Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

എന്തായാലും ഞാൻ ആ കാര്യം ഓർത്തപ്പോൾ വേഗം മഞ്ജുസിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു . അധികം വൈകാതെ തന്നെ കക്ഷി എടുക്കുവേം ചെയ്തു …

“ഹലോ ..”
എന്തോ ചവക്കുന്നതിനിടെ മഞ്ജുസിന്റെ കിളിനാദം എന്റെ കാതിലെത്തി.

“എന്ത് ഹലോ…രണ്ടു ദിവസം ആയിട്ട് നിന്റെ ഒരു അഡ്രസ്സും ഇല്ലല്ലോ …സ്വന്തം വീട്ടിൽ എത്തിയപ്പോ നമ്മളെ ഒന്നും വേണ്ടല്ലേ ”
ഞാൻ ചെറിയ ദേഷ്യത്തോടെ തന്നെ ചോദിച്ചു .

“പോടാ …അതോണ്ടൊന്നും അല്ല …”
മഞ്ജുസ് എന്തോ ചവച്ചുകൊണ്ട് തന്നെയാണ് മറുപടി പറഞ്ഞത് ..

“പിന്നെ ? വേറെ എന്താ കാരണം ? നമ്മള് തെറ്റാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ലല്ലോ ”
ഞാൻ സംശയത്തോടെ ചോദിച്ചു ..

“ഓ …ഞാൻ തെറ്റിട്ടൊന്നും ഇല്ല ചെക്കാ….”
ഏറെ ചോദ്യം കേട്ട് അവൾക്കു ദേഷ്യം വന്നു തുടങ്ങി…

“പതുക്കെ …എനിക്ക് ചെവി കേക്കും …”
അവളുടെ ദേഷ്യം മനസിലാക്കി ഞാൻ പയ്യെ ചിരിച്ചു ..

“എന്റെ വായിന്നു കേക്കണ്ട ട്ടോ …വിളിച്ചാൽ പറയും എന്തിനാ ഇങ്ങനെ വിളിക്കണേ , ഞാൻ നാടുവിട്ടു പോയിട്ടൊന്നുമില്ല എന്ന്…വിളിച്ചില്ലെങ്കിൽ അതിനും കുറ്റം …അല്ല നിന്റെ സൂക്കേട് എന്താ …?”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി ..

“അങ്ങനെ ഒകെ പറയും എന്നുവെച്ചു നീ എന്നെ അവോയ്ഡ് ചെയ്യോ ?”
ഞാൻ വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ ഒരു ശ്രമം നടത്തി .

” ശോ..ന്റെ കവി ..സോറി..ഞാൻ മറന്നതാ ഡാ ..നീ അതിനു ഇങ്ങനെ ഓരോന്ന് പറയല്ലേ ..”
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിണുങ്ങി ..

“ആഹ് ആഹ് …ആയിക്കോട്ടെ …ആയിക്കോട്ടെ ..”
ഞാൻ അതുകേട്ടു ചിരിച്ചു .

“കവി സത്യായിട്ടും എനിക്ക് ദേഷ്യം വരുവേ …ഞാൻ ശരിക്കും മിണ്ടില്ലാട്ടോ …”
എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു .

“പോടീ പ്രാന്തി …നീ മിണ്ടണ്ട , എന്റെ പൊന്നു എവിടെ ? എനിക്ക് അതിനെ മതി ”
ഞാൻ അവളെ കളിയാക്കികൊണ്ട് വീണ്ടും തിരക്കി .

“അവിടെ എവിടേലും കാണും ..ഞാൻ ഹാളിൽ ഇരുന്നു ഫിലിം കാണുവാ …”
മഞ്ജുസ് ഒഴുകാൻ മട്ടിൽ അതിനു മറുപടി പറഞ്ഞു .

“നല്ല ബെസ്റ്റ് തള്ള …”
അവളുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ് എനിക്ക് ഇത്രയൊക്കെ പറ്റുള്ളൂ …ഫുൾ ടൈം അതിന്റെ പിന്നാലെ ഓടാനൊന്നും വയ്യ ”
മഞ്ജുസും സ്വല്പം തമാശയോടെ മറുപടി പറഞ്ഞു ..

“ഹ്മ്മ്….ഞാൻ ഇവിടെ ബാംഗ്ലൂരിലാ …”
ഒന്ന് മൂളികൊണ്ട് ഞാൻ പതിയെ പറഞു ..

“ആഹ്…അറിഞ്ഞു …അഞ്ജു ഇന്നലെ മേസേജ് അയച്ചിരുന്നു ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025