Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

“ഹ്മ്മ്….പറ്റില്ലെങ്കിൽ വേണ്ട ..നീ പോയി കിടന്നോ ..നമ്മള് തമ്മിൽ ഇങ്ങനെ സംസാരിച്ചിട്ടേ ഇല്ലെന്നു കൂട്ടിയാൽ മതി…പക്ഷെ ഇതിന്റെ പേരില് എന്നോട് മിണ്ടാതെയൊന്നും നടക്കരുത്..”
കാർത്തി ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ ഒന്ന് പയ്യെ തോണ്ടി ..

“ഇല്ല ….”
അതിനു അഞ്ജു പയ്യെ മറുപടി നൽകി…പിന്നെ തിണ്ണയിൽ നിന്നും ഒന്നും മിണ്ടാതെ എഴുന്നേറ്റു .

“എന്തേലും പറയെടി …”
അവള് എഴുന്നേറ്റത് കണ്ടു കാർത്തി ഒന്ന് സ്വരം ഉയർത്തി..

“ഗുഡ് നൈറ്റ് …”
അഞ്ജു സ്വല്പം ഗൗരവത്തിൽ പറഞ്ഞു കാർത്തിയെ നോക്കി .

“ദേ ഞാൻ മോന്തക്കൊന്നു തരും …നിന്റെ തമാശ വേണ്ട …ഞാൻ സീരിയസ് ആണ് ”
അവളുടെ മറുപടി കേട്ട് കാർത്തിയും തിണ്ണയിൽ നിന്ന് എഴുനേറ്റു .

“ശരിക്കും ?”
അവന്റെ സ്വരം ഉയർന്നത് കണ്ടു അഞ്ജു ചെറിയ പരുങ്ങലോടെ ചോദിച്ചു .

“പിന്നെ ഇത്ര നേരം പറഞ്ഞതെന്താടി …? ”
അഞ്ജുവിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് കാർത്തി അവളുടെ മുൻപിലേക്ക് വന്നു നിന്നു.

“അതിപ്പോ …പെട്ടെന്ന് നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ …”
അഞ്ജു അതുകേട്ടു ഒന്ന് പരുങ്ങി..

“പെട്ടെന്ന് ഒന്നുമല്ല..ഇത് കാലം കുറെ ആയി ..പക്ഷെ നിനക്കിതു ഇതുവരെ മനസിലായിട്ടില്ലെന്നു പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല ”
കാർത്തി ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ കയ്യിൽ കയറി പിടിച്ചു . അഞ്ജു ആ നീക്കം കണ്ടു ഒന്ന് ഞെട്ടി പിണക്കം മാറിയെങ്കിലും കാർത്തി അവളെ വിട്ടില്ല..

“നീ എന്തിനാ പേടിക്കുന്നെ ..ഞാൻ ഒന്നും ചെയ്യാനൊന്നും പോണില്ല ..”
അവളെ തന്നിലേക്ക് വലിച്ചു സ്വല്പം ചേർത്ത് നിർത്തിക്കൊണ്ട് കാർത്തി ചിരിച്ചു ..

“അല്ലേൽ തന്നെ നിന്നെ ഞാൻ തൊടാത്ത പോലെ …”
അവളുടെ പരുങ്ങല് കണ്ടു കാർത്തി ചിരിച്ചു ..

“പ്ലീസ് കാർത്തി..നമുക്ക് നാളെ സംസാരിക്കാം …”
പെട്ടെന്ന് ആ രംഗം അവസാനിച്ചു കിട്ടാൻ വേണ്ടി അഞ്ജു ഒന്ന് കെഞ്ചി നോക്കി ..

“എന്തിനാ നാളേക്ക് ആക്കുന്നത് …ഇഷ്ടമല്ലെങ്കിൽ അത് പറ…ഞാൻ ഇനി ശല്യം ചെയ്യില്ല ..”
കാർത്തി അവളെ നോക്കി പുരികങ്ങൾ പയ്യെ ഇളക്കി .

“സത്യം പറയെടി.. നിനക്കും ചെറിയ ഒരു ഇതില്ലേ …അല്ലേൽ പിന്നെ നീയെന്തിനാ എനിക്ക് പൈസ ഒക്കെ തന്നോണ്ടിരുന്നേ ”
കാർത്തി സ്വാതന്ത്ര്യത്തോടെ അവളുടെ കൈരണ്ടും കൂട്ടിപ്പിടിച്ചു . അപ്പോഴേക്കും അഞ്ജു ഒന്ന് വാടിയപൂവ് പോലെ അവന്റെ റൂട്ടിലേക്കു വീണു തുടങ്ങിയിരുന്നു ..ഉള്ളിലെ ഇഷ്ടം അവളെയും സന്തോഷിപ്പിച്ചു തുടങ്ങി..

അവന്റെ ചോദ്യത്തിന് അപ്പോഴും അഞ്ജു ഒന്നും മിണ്ടിയില്ല .

“ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്നെ ഞാൻ എടുക്കും …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025