Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

പെട്ടിയും എടുത്തുപിടിച്ചാണ് എന്റെ നടത്തം . പിറ്റേന്ന് കാലത്തു ഇനി മായ ചേച്ചിയെ വിളിക്കാനും പോണം . അങ്ങനെ ആകെക്കൂടി തിരക്കുള്ള ദിവസങ്ങളാണ് . ഇതിനിടക്ക് ഞാനും മഞ്ജുസും തമ്മിൽ ഒന്ന് പരിപാടികളൊക്കെ നടത്തിയിട്ടു കുറച്ചു ദിവസങ്ങളുമായി !

“അച്ഛനാകെ ക്ഷീണിച്ചു ല്ലേ ..”
സ്റ്റെപ് കയറുന്നതിനിടെ മഞ്ജുസ് എന്നോടായി പറഞ്ഞു .

“ആഹ് …അവിടെ സുഖവാസം അല്ലല്ലോ , ഞങ്ങള് പാവങ്ങളൊക്കെ ഇങ്ങനെ കഷ്ടപെട്ടിട്ടു തന്നെയാ ജീവിക്കണേ . ജനിച്ചപ്പോഴേ കോടീശ്വരി ആയവർക്കൊന്നും അത് പറഞ്ഞാൽ മനസിലാവൂല ..”
ഞാൻ അതിനു മറുപടി ആയി മഞ്ജുസിനെ ഒന്ന് താങ്ങി .

“നിനക്കതിനു എന്ത് കഷ്ടപ്പാട് ? വെറുതെ എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട ”
ഞാൻ പറഞ്ഞു നിർത്തിയതും മഞ്ജുസ് എന്നെ തറപ്പിച്ചൊന്നു നോക്കി .

“അതെന്താടി അങ്ങനെ ? ഞാനിപ്പോ ഒകെ നന്നായിട്ട് നോക്കണില്ലേ?”
മഞ്ജുസിന്റെ പറച്ചിലുകെട്ടു ഞാൻ സംശയത്തോടെ ചോദിച്ചു . അപ്പോഴേക്കും ഞങ്ങൾ റൂമിലെത്തിയിട്ടുണ്ടായിരുന്നു .

“ഹ്മ്മ്…ഉണ്ട് ഉണ്ട് …ആ ശ്യാം ഉള്ളോണ്ട് കാര്യങ്ങളൊക്കെ മുറക്ക് നടക്കുന്നുണ്ട് ”
മഞ്ജുസ് നഗ്ന സത്യം വെളിപ്പെടുത്തികൊണ്ട് ചിരിച്ചു .അപ്പോഴേക്കും പെട്ടിയൊക്കെ ഒരു മൂലയിലേക്ക് നീക്കിവെച്ചുകൊണ്ട് ഞാൻ കതകടച്ചു . റോസ്‌മോളും ആദികുട്ടനും നല്ല ഉറക്കമാണ് !

“നീയും അച്ഛനും തമ്മിലെങ്ങനെയാ ഇങ്ങനെ കമ്പനി ആയത് ?”
മഞ്ജുസിന്റെയും അച്ഛന്റെയും ഇരിപ്പുവശം ഓർത്തു ഞാൻ സംശയത്തോടെ ചോദിച്ചു .

“അതിനിപ്പോ ഞാൻ അന്യ ഒന്നും അല്ലാലോ ..നിന്റച്ഛന്റെ മരുമോൾ അല്ലെ . പിന്നെ എന്റെ ഈ സ്വഭാവമഹിമയും ആറ്റിട്യൂടും ഐശ്വര്യമുള്ള ലൂക്കും ഒകെ വെച്ച് നോക്കുമ്പോൾ അച്ഛൻ എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും ?”
മഞ്ജുസ് കിട്ടിയ ഗ്യാപ്പിൽ സ്വായം പൊങ്ങിക്കൊണ്ട് ചിരിച്ചു .

“ഓഹ്‌ ..ഭയങ്കരം തന്നെ ..കൂടെ കിടക്കുന്നവനല്ലേ ഈ സ്വഭാവമൊക്കെ ശരിക്കു അറിയൂ .അങ്ങേരു പാവം , ഈ പൊറംപൂച്ചോക്കെ കണ്ടു തെറ്റിദ്ധരിച്ചു കാണും ”
ഞാൻ അവള് പറഞ്ഞത് കേട്ട് പിറുപിറുത്തു .

“എന്താടാ തെണ്ടി എനിക്കൊരു കുറവ് ? ആരേലും എന്നെക്കുറിച്ചു നല്ലതു പറഞ്ഞാൽ അപ്പൊ അവനു ചൊറിച്ചിലാ ..”
മഞ്ജുസ് എന്നെ നോക്കികൊണ്ട് കണ്ണുരുട്ടി .

“അങ്ങനെ അല്ലെടി മഞ്ജുസേ…നമ്മുടെ കാര്യം അറിഞ്ഞപ്പോ എന്നെ തിന്നാൻ വന്ന മനുഷ്യനാ..ഇപ്പൊ എന്ത് മാറ്റമാ ”
അച്ഛന്റെ ചേഞ്ച് ഓർത്തു ഞാൻ ആശ്ചര്യത്തോടെ പറഞ്ഞു .

“അച്ഛന് അങ്ങനെ ഒന്നും ഇല്ലെടാ ..ആദ്യമൊക്കെ ചെറിയ

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025