Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

ഞാൻ അതുകേട്ടു സ്വല്പം നീരസത്തോടെ തന്നെ പറഞ്ഞു .”അച്ഛന് ഇനി നാട്ടില് തന്നെ നിന്നുടെ …”
ഇത്തവണ അഞ്ജു ആണ് ആ ചോദ്യം തിരക്കിയത് .”ആഹ് ..നമുക്ക് ആലോചിക്കാം …ഞാനിപ്പോ ഇങ്ങട് വന്നല്ലേ ഉള്ളു ”
അതിനു അവിടേം ഇവിടേം തൊടാതെ അങ്ങേര് ഒരു മറുപടി പറഞ്ഞു .”ഡാ കണ്ണാ …നീ കഴിക്കുന്നില്ലേ ?”
പുള്ളിയുടെ നേരത്തെയുള്ള ഡയലോഗിൽ സ്വല്പം വിഷമിച്ചു പ്ളേറ്റിൽ ചിത്രം വരയ്ക്കുന്ന എന്നോടായി അച്ഛൻ ചോദിച്ചു . എന്നെ കണ്ണാ ,കവി എന്നൊക്കെ അച്ഛൻ വിളിക്കുന്നത് തന്നെ അപൂർവമാണ് . അതുകൊണ്ട് ഞാൻ അങ്ങേരെ മുഖമുയർത്തി ഒന്ന് നോക്കി .”എളുപ്പം കഴിക്കെടാ..നമുക്ക് പോണ്ടേ ..”
പുള്ളി എന്നെ നോക്കി ചിരിച്ചു . അച്ഛന് അങ്ങനെയൊക്കെയേ പറയാനറിയൂ എന്നുള്ളതുകൊണ്ട് ഞാനും അതിൽ ഹാപ്പി ആയിരുന്നു . പിന്നെ അധികം നേരം കളയാതെ ഞങ്ങൾ കഴിച്ചു തീർത്തു . ബില്ലൊക്കെ ഞാൻ തന്നെയാണ് കൊടുത്ത് . അച്ഛൻ ആ പരിസരത്തേക്ക് പോലും വന്നില്ല .
ഞങ്ങൾ തമ്മിലൊരു ക്ലാഷ് ഉണ്ടാകേണ്ട എന്ന് കരുതിതന്നെ ആകണം ആ നീക്കം !അവിടെ നിന്ന് ഇറങ്ങി ഞങ്ങൾ നേരെ വീട് ലക്ഷ്യമാക്കി പറത്തി. സാമാന്യം നല്ല സ്പീഡിലാണ് ഞാൻ കാർ ഓടിച്ചിരുന്നത് . അച്ഛനതെല്ലാം എന്റെ അടുത്തിരുന്നു ശ്രദ്ധയോടെ നോക്കികാണുന്നുണ്ട് . കുറച്ചുനേരം അച്ഛനോട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം അഞ്ജു മൊബൈലും എടുത്തു പുറകിലിരുന്നു വാട്സാപ്പിൽ ചാറ്റിങ് ഉം തുടങ്ങി . ആളു ഡീസന്റ് ആയ കാരണം ഇതുവരെ പ്രേമകുരുക്കിലൊന്നും ചെന്ന് ചാടിയിട്ടില്ല . അതുകൊണ്ട് അമ്മയ്ക്കും അച്ഛനുമൊക്കെ അവളെ നല്ല വിശ്വാസമാണ് . പക്ഷെ മഞ്ജുസ് പറയുന്നത് അവൾക്കു ആരോടോ ചെറിയ താല്പര്യം ഒക്കെ ഉണ്ടെന്നാണ് ! അവര് തമ്മിലുള്ള അന്തർധാര വെച്ച് അത് ശരിയാക്കാനും സാധ്യത ഉണ്ട് . എന്തായാലും പെണ്ണ് ഒളിച്ചോടാനൊന്നും സാധ്യത ഇല്ല . അതിനുള്ള ധൈര്യമൊന്നും അവൾക്കില്ല !

“നിന്റെ സ്വന്തം വകയുള്ള ബിസിനെസ്സ് ഒകെ എന്തായെടാ ?”
കുറച്ചു നേരം മിണ്ടാതെ ഇരുന്ന ശേഷം അച്ഛൻ വീണ്ടും ചോദിച്ചു .

“കുഴപ്പമില്ല അച്ഛാ ..ഇപ്പോ അത്യാവശ്യം നന്നായിട്ട് പോണുണ്ട് ..”
റോസ് മേരിയോടൊപ്പമുള്ള എന്റെ ഗാർമെൻറ്സ് ബിസിനസ്സിന്റെ കാര്യം ഓർത്തു ഞാൻ പയ്യെ തട്ടിവിട്ടു .

“ഹ്മ്മ് …നിന്റെ ടീച്ചര് വിളിക്കുമ്പോ പറയാറുണ്ട് കാര്യങ്ങളൊക്കെ ..നിനക്ക് പിന്നെ അതിനൊന്നും സമയം ഇല്ലല്ലോ ”
അച്ഛൻ എന്നെ കുറ്റപ്പെടുത്തുന്ന പോലെ പയ്യെ പറഞ്ഞു .

ഞാൻ അതിനു മറുപടി ആയി ഒന്നും മിണ്ടിയില്ല . ഗിയർ ലിവർ ഒന്ന് തട്ടി ആക്സിലറേറ്റർ ചവിട്ടിപ്പിടിച്ചു വണ്ടിയുടെ വേഗം കൂട്ടി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025