Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

അങ്ങനെ അവര് സംസാരിച്ചു ഇരിക്കുന്നതിനിടെയാണ് കാർത്തി കാര്യം തുറന്നു പറഞ്ഞത് . അഞ്ജുവിനു ആദ്യം കേട്ടപ്പോ അവൻ ചുമ്മാ കളിയാക്കാൻ പറയുന്ന പോലെയാണ് തോന്നിയത് . അവന്റെ അപ്പോഴത്തെ അങ്ങാടി നിലവാരം അനുസരിച്ചു അഞ്ജുവിനു അങ്ങനെ തോന്നിയാലും കുറ്റം പറയാൻ കഴിയില്ല . അഞ്ജു കാണാൻ മോശം ഒന്നും അല്ലെങ്കിലും പ്രേത്യകിച്ചു ഒരു ഐഡന്റിറ്റിയും ഇല്ലാത്തവൾ അല്ലെ …

“പിന്നെ എങ്ങനെ ഉണ്ട് ബാംഗ്ലൂർ ലൈഫ് ….ഫാൻസിന്റെ ശല്യം ഒക്കെ ഉണ്ടോ ?”
ഉമ്മറത്തെ തിണ്ണയിൽ മുഖത്തോടു മുഖം നോക്കി സംസാരിച്ചിരിക്കെ അഞ്ജു പയ്യെ തിരക്കി . ഇടതു തോളിലൂടെ മുന്നിലോട്ടിട്ട മുടിയിഴയിൽ പയ്യെ കൈകൊണ്ട് തഴുകിയാണ് അവളുടെ ചോദ്യം .

“കുഴപ്പം ഇല്ല …ഫാൻസ്‌ ഒകെ എന്ത്…അതൊക്കെ അങ്ങനെ കിടക്കുമെടി ”
കാർത്തി പയ്യെ ചിരിച്ചു , പിന്നെ ആരും കാണാതെ ഷോർട്ട്സിന്റെ പോക്കെറ്റിൽ ഒളിപ്പിച്ചിരുന്ന സിഗരറ്റ് പുറത്തെടുത്തു .

“നീ ഇതും തുടങ്ങിയോ ?”
അഞ്ജു അതുകണ്ടു പുരികം ഇളക്കി .

“എന്തെ നിനക്ക് വേണോ ?”
അവൻ സിഗരറ്റ് പാക്കെറ്റ് അവൾക്ക് നേരെ നീട്ടി പുഞ്ചിരിച്ചു .

“വോ വേണ്ട …”
അവൾ സ്വല്പം പുച്ഛത്തോടെ മുഖം വക്രിച്ചു .പിന്നെ കാർത്തി പാക്കെറ്റ് തുറന്നു സിഗരറ്റ് പുറത്തെടുക്കുന്നത് ശ്രദ്ധാപൂർവം നോക്കി .

“മൈ….ലൈറ്റർ എടുക്കുക്കാൻ മറന്നു …”
പെട്ടെന്ന് എന്തോ ഓർത്തപ്പോൾ കാർത്തി ഇടം കൈകൊണ്ട് തലചൊറിഞ്ഞു . അവൻ പറയാൻ വന്നത് കേട്ട അഞ്ജുവിന്റെ മുഖത്തും ആ സമയത്തു ഒരു ചിരി വിരിഞ്ഞു ..

“നന്നായൊള്ളു…”
അഞ്ജു അതുകേട്ടു സ്വായം പറഞ്ഞുചിരിച്ചു .

“പോടീ …നീ പോയിട്ട് ഒരു തീപെട്ടിയോ ലൈറ്ററോ എടുത്തുവന്നെ …ആ പൂജാ മുറിയിൽ കാണും ”
തറവാട്ടിലെ മുക്കും മൂലയും കാണാപാഠം അറിയാവുന്ന കാർത്തി പെട്ടെന്ന് അഞ്ജുവിനെ നോക്കി കണ്ണിറുക്കി .

“അയ്യടാ..വേണേൽ നീ പോയി എടുത്തോ …എനിക്കിപ്പോ അതല്ലെ പണി …”
അവന്റെ ആവശ്യം കേട്ടു അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“പ്ലീസ്….ഒന്ന് ചെല്ലെടി …നിനക്ക് എന്താ ഇങ്ങനെ ഒരു സ്വഭാവം ?”
കാർത്തി അവളെ നോക്കി ഒന്ന് കെഞ്ചി നോക്കി .

“ആഹ്..ഞാൻ ഇങ്ങനെ ഒക്കെയാ….ഇത് വലിച്ചില്ലെങ്കിൽ ഇപ്പൊ ചത്തുപോകുവൊന്നും ഇല്ല ”
അഞ്ജു കട്ടായം പറഞ്ഞു .

“എടി ഇങ്ങനെയൊക്കെയേ പറ്റുള്ളൂ …വീട്ടിൽ ആണെങ്കിൽ അവിടേം സീൻ ആണ് …
ഈ മൈരൊക്കെ കാരണം ആണ് ഞാൻ ഇങ്ങോട്ടു വരാത്തത് തന്നെ . ഒന്നിനും ഒരു ഫ്രീഡം ഇല്ല ..അച്ഛന്റെ ഒകെ സംസാരം കേട്ടാൽ തല അടിച്ചു പൊളിക്കാൻ തോന്നും .”
ഇത്തവണ കാർത്തി നാണക്കേടൊന്നും വിചാരിക്കാതെ പറഞ്ഞു പുറത്തെ നിലാവിലേക്ക് നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025