Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

എന്റെ മറുപടി കേട്ട് കാർത്തി ആരോടെന്നില്ലാതെ പറഞ്ഞു .

“ഈ കയ്യും വെച്ചു അടിച്ചാൽ പിന്നെ വേദനിക്കില്ലേ ?”
അവന്റെ ബോഡി ഒന്ന് സ്കാൻ ചെയ്തുകൊണ്ട് ഞാൻ പിറുപിറുത്തു..

“പോടേയ് …നീ എന്നാ ഇനി ബാംഗ്ലൂർക്കു ?”
എന്നെ ഒന്ന് ചിരിയോടെ നോക്കി അവൻ വീണ്ടും തിരക്കി .

“ഹ്മ്മ് പോണം പോണം …റോസ് വിളിച്ചിരുന്നു …അവിടെ എന്തൊക്കെയോ ചെയ്യാനുണ്ട് എന്ന് പറഞ്ഞിട്ട് …നീ പിന്നെ അവളെ കണ്ടിരുന്നോ ?”
ഞാൻ അവനെ സംശയത്തോടെ നോക്കി .

“പിന്നെ…ഞനങ്ങളിപ്പോ ഒരേ സ്ഥലത്തു അല്ലെ സ്റ്റേ ..”
കാർത്തി എന്നെ ഓർമിപ്പിച്ചുകൊണ്ട് പയ്യെ പറഞ്ഞു ..

“ആഹ്…ഞാൻ അത് മറന്നു ..അവള് താമസം മാറിയ കാര്യം ഓർത്തില്ല …”
ഞാൻ ചിരിച്ചുകൊണ്ട് അതുശരിവെച്ചു .

“ആഹ്…അതിന്റെ എടേലു ഇപ്പൊ സെല്ഫ് മോഡലിംഗും ഉണ്ടല്ലോ …
നല്ല ബിസിനെസ്സ് മൈൻഡ് ആണ് പെണ്ണ് ..കാശു നല്ലോം വാരിക്കൂട്ടുന്നുണ്ട് .”
റോസ്‌മേരിയുടെ അവസ്ഥ ഓർത്തു കാർത്തി പറഞ്ഞു .

“ഹ്മ്മ്…കെട്ട്യോനും മോശം ഇല്ല …രണ്ടും കൂടി ഇന്നാള് യൂറോപ്യൻ ട്രിപ്പ് ഒകെ പോയി വന്നേ ഉള്ളു ..ട്രിപ്പ് അടിച്ചു എന്ജോയ് ചെയ്യുവാണ് …”
ഞാൻ അത് ശരിവെച്ചുകൊണ്ട് സോഫയിലേക്ക് ചാരി ..

“യാ യാ …ഇൻസ്റ്റയിൽ കണ്ടു…”
കാർത്തി അതുകേട്ടു ചിരിച്ചു ..

“അവൾ എവിടെ ?”
അഞ്ജുവിനെ അവിടെ ഒന്നും കാണാത്തതുകൊണ്ട് ഞാൻ സംശയം പ്രകടിപ്പിച്ചു .

“അപ്പുറത്തെ വീട്ടില് പോയേക്കുവാ …കിഷോറിന്റെ അവിടെ ..”
കാർത്തി അതിനു ഒഴുക്കൻ മട്ടിൽ മറുപടി നൽകി ..

“ദേഷ്യം പിടിച്ചിട്ടാ ?”
അവളുടെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു..

“ഏയ് ..ഇത് ചുമ്മാ പോയതാ …”
എന്റെ ചോദ്യത്തിന്റെ അർഥം മനസിലായ പോലെ കാർത്തി എന്റെ തുടയിൽ ഒന്നുടെ അടിച്ചു …

“സ്സ്….മൈരേ….”
അവന്റെ അടികിട്ടിയതും ഞാൻ ശബ്ദം താഴ്ത്തി ഒന്ന് പല്ലിറുമ്മി .

“പിന്നെ..പിള്ളേരൊക്കെ എങ്ങനെ ? മഞ്ജു ചേച്ചിക്ക് സുഖം അല്ലെ ?”
എന്റെ ദേഷ്യം വകവെക്കാതെ മട്ടിൽ അവൻ പിന്നെയും തിരക്കി . അപ്പോഴേക്കും അമ്മച്ചി ചായയുമായി ഹാളിലേക്കെത്തി .

“ഡാ …എണീക്കേടാ …എന്ത് ഉറക്കം ആണിത് …”
കയ്യിൽ ചായയും ആയി വരുന്നതിനിടെ ഞങ്ങൾക്കരികിൽ കിടന്നു സുഖമായി ഉറങ്ങുന്ന മിക്കുവിനെ നോക്കി അമ്മച്ചി പറഞ്ഞു . പിന്നെ ചായക്കപ്പ്‌ എന്റെ കയ്യിലേക്ക് തന്നു മിക്കുവിനെ തട്ടി വിളിച്ചു … ഒന്ന് മൂരിനിവർന്നുകൊണ്ട് അതോടെ കക്ഷി എണീറ്റു..പിന്നെ പതിവ് പോലെ “മ്യാ ..വൂ ….” എന്ന് നീട്ടി രണ്ടുമൂന്നു വട്ടം ഒച്ചയുണ്ടാക്കി ..

“നിങ്ങൾ പോയ ശേഷം ഇത് ഇവിടെ ഒകെ തിരഞ്ഞു നടക്കും …എത്ര വട്ടാ മോളിൽ പോയി നോക്കിയത് ”
മിക്കുവിന്റെ കാര്യം ഓർത്തു അമ്മച്ചി സ്വയം പറഞ്ഞു ചിരിച്ചു എന്നെ നോക്കി ..

“ഹ്മ്മ് ….”
ഞാൻ അതിനു മൂളികൊണ്ട് അവനെ ഇടം കൈകൊണ്ട് എടുത്തുപിടിച്ചു

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025