Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

“അഹ് എന്ന അവിടെ കിടന്നോ …ഞാൻ പൊറത്തൊക്കെ പോയിട്ട് വരാം …”
ഇട്ടിരുന്ന ഷർട്ടിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു ഞാൻ പയ്യെ ചിരിച്ചു .

“നീ എവിടെക്കേലും പോ  …എനിക്കെന്താ…”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു ബെഡിൽ കിടന്ന തലയിണ എടുത്തു എന്റെ നേരെ എറിഞ്ഞു . ഞാൻ അത് പിടിച്ചെടുത്തുകൊണ്ട് അവളുടെ ദേഷ്യം കണ്ടു ചിരിച്ചു .

“ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാ ചൂടാവുന്നെ ?”
തലയിണയും പിടിച്ചു അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ഞാൻ ചിരിച്ചു .

“സൗകര്യം ഉണ്ടായിട്ട് …”
അതിനു മറുപടി എന്നോണം മഞ്ജുസ് പിറുപിറുത്തു .

“ഉണ്ടായിട്ടല്ല …നിനക്കു സൗകര്യം കൂടിയിട്ടാ …തെണ്ടിയില്ലാത്ത നന്ദി …”
പെട്ടെന്ന് വായിൽ വന്ന എന്തോ ഒരു സംഗതി ഞാൻ അങ്ങ് പറഞ്ഞു .

“എന്തോന്ന് ….”
അതുകേട്ടിട്ടെന്നോണം മഞ്ജുസ് എന്നെ ആശ്ചര്യത്തോടെ നോക്കി..അവൾക്ക് ചെറിയ ചിരിയും വരുന്നുണ്ട് .

“നന്ദി ഇല്ലാത്ത തെണ്ടി ന്നു …”
ഞാൻ സ്വല്പം കടുപ്പിച്ചു പറഞ്ഞത് ഒന്നൂടി വിശദീകരിച്ചു .

“ഹി ഹി …….”
പക്ഷെ എന്റെ മറുപടി കേട്ട് അവള്  പയ്യെ ചിരിക്കുകയാണ് ചെയ്തത് .

“ചിരിക്കല്ലേ..വല്യ ഭംഗി ഒന്നും ഇല്ല ..”
അതുകണ്ടു ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു ..പിന്നെ കയ്യിൽ പിടിച്ച തലയിണ ബെഡിലേക്കിട്ടു .

“പറയുന്ന ആള് പിന്നെ ഷാരൂഖ് ഖാൻ ആണല്ലോ ….”
മഞ്ജുസ് അതുകേട്ടു പിറുപിറുത്തു കൊണ്ട് ചിരിയടക്കി  .

“നീ ശരിക്കും ഒന്നും പോയി തരോ …പണ്ടാരം …”
അവളുടെ സംസാരം കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു  ബെഡിലേക്ക് തന്നെ ഇരുന്നു .

“ശെടാ …നിന്റെ ദേഷ്യം ഇപ്പഴും മാറിയില്ലേ ? ഞാൻ വെറുതെ പറയുന്നതല്ലേ ”
എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് മഞ്ജുസ് ചിരിച്ചു .

“പക്ഷേ എനിക്ക് കാര്യായിട്ട തോന്നുന്നത് …”
ഞാൻ അവളെ നോക്കാതെ തന്നെ പിറുപിറുത്തു .

“ആണെങ്കി നന്നായി ..എപ്പോ നോക്കിയാലും അവന്റെ ഒരു …”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു .

“ഓ..ഇതിനൊന്നും പിന്നെ കുറവില്ല ..
അറക്കാനുള്ള കോഴിക്ക് വെള്ളം കൊടുക്കുന്ന പോലെ ഡെയിലി കിട്ടും ”
അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞതും ഞാൻ കണ്ണടച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“ഹി ഹി ..”
അതുകേട്ടിട്ടെന്നോണം മഞ്ജുസ് പയ്യെ കുലുങ്ങി ചിരിച്ചു ..പിന്നെ എന്റെ കവിളിൽ പയ്യെ കടിച്ചു . അങ്ങനെ വീണ്ടും കൊച്ചു വഴക്കിനു ശേഷം ഞങ്ങൾ എങ്ങനെയെങ്കിലും ഒക്കെ വീണ്ടും ജോഡികൾ ആകും .

മഞ്ജുസിന്റെയും പിള്ളേരുടെയും അസാന്നിധ്യം ഓർത്തപ്പോൾ അങ്ങനെയുള്ള കൊച്ചു കൊച്ചു ഓർമ്മകൾ എന്നിലേക്ക് വന്നുചേർന്നു . അങ്ങനെ എന്തൊക്കെയോ ഓർത്തു ഓഫീസിൽ ഇരിക്കുമ്പോഴാണ് മഞ്ജുസ് ഫോണിൽ വിളിക്കുന്നത് . ലാപ്പിൽ പുതിയ ബിസിനസ് ഓർഡറിന്റെ മെയിലുകൾ നോക്കി കൊണ്ടിരുന്ന ഞാൻ അതോടെ അടുത്തിരുന്ന ഫോൺ എടുത്തു നോക്കി . ഡിസ്പ്ളേയിൽ മഞ്ജുസിന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025