Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

“ഒറ്റയ്ക്കാ വന്നേ ?”
വാതിൽ അടച്ചു തിരിഞ്ഞുകൊണ്ട് അവളെന്നോടായി തിരക്കി .

“കാർത്തി ഉണ്ടാരുന്നു …ഞാൻ പറഞ്ഞതല്ലേ …”
ഞാൻ അതിനു സ്വാഭാവികമായി തന്നെ മറുപടി പറഞ്ഞു .

“അതല്ല …പിള്ളേരെ കൊണ്ടുവന്നില്ലേ എന്ന ഉദ്ദേശിച്ചത് പൊട്ടാ …”
എന്റെ മറുപടി കേട്ട് റോസമ്മ ഒന്ന് സ്വരത്തിൽ കടുപ്പം വരുത്തി .

“മ്മ്മ് ഹും…”
ഞാൻ ഇല്ലെന്നു മൂളികൊണ്ട് ബാഗ് ഹാളിലെ സോഫയിലേക്ക് വെച്ചു.

“ശേ …ആരെയെങ്കിലും കൊണ്ട് വരായിരുന്നില്ലേ ഡാ ..”
പിള്ളേരുടെ കമ്പനി നള ഇഷ്ടമുള്ള റോസമ്മ എന്നെ നോക്കി കണ്ണുരുട്ടി .

“അവര് മഞ്ജുസിന്റെ വീട്ടിലാ ഡീ ….അതാ കൊണ്ട് വരാഞ്ഞത് ..”
ഞാൻ ചിരിച്ചുകൊണ്ട് സോഫയിലേക്കിരുന്നു ഒന്ന് കയ്യും കാലും ഒകെ നിവർത്തി . അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ റോസമ്മയും എന്റെ അടുത്തേക്ക് നടന്നടുത്തു . അവള് പ്രെഗ്നന്റ് ആണെങ്കിലും വയർ ഒന്നും പുറത്തേക്കു വന്നു തുടങ്ങിയിട്ടില്ല.

“ഛർദി ഒകെ തുടങ്ങിയോ ?”
അവളുടെ മുടിയും തഴുകിയുള്ള വരവ് നോക്കി ഞാൻ അർഥം വെച്ചു തന്നെ തിരക്കി .

“ഹ്മ്മ്….ചിലപ്പോ കയ്യിന്നു പോകും …”
അത്‌കേട്ട് റോസമ്മ ഒന്ന് ചിരിച്ച ശേഷം പയ്യെ മറുപടി നൽകി.

“സാരല്യ ശീലായിക്കോളും …”
ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ടുവന്ന ബാഗ് തുറന്നു .അപ്പോഴേക്കും റോസമ്മ എന്റെ അടുത്തായി വന്നു ഇരുന്നിരുന്നു .

“ഹ്മ്മ് ?”
അവളുടെ നോട്ടം കണ്ടു ഞാൻ പയ്യെ പുരികം ഇളക്കി .

“ഏയ് …ചുമ്മാ …നീ വല്ലോം കഴിച്ചേച്ചാണോ വന്നേ ?”
അവൾ ചുമൽ കൂച്ചികൊണ്ട് തിരക്കി .

“ഇല്ലില്ല..ഒരു സാധനം തിന്നിട്ടില്ല മോളെ..എളുപ്പം വല്ലോം ഉണ്ടാക്കിയെ …അപ്പോഴേക്കും ഞാൻ കുളിച്ചിട്ടു വരാ …”
ബാഗ് തുറന്നു അതിൽ നിന്നും ഒരു ടവൽ എടുത്തുകൊണ്ട് ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“ഉണ്ടാക്കി വെച്ചത് ഇരിപ്പുണ്ട്…അതൊക്കെ വെച്ചു അഡ്ജസ്റ്റ് ചെയ്യ് …”
റോസ്‌മേരി അതിനു ചിരിയോടെ മറുപടി നൽകി .

“ആഹ്…അല്ല നിന്റെ കെട്ട്യോൻ ഇപ്പോഴും ഇങ്ങോട്ടു വരവൊന്നും ഇല്ലേ ..?”
ഞാൻ അവളെ നോക്കി ഒരു സംശയം പ്രകടിപ്പിച്ചു .

“ഇടക്ക് ..അവൻ ഫുൾ ബിസി അല്ലെ..”
റോസ്‌മേരി സ്വല്പം ഗമയിൽ പറഞ്ഞു ചിരിച്ചു .

“എത്ര ബിസി ആണേലും ഇതിനൊക്കെ ടൈം കണ്ടെത്തിയല്ലോ..സന്തോഷം..”
ഗർഭം ഉദ്ദേശിച്ചു ഞാൻ ആക്ഷൻ കാണിച്ചുകൊണ്ട് ചിരിച്ചു..

“പോടാ ….ഹ്ഹ ഹ്ഹ ”
റോസമ്മ അതുകേട്ടു ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ പയ്യെ അടിച്ചു .

“ഇപ്പൊ ഇതിന്റെ സീസൺ ആണെന്ന് തോന്നുന്നു ..വീട്ടിലും ഉണ്ട് രണ്ടെണ്ണം ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു റോസമ്മയെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025