന്ന ട്രോളി ബാഗ് നോക്കി അച്ഛൻ ഗൗരവത്തിൽ പറഞ്ഞു .

“അപ്പൊ ഞങ്ങൾക്കൊന്നും ഇല്ലേ ?”
അച്ഛൻ പറഞ്ഞതുകേട്ട് അഞ്ജു ചിരിച്ചു .

“നിങ്ങളാണോ ഇപ്പൊ ഇവിടത്തെ കുട്ടികള് ..”
അഞ്ജുവിന്റെ ചോദ്യം കേട്ട് അച്ഛൻ ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു .

“അപ്പൊ പേരക്കുട്ടികൾ വന്നപ്പോ ഞങ്ങളെ ഒന്നും വേണ്ട ല്ലേ ?”
അഞ്ജു എന്നിട്ടും വിടാതെ ചോദിച്ചു . അതിനു പുള്ളിയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു .

“ഇതിന്റെ ഒന്നും ആവശ്യം ഇല്ലാരുന്നു അച്ഛാ …ആവശ്യത്തിൽ കൂടുതല് ഇവിടെ തന്നെ ഉണ്ട് .”
ഞാൻ ആ പെട്ടിയുടെ വലിപ്പം നോക്കി പയ്യെ പറഞ്ഞു .

“അതിനിപ്പോ എന്താ കവി …അച്ഛന്റെ ഒരു സന്തോഷം അല്ലെ ..”
ഞാൻ പറഞ്ഞതുകേട്ട് മഞ്ജുസ് പെട്ടെന്ന് ഇടയിൽ കയറി .

“അല്ല ..നിങ്ങള് കുളിക്കുന്നുണ്ടോ ? വെള്ളം ചൂടാക്കണോ?”
അത്ര നേരം ഒന്നും മിണ്ടാതെ എല്ലാം നോക്കിക്കണ്ട അമ്മച്ചി പെട്ടെന്ന് അച്ഛനോടായി ചോദിച്ചു .

“ഈ നേരത്തിനി ഒന്നും വേണ്ടെടോ ..”
അതിനു മറുപടി ആയി അച്ഛൻ പയ്യെ പറഞ്ഞു . പിന്നെ തിണ്ണയിൽ നിന്നും എഴുനേറ്റു പാന്റ്സ് ഒന്ന് വലിച്ചു കയറ്റി .

“എന്നാപ്പിന്നെ പോയി കിടന്നോടാ …കുറെ സമയം വണ്ടി ഓടിച്ചതല്ലേ ..”
പെട്ടിയും പിടിച്ചു നിക്കുന്ന എന്നെ നോക്കി അച്ഛൻ ഗൗരവത്തിൽ പറഞ്ഞു .

“ഹ്മ്മ്….”
ഞാനതിനു പയ്യെ മൂളി .

“എന്നാപ്പിന്നെ നിങ്ങള് ചെല്ല് മോളെ ..വിശദമായിട്ടൊക്കെ നാളെ സംസാരിക്കാം ..”
എന്നോട് ചേർന്ന് നിന്നിരുന്ന മഞ്ജുസിനെ നോക്കികൊണ്ട് പുള്ളി ഒന്നുടെ പറഞ്ഞു .

അതോടെ ബാഗ് അച്ഛനെ ഏല്പിച്ചുകൊണ്ട് പെട്ടിയും പിടിച്ചു ഞാനും മഞ്ജുവും അകത്തേക്ക് കയറി . പിന്നാലെ ബാക്കിയുള്ളവരും .പിന്നെ നിന്ന് നേരം കളയണ്ട എന്ന് കരുതി ഞാനും മഞ്ജുവും മുകളിലേക്ക് നീങ്ങി . അച്ഛൻ കൊണ്ടുവന്ന

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025