Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

മഞ്ജുസ് ഒഴുക്കൻ മട്ടിൽ അതിനൊരു റിപ്ലൈ നൽകി .

“ഹ്മ്മ്….”
ഞാൻ അതിനു പയ്യെ മൂളി ..

“അവിടെ പിന്നെ നിനക്ക് സുഖം ആവുമെന്ന് എനിക്കറിയാം …”
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു മറുതലക്കൽ ഒന്ന് ചിരിച്ചു ..

“ഊതല്ലേ ….”
അവളുടെ മറുപടി കേട്ട് ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“അങ്ങനെ തോന്നിയാ..ഹി ഹി..”
മഞ്ജുസ് അതുകേട്ടു പിന്നെയും ചിരിച്ചു..

“നാണം ഇല്ലല്ലോ പന്നി ..സ്വന്തം കെട്ട്യോനെ കുറിച്ചു അപവാദം പറയാൻ …”
ഞാൻ അവളുടെ കളിയാക്കല് കേട്ട് ഒന്ന് ദേഷ്യപ്പെട്ടു .

“ഒട്ടും ഇല്ല …നീ ആള് ശരിയല്ല ”
മഞ്ജുസ് അതിനു ചിരിയോടെ തന്നെ മറുപടി നൽകി..

“കിണിക്കല്ലേ…നിന്റെ ചിരി ഞാൻ നിർത്തി തരാ …”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നോക്കി .

“ആഹ് ആഹ്…കാണാം കാണാം …”
മഞ്ജുസും അത് വെല്ലുവിളി പോലെ സ്വീകരിച്ചു ..

“പോടീ നാറി …ഞാൻ പോവാ …വന്നിട്ട് തരാ”
അവളുടെ സംസാരം കേട്ട് ദേഷ്യം വന്നു ഞാൻ അവസാനത്തെ അടവെടുത്തു .പിന്നെ ചിരിയോടെ ഫോൺ കട്ടാക്കി . പക്ഷെ മഞ്ജുസ് തിരിച്ചു വിളിക്കാൻ ഒന്നും നിന്നില്ല .എന്റെ ദേഷ്യം ഒകെ അവളെ വട്ടുപിടിപ്പിക്കാൻ ആണെന്ന് കക്ഷിക്കും അറിയാം . അങ്ങനെ സ്വല്പം കഴിഞ്ഞപ്പോൾ റോസ്‌മേരി ഓഫീസിലെ അവളുടെ ജോലി ഒകെ തീർത്തു പുറത്തേക്കിറങ്ങി . അവള് തിരികെ വന്ന ശേഷം ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അവിടെ നിന്നുമിറങ്ങി.

അവിടെ നിന്നും സ്വല്പം അകലെ ഉള്ള റോസമ്മയുടെ പുതിയ അഡ്വെർടൈസിങ് കമ്പനിയുടെ ഓഫിസിലേക്കാണ് പിന്നീട് ഞങ്ങൾ നീങ്ങിയത് . റോസ്‌മേരിയുടെ കാറിലാണ് യാത്ര. വാഹനം ഓടിച്ചിരുന്നത് ഞാനാണ് . അങ്ങനെ അവിടെയും ചെന്ന് അത്യാവശ്യം ചെയ്യാനുണ്ടായിരുന്ന ചില പേപ്പർ വർക്കുകൾ ഒകെ ചെയ്‌തെ ശേഷം ഞങ്ങൾ തിരിച്ചു ഫ്ലാറ്റ്റിലേക്ക് തന്നെ മടങ്ങി .

വൈകീട്ട് ഷോപ്പിംഗിനു വേണ്ടി പുറത്തൊക്കെ പോണം എന്ന് വിചാരിച്ചിരുന്നതാണ് , എന്നാൽ പെട്ടെന്നുണ്ടായ മഴ കാരണം എല്ലാ പ്ലാനും തെറ്റി . അത്യവശ്യം നല്ല മഴ ആയിരുന്നു . ടൗണിലെ താഴ്ന്ന ഏരിയ ഒകെ വെള്ളത്തിലായി ! അതോടെ ഞങ്ങള് ഫ്ലാറ്റിൽ തന്നെ ലോക്ക് ആയി . തൊട്ടടുത്ത് തന്നെ കാർത്തി ഉണ്ടായിരുന്നതുകൊണ്ട് ഇടക്ക് അവന്റെ റൂമിൽ പോയി ഇരുന്നു ഓരോ ബിയർ ഒകെ അടിച്ചു നേരം കളയും . റോസമ്മയും ഇടക്ക് ഞങ്ങളുടെ കൂടെ കമ്പനി കൂടാറുണ്ട് . അവളും ബിയർ , വൈൻ ഒകെ കഴിക്കും..ഒരു പൊടിക്ക് അച്ചായത്തി സ്വഭാവം ഇല്ലാതിരിക്കുമോ..!

അങ്ങനെ വൈകീട്ട് റൂമിൽ ഇരുന്നു സംസാരിക്കവെ ആണ് . റോസമ്മ പിള്ളേരോട് സംസാരിക്കണം എന്ന് പറയുന്നത് . അതോടെ ഞാൻ വീഡിയോ കാൾ ചെയ്യാമെന്ന് തീരുമാനിച്ചു ! തിരിച്ചു റോസമ്മയുടെ റൂമിലേക്ക് തന്നെ വന്ന ശേഷമാണ് വിളി. ഫ്ലാറ്റിന്റെ ഓപ്പൺ ബാൽക്കണിയിലേക്ക് മാറി നിന്ന ശേഷമാണ് ഞാൻ കാൾ വിളിച്ചത് ..

കാൾ കണക്ട് ആകുന്നതും കാത്തു ഞാൻ ഡിസ്പ്ളേയിലേക്ക് കണ്ണെറിഞ്ഞു..ഒടുക്കം മഞ്ജുസിന്റെ മുഖം അതിൽ തെളിഞ്ഞു .

“എന്താടാ ….?”
സ്വാഭാവികമായി തന്നെ അവളുടെ ചോദ്യവും പിന്നാലെ വന്നു . സ്പീക്കർ മോഡിലാണ് ഞാൻ ഫോൺ ഇട്ടിരുന്നത് അതുകൊണ്ട് മഞ്ജുസ് പറയുന്നതൊക്കെ എന്റെ അടുത്തായി സ്വല്പം മാറി നിൽക്കുന്ന റോസമ്മക്കും കേൾക്കാം ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025