Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

ഞാൻ അതെ ട്യൂണിൽ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ എന്റെ താടി രോമങ്ങൾ ഉരുമ്മി…അതോടെ അവളുടെ ചിരിയും അവിടെ മുഴങ്ങി..
പിന്നെ അധിക നേരം കളയാതെ ഞങ്ങള് ശ്യാമിന്റെ കാറിൽ പുറത്തോട്ടിറങ്ങി . നേരെ മാളിലേക്ക് പോയി അവിടെ ഒക്കെ ഒന്ന് കറങ്ങി .കിഡ്സ് ഗെയിം സെക്ഷനിൽ കുറച്ചുനേരം കറങ്ങിനടന്നു കളിച്ചും നേരം കളഞ്ഞു . പിന്നെ ഫുഡ് ഒകെ കഴിച്ചു സ്വല്പം ഇരുട്ടിയ ശേഷമാണ് തിരിച്ചു വീട്ടിലോട്ടു തന്നെ പോയത് .

സാധരണ ഉറക്കം തീരെയില്ലാത്ത റോസ്‌മോള് അന്നത്തെ ദിവസം വന്നുകേറിയ ഉടനെ എന്നെ കെട്ടിപിടിച്ചുകിടന്നുകൊണ്ട് വേഗം ഉറങ്ങി . ക്ഷീണം കാണും..കുറെ യാത്ര ചെയ്തതല്ലേ ..! ഒരുവശം ചെരിഞ്ഞു ഒരു കൈകൊണ്ട് എന്റെ നെഞ്ചിൽ അള്ളിപിടിച്ചുകൊണ്ട് അവള് എന്റെ ദേഹത്ത് ഒട്ടികിടന്നു .

എന്തായാലും അവള് ഉറങ്ങിയതോടെ ഞാൻ ചുമ്മാ മഞ്ജുസിനെ വിളിച്ചു നോക്കി . സമയം പത്തു മണി ഒകെ കഴിഞ്ഞതേ ഉള്ളു .

സ്വൽപ്പനേരം റിങ് ചെയ്ത ശേഷം മഞ്ജുസ് ഫോൺ എടുത്തു.

“എന്താ ?”
അവള് പയ്യെ തിരക്കി .

“ഒന്നും ഇല്ല..ചുമ്മാ….”
ഞാൻ പയ്യെ കുറുകി .

“പൊന്നു ഉറങ്ങിയോ ?”
അവള് സംശയത്തോടെ അന്വേഷിച്ചു .

“ഹ്മ്മ്….”
ഞാൻ അതിനു മൂളികൊണ്ട് മറുപടി നൽകി.

“എന്നാപ്പിന്നെ നിനക്കും ഉറങ്ങിക്കൂടെ …”
മറുതലക്കൽ പയ്യെ ചിരിച്ചുകൊണ്ട് മഞ്ജുസ് തിരക്കി .

“ഓഹ്..എന്റെ ഉറക്കം ഒകെ നിന്നെ കെട്ടിയ അന്നുമുതല് പോയില്ലേ …”
ഞാൻ അതിനു കളിയായി മറുപടി നൽകി ചിരിച്ചു ..

“ഓ..വല്യ കോമഡി ആയിപോയി….”
മഞ്ജുസ് അതുകേട്ടു ഗൗരവം നടിച്ചു .

“നോ നോ…അത് ട്രാജഡി ആണ് …മഞ്ജു ”
ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി .

“സാരല്യ മോനെ …രണ്ടു നെഗറ്റീവ് ചേരുമ്പോ പോസിറ്റീവ് ആവുമെന്നാ…”
മഞ്ജുസ് ഇത്തവണ കട്ടക്ക് പിടിച്ചുകൊണ്ട് മറുപടി നൽകി .

“ഹി ഹി..അപ്പൊ നീ നെഗറ്റീവ് ആണെന്ന് സമ്മതിച്ചേ ?”
ഞാൻ സംശയത്തോടെ തിരക്കി .

“ആഹ്…ആണെന്നുവെച്ചോ …”
മഞ്ജുസ് അതുകേട്ടു ഗൗരവം നടിച്ചു .

“ഹോ ഹോ…എന്താ ചൂട് …ഹി ഹി..അതൊക്കെ പോട്ടെ നമ്മുടെ പുതിയ ആള്ക്കാര് ചവിട്ടും കുത്തും ഒകെ ഉണ്ടോ ?”
ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പയ്യെ തിരക്കി .

“കുറേശെ …എന്നാലും കൊഴപ്പല്യ ..”
മഞ്ജുസ് എന്റെ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞു .

“ഹ്മ്മ്….പിന്നെ നമുക്ക് പൊന്നൂനെ നിന്റെ പോലെ മാർഷൽ ആർട്സ് പഠിപ്പിക്കണ്ടേ?”
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചോദിച്ചു .

“വേണോ ?”
മഞ്ജുസ് ഒന്ന് ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025