Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

“ഒന്ന് നിന്റെ കോൺട്രിബ്യുഷൻ തന്നെ അല്ലെ …?”
അതുകേട്ടു ചിരിച്ചുകൊണ്ട് റോസമ്മ എന്നെ നോക്കി പുരികം ഇളക്കി .

“ആക്കല്ലേ ….”
അവളുടെ ചിരി കണ്ടു ഞാൻ ഒന്ന് പുച്ഛമിട്ടു !

“പിന്നെ..നിന്റെ മിസ്സിന് സുഖം അല്ലെ ?”
റോസ്‌മേരി ചിരിച്ചുകൊണ്ട് തന്നെ വീണ്ടും കുശലം തിരക്കി .

“അതെന്തു ചോദ്യം മോളെ….അവൾക്കു സുഖം കൊടുക്കാനല്ലേ ഞാൻ ഉള്ളത് ”
ഒഴുക്കൻ മട്ടിലാണ് ഞാൻ പറഞ്ഞതെങ്കിലും അതിൽ സ്വല്പം ഡബിൾ മീനിങ് ഉള്ളതുകൊണ്ട് റോസമ്മ ഒന്ന് ഉറക്കെ ചിരിച്ചു .

“ഹ്ഹ ഹ്ഹ ഹ ..പോടാ …”
എന്റെ തുടയിൽ പയ്യെ അടിച്ചുകൊണ്ട് റോസമ്മ ചിരിച്ചു .

“അയ്യാ..ഞാൻ ആ ഉദ്ദേശത്തിൽ അല്ല …അവളുടെ ഒരു ഇളി..അല്ലെങ്കിൽ തന്നെ ഞങ്ങക്ക് പിള്ളേരായി ”
റോസമ്മയുടെ കൈതട്ടികൊണ്ട് ഞാൻ എഴുനേറ്റു ..പിന്നെ ടവ്വലും എടുത്തു കയ്യിൽ പിടിച്ചു .

പിന്നെ കുളിക്കാനായി നേരെ ബാത്റൂമിലേക്ക് നീങ്ങി . പിന്നെ വിസ്തരിച്ചൊരു കുളിയും കഴിഞ്ഞു ടവ്വലും അരയിൽ കെട്ടിക്കൊണ്ട് ഞാൻ പുറത്തിറങ്ങി . ആ സമയത് റോസമ്മ ടി.വി ഓൺ ചെയ്തു ഏതോ പ്രോഗ്രാമും കണ്ടു ഇരിപ്പാണ് . ഞാൻ പുറത്തിറങ്ങി വരുന്നതൊക്കെ അവള് ശ്രദ്ധിക്കുന്നുണ്ട് .

ഞാൻ വേഗം വന്നു ബാഗിൽ നിന്ന് ഒരു കറുത്ത ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് വേഷം മാറി . പിന്നെ റോസമ്മക്കടുത്തായി സോഫയിൽ തന്നെ ഇരുന്നു .

“അപ്പൂസ് എന്നെ ചോദിക്കാറുണ്ടോ ?”
ഞാൻ സോഫയിലേക്ക് ചാരി കിടന്നു ടി.വി യിലേക്ക് കണ്ണെറിഞ്ഞതും റോസമ്മ പയ്യെ തിരക്കി . ടി.വി യിലേക്ക് ശ്രദ്ധിച്ചിരിക്കുന്നതിനിടെ തന്നെയാണ് അവളുടെ സംസാരം.

“ഹ്മ്മ് …നീ അവനു പട്ടികുട്ടിയെ വാങ്ങിച്ചു കൊടുക്കാമെന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലേ …”
ഞാൻ മൂളികൊണ്ട് പയ്യെ ചിരിച്ചു .

“ഹ ഹ …അങ്ങനെ ഒന്നുമില്ലന്നെ ..അവൻ ചുമ്മാ പറഞ്ഞപ്പോ ഓക്കേ പറഞ്ഞെന്നെ ഉള്ളു …”
റോസ്‌മേരി പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞുകൊണ്ട് ചിരിച്ചു .

“ഹ്മ്മ്…നിനക്കു അങ്ങനെ ഒകെ പറയാം…വീട്ടിൽ കിടന്നു ശല്യം ആണ് .
.ലാസ്റ്റ് മഞ്ജുസ് വാങ്ങിച്ചു കൊടുക്കാമെന്നു പറഞ്ഞിട്ടാണ് സമാധാനം ആയത് …”
ഞാൻ അപ്പൂസിന്റെ സ്വഭാവം ഓർത്തു പയ്യെ പറഞ്ഞു .

“അത് പാവം ആന്നെ …നിന്റെ പൊന്നൂന്റെ പോലെ വികൃതി ഒന്നും ഇല്ല …”
ആദിയോടുള്ള സോഫ്റ്റ് കോർണർ വെളിപ്പെടുത്തികൊണ്ട് റോസമ്മ എന്നെ നോക്കി .

“മിസ്സിന്റെ ട്രൈനിംഗ് ആണ് …മറ്റേത് എന്റെ കൂടെ ആണല്ലോ ഫുൾ ടൈം ..അതുകൊണ്ടാ ഇച്ചിരി വയലന്റ് ആവുന്നത് …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025