Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

“ചുമ്മാ..നിന്നെ കാണാൻ .”
ഞാൻ അതിനു മറുപടി പറഞ്ഞു കണ്ണിറുക്കി .

“അയ്യ …നല്ല സുഖിപ്പിക്കല് ആണല്ലോ …”
മഞ്ജുസ് അതുകേട്ടു മുഖം വക്രിച്ചു ചിരിച്ചു..അപ്പോഴേക്കും മറുതലക്കൽ നിന്ന് പൊന്നൂസിന്റെ ശബ്ദം ഒക്കെ കേക്കുന്നുണ്ട്. പെണ്ണ് മഞ്ജുസിന്റെ അടുത്തുതന്നെ ഉണ്ടെന്നു അതോടെ എനിക്ക് മനസിലായി .

“ചാച്ചാ…നാ ….നാൻ നോക്കാ …ഹ്ഹ ”
എന്നൊക്കെ അവളുടെ സംസാരം അവ്യകതമായ് കേൾക്കുന്നുണ്ട് .

“ആഹ്..നോക്കിക്കോ…എന്തൊരു കഷ്ടം ആണിത് …”
മഞ്ജുസ് അതിനുള്ള മറുപടിയും പറയുന്നുണ്ട്..പക്ഷെ ഡിസ്പ്ളേയിൽ മഞ്ജുസിനെ കാണുന്നില്ല. ഫോൺ അവള് ബെഡിലെങ്ങാനും വെച്ച് കാണും എന്ന് ഞാനും കരുതി .

“ഹാലോ…പോയാ….?”
ഞാൻ സംശയത്തോടെ തിരക്കി..അതിനിടെ പെട്ടെന്ന് സ്‌ക്രീനിൽ വീണ്ടും മഞ്ജുസിന്റെ മുഖം തെളിഞ്ഞു ഒപ്പം പൊന്നൂസും ഉണ്ട്. മഞ്ജുവിന്റെ പിന്നിലായി കഴുത്തിൽ കൈചുറ്റിക്കൊണ്ടാണ് പെണ്ണിന്റെ നിൽപ്പ്..

“സ്സ്….ചാച്ചാ…..ഉമ്മ്ഹ….”
എന്റെ മുഖം കണ്ടതും പെണ്ണ് ഫ്ളയിങ് കിസ് നൽകി കൈവീശി കാണിച്ചു .

“ഉമ്മ്ഹ …”
ഞാനും അത് തിരിച്ചു നൽകി ചിരിച്ചു..

“ചാച്ചാ എന്ന വരാ ..പൊന്നുനു ഇവിടെ കളിയ്ക്കാൻ ആരും ഇല്യാ ….”
എന്നെ കണ്ടതോടെ പെണ്ണ് പരാതി പറഞ്ഞു തുടങ്ങി..

“അവിടെ ഗ്രാൻഡ്‌പാ , മഞ്ജു..ഒക്കെ ഇല്ലേ..?”
ഞാൻ അതുകേട്ടു സംശയത്തോടെ ചോദിച്ചു ചിരിച്ചു..

“അതൊക്കെ ചുമ്മാ പറയാ ഡാ കവി…ഇതുവരെ മുറ്റത്തായിരുന്നു ..നിന്നെ കണ്ടപ്പോ സെന്റി അടിക്ക്യാ സാധനം .”
മഞ്ജുസ് അതിനിടക്ക് കേറി പറഞ്ഞു ..

“അല്ല….എനിക്ക് ചാച്ചന്റെ അടുത്തു പോണം …”
മഞ്ജുസ് പറഞ്ഞത് ഇഷ്ടപെടാത്ത പൊന്നു അതിനു മറുപടിയായി സ്വല്പം ഉറക്കെ അലറി..

“ആഹ്..എന്ന ഇതിന്റെ ഉള്ളിക്കൂടേ അങ്ങ് കേറിക്കോ ..”
പുറകിലേക്ക് കയ്യെത്തിച്ചു പെണ്ണിനെ ഒന്ന് പിച്ചികൊണ്ട് മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി. റോസമ്മ അതെല്ലാം കേട്ട് എന്റെ അടുത്ത് നിൽപ്പുണ്ട് .മഞ്ജുസ് നുള്ളിയതോടെ പെണ്ണ് കലിപ്പായി തിരിച്ചു മഞ്ജുസിനെയും അടിക്കുന്നുണ്ട് .

“മിസ്സെ നീ അതിനു ഫോൺ കൊടുത്തേ..ഇനി ഞങ്ങള് തമ്മിൽ പറഞ്ഞോളാം ”
രണ്ടിന്റേം തല്ലുകൂടല് കണ്ടു ഞാൻ പയ്യെ ചിരിച്ചു..അതോടെ മഞ്ജുസ് ഫോൺ റോസ്‌മോളുടെ കയ്യിൽ പിടിപ്പിച്ചുകൊടുത്തെന്നു തോന്നുന്നു .

“ഇനി എന്റെ അടുത്ത് വന്നാൽ ഒറ്റ കുത്തങ്ങു തരും …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025