Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

മടിയിലേക്ക് വെച്ചു. അപ്പോഴും കക്ഷി “മ്യാ വൂ …”
എന്ന് പറഞ്ഞു എന്നെനോക്കി കരയുന്നുണ്ട് …ഞാൻ അവന്റെ തലയിൽ പയ്യെ തഴുകി …പിന്നെ ചായ കുറേശെ കുടിച്ചു..അപ്പോഴേക്കും അമ്മച്ചി തിരികെ കിച്ചണിലേക്ക് തന്നെ മടങ്ങി .

“അല്ല..നീയെന്താ ലാസ്‌റ് ചോദിച്ചത് ?”
മിക്കുവിനെ തഴുകികൊണ്ടിരിക്കെ പെട്ടെന്ന് സംസാരിച്ച വിഷയം ഓർത്തു ഞാൻ കാർത്തിയെ നോക്കി . അവൻ എല്ലാം നോക്കി എന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട് .

“പിള്ളേരുടെ കാര്യം …”
അവൻ അതുകേട്ടു എന്നെ ഓർമിപ്പിച്ചു .

“ആഹ്..അത്..കൊഴപ്പം ഒന്നും ഇല്ല…, അവിടെ മിസ്സിന്റെ അച്ഛനും അമ്മയും ഒകെ ഉണ്ടല്ലലോ…പിള്ളേർക്കും അവിടത്തെ അറ്റ്മോസ്ഫിയർ ഒക്കെ ഇഷ്ടാ ..എന്തേലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ എന്റെ മിസ്സിന് മാത്രേ ഉള്ളു …”
ഞാൻ ചിരിയോടെ തന്നെ അതിനു മറുപടി നൽകി .

“ഹ ഹ …പൊന്നു ഇവിടെ ഉണ്ടാരുന്നേ ഒരു രസം ആയിരുന്നു ..നേരം പോയി കിട്ടും..
അതിനെ വേണേൽ സിനിമയിലൊക്കെ അഭിനയിപ്പിക്കാ ഡാ ? ”
റോസ്‌മോളുടെ അസാന്നിധ്യം ഓർത്തു കാർത്തി പയ്യെ പറഞ്ഞു . അവളുടെ കുറുമ്പും എനർജിയും ഒകെ കണ്ടിട്ട് റോസ്‌മേരിയും എന്നോട് ഈ സെയിം കാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒന്ന് രണ്ടു വട്ടം കിഡ്സ് വസ്ത്രങ്ങളുടെ മോഡൽ ആയിട്ട് പൊന്നൂസിനെ വെച്ചു ഫോട്ടോസും എടുത്തിട്ടുണ്ട് . ഞാൻ കൂടെ ഉണ്ടെങ്കിൽ പെണ്ണ് എന്ത് പറഞ്ഞാലും അനുസരിക്കുന്നതുകൊണ്ട് ഫോട്ടോഷൂട്ട് ഒകെ ഭംഗിയായി നടന്നു .

“ഓ ..വേണ്ട …നീ അങ്ങ് അഭിനയിച്ചാൽ മതി …എന്റെ പൊന്നുനെ ഞാൻ വിടില്ല ”
ആ കാര്യം അത്ര യോജിപ്പില്ലാത്ത മട്ടിൽ ഞാൻ ചിരിച്ചു ..

“വേണെങ്കി മതി …”
കാർത്തി അതുകേട്ടു ചിരിച്ചു..

“ഓഹ് വേണ്ടാഞ്ഞിട്ടാ …”
ഞാൻ തീർത്തു പറഞ്ഞു …പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . അതിനിടക്ക് അഞ്ജുവും തിരിച്ചെത്തി . അവളെ കണ്ടതോടെ എന്റെ മടിയിൽ കിടന്നിരുന്ന മിക്കു വേഗം ചാടി നിലത്തേക്കിറങ്ങി ..പിന്നെ അഞ്ജുവിന്റെ കാൽച്ചുവട്ടിൽ വട്ടം ചുറ്റികൊണ്ട് അവളെ തൊട്ടുരുമ്മി ഒച്ചവെച്ചു ..

“ഓ …ഇതിനു എന്തിന്റെ കേടാണ് ….”
കുനിയാൻ സ്വല്പം ബുദ്ധിമുട്ടുള്ളതുകൊണ്ട് അഞ്ജു തലയ്ക്കു കൈകൊടുത്തു .അപ്പോഴേക്കും കാർത്തി മുന്നോട്ടാഞ്ഞു അതിനെ പിടിച്ചു പൊക്കി മിക്കുവിനെ അഞ്ജുവിന്റെ കയ്യിൽ കൊടുത്തു ..കുട്ടികളെ എടുത്തു ഒക്കത്തു വെക്കുംപോലെ അഞ്ജു അവനെ എടുത്തുപിടിച്ചു..

“എന്താടാ പന്നി ….”
അവന്റെ കരച്ചില് കേട്ട് അഞ്ജു ചിരിച്ചുകൊണ്ട് മിക്കുവിന്റെ നെറുകയിൽ മുത്തി .പിന്നെ അതിനെയും എടുത്തു ഞങ്ങൾക്കരികിൽ കിടന്ന മറ്റൊരു കസേരയിലേക്ക് ഇരുന്നു . തുടർന്ന് അവളും ഞങ്ങളോടൊപ്പം ഓരോന്ന് സംസാരിച്ചിരുന്നു . അങ്ങനെ കാർത്തി മടങ്ങിപോകുമ്പോൾ അവന്റെ കൂടെ ഞാനും ബാംഗ്ലൂരിലേക്ക് തിരികെ പോകാമെന്ന ധാരണയിലെത്തി . അവിടത്തെ ബിസിനസ്സിന്റെ കാര്യങ്ങളും ഇടക്കൊന്നു ചെന്ന് ശ്രദ്ധിച്ചില്ലെങ്കിൽ മോശമാണ് . റോസ്‌മേരിയുടെ വായിന്നു നല്ലോണം കേൾക്കുവേം ചെയ്യും .

അങ്ങനെ പിറ്റേന്നത്തെ ദിവസം ഞാനും കാർത്തിയും കൂടി ബാംഗ്ലൂരിലേക്ക്

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025