അമ്മയോടുമൊക്കെ സംസാരിക്കുന്നത് . അവർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അതിനു ശേഷമാണ് ഞാൻ ഈ വിവരങ്ങളൊക്കെ അറിയുന്നത് . കാർത്തി തന്നെയാണ് പിന്നീട് എന്നെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞത് .കേട്ടപ്പോൾ എനിക്കും സന്തോഷം തന്നെ ആയിരുന്നു .
എന്തായാലും ഉച്ചയോടെ ഞാൻ വീട്ടിലെത്തി . ഞാൻ എത്തുമ്പോൾ കാർത്തി ഉമ്മറത്ത് അച്ഛനോട് എന്തോ സംസാരിച്ചു ഇരിക്കുവാണ് . ഒരു ഷോർട്സും കയ്യില്ലാത്ത ടി-ഷർട്ടും ആണ് അവന്റെ വേഷം . തെണ്ടി കാണാൻ എന്നേക്കാൾ ലുക്ക് ആണ്. പോരാത്തേന് നല്ല മസിൽസും ! അതുകൊണ്ട് അവന്റെ കയ്യിലെ മസിലും അവിടെ ടാറ്റൂ അടിച്ചതുമൊക്കെ നല്ല സ്റ്റൈൽ ആയിട്ട് കാണാം . ട്രിം ചെയ്ത മീശയും താടി രോമങ്ങളും .മുടി പുതിയ സിനിമയ്ക്കു വേണ്ടിയിട്ട് സ്വല്പം നീട്ടി വളർത്തിയിട്ടുണ്ട് .
എന്നെ കണ്ടതോടെ കക്ഷിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു . ഞാനും കാറിൽ നിന്നിറങ്ങി അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി . അച്ഛനെയും ഒന്ന് ഗൗനിച്ചു . പിന്നെ കാർത്തിയെ ഒന്ന് പയ്യെ ഹഗ് ചെയ്തു .
“അകത്തേക്ക് വാടാ ….ഇവിടെ ഇരുന്നാൽ ശരിയാവില്ല ”
അച്ഛൻ കസേരയിൽ ഇരിക്കുന്നത് നോക്കി ഞാൻ അവനെ കെട്ടിപിടിച്ചുകൊണ്ട് കാതിൽ പയ്യെ പറഞ്ഞു . അതിനു ഒന്ന് ചിരിച്ചുകൊണ്ട് അവൻ തലയാട്ടി .
അവനെ വിട്ടുമാറികൊണ്ട് ഞാൻ അകത്തേക്ക് കയറി . ഹാളിൽ ആരുമില്ല . പാവം നമ്മുടെ മിക്കു മാത്രം സോഫയിൽ നീണ്ടു നിവർന്നു കിടന്നു സുഖമായി ഉറങ്ങുന്നുണ്ട് . അവനെ മഞ്ജുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ കൂടെ കൊണ്ട് പോകാമെന്നു ആദി വാശി പിടിച്ചെങ്കിലും മഞ്ജുസ് ആണ് വേണ്ടെന്നു പറഞ്ഞത് . എന്തായാലും പിള്ളേരില്ലാത്തതുകൊണ്ട് അച്ഛനും അമ്മയ്ക്കും കളിപ്പിക്കാൻ ഒരാളായി !
ഞാൻ അകത്തേക്ക് കയറിയതോടെ പിന്നാലെ കാർത്തിയും ഹാളിലേക്കെത്തി .
“‘അ…മ്മാ…..”
പതിവ് പോലെ ഞാൻ അമ്മച്ചിയെ സ്വല്പം ഉറക്കെ വിളിച്ചു .
“എന്താടാ ?”
അതിനുള്ള മറുപടിയും അടുക്കളയിൽ നിന്നെത്തി .
“ചായ ..ചായ ….”
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .
“ആഹ്…കൊണ്ട് വരാം …കാർത്തിക്ക് വേണോടാ ?”
എനിക്കുള്ള മറുപടി നൽകികൊണ്ട് അമ്മച്ചി ചോദിച്ചു .. അതിനു അവൻ വേണ്ടെന്നു പറഞ്ഞു . അതോടെ ഞാനും അവനും കൂടി ഹാളിലെ സോഫയിലേക്ക് ഇരുന്നു .
“പിന്നെ എന്തൊക്കെ ഉണ്ടെടാ ? നിന്റെ പടം ഒകെ അവിടെ ഓടുന്നുണ്ടോ ?”
ഞാൻ അവനെ ഒന്നാക്കിയ പോലെ ചോദിച്ചുകൊണ്ട് സോഫയിലേക്ക് ചാരി ..
“ആഹ്…വല്യ കൊഴപ്പല്യ …ലാസ്റ്റ് ഇറങ്ങിയത് മൂഞ്ചി ”
അതിനു മറുപടി പറഞ്ഞു അവൻ എന്റെ തുടയിൽ പയ്യെ ഒന്നടിച്ചു ..പക്ഷെ അതിനു സാമാന്യം വേദന ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അവനെ നോക്കി പല്ലിറുമ്മി ..
“സ്സ്..എടാ മൈ…നല്ല വേദന ഉണ്ടെടാ …”
അവന്റെ കൈതട്ടികൊണ്ട് ഞാൻ തുട ഒന്നുഴിഞ്ഞു ..കാർത്തി അതുനോക്കി ചിരിക്കുന്നുണ്ട് .
“നീ അഞ്ജുവിനെ പോലെ തന്നെ ആണല്ലോ.രണ്ടിനും തൊട്ടാല് വേദന ആണല്ലോ ..”
