Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

പനി പിടിച്ചു എന്ന മട്ടിൽ അവള് പയ്യെ ചിണുങ്ങി .

“അത് സാരല്യ ഡീ ..മരുന്നൊക്കെ കഴിച്ച മാറിക്കോളും .”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പയ്യെ പറഞ്ഞു . പെണ്ണിന് അസുഖം വന്നാൽ പേടി ആണ് . ഹോസ്പിറ്റൽ കണ്ടാൽ തന്നെ കരച്ചില് തുടങ്ങും . ഇൻജെക്ഷൻ വെക്കുന്നതും , ഗ്ലൂക്കോസ് കയറ്റുന്നതും ഒകെ ചതുർഥി ആണ് . ഒരുവിധം അവളെ  സമാധാനിപ്പിച്ചാണ് എല്ലാം ചെയ്യുന്നത്. മരുന്നിനൊക്കെ കയ്പ്പാണ് എന്നും പറഞ്ഞു അതും തുപ്പികളയും !

“ഇച്ച്  വേന്റ ..”
മരുന്ന് വേണ്ടെന്ന അർത്ഥത്തിൽ അവള് ചിണുങ്ങി ..

“അഹ് വേണ്ടെങ്കിൽ വേണ്ട …നമുക് അല്ലാതെ തന്നെ മാറ്റം ..”
ഞാൻ അവളുടെ മറുപടി കേട്ട് ചിരിച്ചു .

“ചാച്ചാ ഇവിടിക്ക് വാ …പൊന്നു നു ചാച്ചനെ കാണണം …”
അടുത്ത ആവശ്യവുമായി അവള് വീണ്ടും ചിണുങ്ങി ..

“ചാച്ചന് ഇവിടെ പണി ഉണ്ടെടി റോസൂ…”
ഞാൻ കൊഞ്ചിക്കൊണ്ട് ഫോണിലൂടെ ചിരിച്ചു .

“വേന്റ ..ചാച്ചാ വാ ..ഇവിടെ പൊന്നുനു ആരും ഇല്ല ”
സ്വല്പം സങ്കടത്തോടെ തന്നെ റോസിമോള് പറഞ്ഞു ..

“ഹ ഹ..അവിടെ മഞ്ജു ഒക്കെ ഇല്ലേ..പിന്നെ ഗ്രാൻഡ് പാ യും  ശോഭയും ഒക്കെ ഉണ്ടല്ലോ ..”
ഞാൻ സംശയത്തോടെ പൊന്നൂസിനോടായി തിരക്കി .

“എടാ ഇതൊക്കെ വെറുതെ പറയാ  …
ഇതിപ്പോ ഇന്ന് രാവിലെ തൊട്ടു തുടങ്ങിയ സൂക്കേടാ .. .”
പെണ്ണിന്റെ സംസാരം കേട്ട് മഞ്ജുസ് ഇടയ്ക്കു കയറി .

“എനിച്ഛ് അവര് വേന്റ .ചാച്ചാ മതി …ചാച്ചാ ഇങ്ങട് വാ അഹ് അഹ്  ..നമുക്ക്  അച്ചമ്മേടെ വീട്ടി പോവാ ആഹ് ആഹാ  ”
എന്റെ വീട്ടിലോട്ടു പോകാമെന്നു ഉദ്ദേശിച്ചുകൊണ്ട് അവള് ചിണുങ്ങി.

“മോങ്ങല്ലേ പെണ്ണെ ..ഞാൻ വരാ …”
അവളുടെ സങ്കടം കണ്ടു ഒടുക്കം ഞാൻ സമ്മതിച്ചു .

“ശരിക്കും വരുന്നുണ്ടോ ?”
മഞ്ജുസ് അതുകേട്ടു സംശയം പ്രകടിപ്പിച്ചു .

“ആഹ്..നോക്കട്ടെ …”
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ വേഗം കാൾ കട്ടാക്കി . അപ്പോൾ സമയം ഉച്ചയാകുന്നതേ ഉള്ളു . പൊന്നൂസ് ഇനി പിണങ്ങേണ്ട എന്ന് കരുതി പോകാമെന്നു തന്നെ ഞാനും വിചാരിച്ചു . അങ്ങനെ പോകുന്ന കാര്യം ഞാൻ കിഷോറിനെയും ശ്യാമിനെയും വിളിച്ചു പറഞ്ഞു.  രണ്ടു ദിവസം കാര്യങ്ങളൊക്കെ അവരോടു അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞ ശേഷം ഞാൻ അവിടെ നിന്നുമിറങ്ങി .

കത്തിച്ചു വിട്ടത് കൊണ്ട് ഏതാണ്ട് രണ്ടു രണ്ടര മണിയോടെ ഞാൻ മഞ്ജുസിന്റെ വീട്ടിലെത്തി . കോയമ്പത്തൂർ നിന്ന് പത്തു തൊണ്ണൂറു കിലോമീറ്റർ ഉണ്ട് മഞ്ജുസിന്റെ ഒറ്റപ്പാലത്തെ വീട്ടിലേക്ക് . ഞാൻ അവിടെയെത്തുമ്പോൾ ഉമ്മറത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല . മഞ്ജുസിന്റെ അച്ഛനും ആധിയും കൂടി അവളുടെ ചെറിയച്ഛന്മാരുടെ വീട്ടിലേക്ക് പോയിരിക്കുവാണ്.  അതുകൊണ്ട് ഉമ്മറം വിജനമാണ് .

ഞാൻ പയ്യെ കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് നടന്നു . അപ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ടിട്ടെന്നോണം മഞ്ജുസിന്റെ അമ്മച്ചി അങ്ങോട്ടേക്കെത്തി .

“ആഹാ…മോൻ ആണോ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025